കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ല.. ഉയിർത്തെഴുന്നേറ്റത് ഭഗവാൻ രമണ മഹർഷി! ഇളയരാജ വിവാദത്തിൽ

Google Oneindia Malayalam News

ചെന്നൈ: യേശുക്രിസ്തുവിനെക്കുറിച്ച് വിവാദ പ്രസ്താവനയുമായി പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ലെന്നും രമണ മഹര്‍ഷി മാത്രമാണ് ഉയിര്‍ത്തെഴുന്നേറ്റിട്ടുള്ളതെന്നുമുള്ള പ്രസ്താവനയാണ് ഇളയരാജയെ വിവാദത്തിലാക്കിയിരിക്കുന്നത്. ഒരു സംഗീത പരിപാടിക്കിടെ രമണനെക്കുറിച്ചുള്ള ഗാനത്തെക്കുറിച്ച് സംസാരിക്കവെയാണ് ഇളയരാജ വിവാദ പ്രസ്താവന നടത്തിയത്. സമയം കിട്ടുമ്പോഴെല്ലാം യൂട്യൂബില്‍ താന്‍ ഡോക്യുമെന്റികള്‍ കാണാറുണ്ട്. ചരിത്രപരമായ തെളിവുകള്‍ അടക്കം നിരത്തി അത്തരം ഡോക്യുമെന്ററികള്‍ പറയുന്നത് ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല എന്നാണ് എന്ന് ഇളയരാജ പറയുന്നു.

ilayaraj

രണ്ടായിരം വര്‍ഷത്തോളമായുള്ള ക്രിസ്തുമതത്തിന്റെ വളര്‍ച്ചയും നിലനില്‍പ്പും യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന ഒരു വിശ്വാസത്തിന്റെ പുറത്താണ്. എന്നാല്‍ അങ്ങനെയൊന്ന് നടന്നിട്ടില്ല എന്നാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്. അത് ശരിയോ തെറ്റോ ആകട്ടെ. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഉയിര്‍ത്തെഴുന്നേറ്റിട്ടുള്ള ലോകത്തിലെ ഒരേയൊരാള്‍ ഭഗവാന്‍ രമണ മഹര്‍ഷിയാണെന്ന് ഇളയരാജ വ്യക്തമാക്കുന്നു.

രമണമഹര്‍ഷിയുടെ പതിനാറാമത്തെ വയസ്സിലാണ് അത് സംഭവിച്ചത്. അന്ന് അദ്ദേഹത്തിന് മരണഭയമുണ്ടായിരുന്നു. അതിനെ മറികടക്കുന്നതിന് വേണ്ടി ശരീരത്തോട് മരണത്തിന് എന്ത് ചെയ്യാനാകും എന്ന് കണ്ടെത്താന്‍ അദ്ദേഹം തീരുമാനിച്ചു. തറയില്‍ ശ്വാസം അടക്കിപ്പിടിച്ച് കിടന്നു. രക്തയോട്ടവും ഹൃദയത്തിന്റെ മിടിപ്പും നിലച്ചു. ശരീരം തണുത്തുറഞ്ഞു. അങ്ങനെ അദ്ദേഹം മരിച്ച അവസ്ഥയിലായി. ആ അവസ്ഥ അനുഭവിച്ച വിവരം അദ്ദേഹം തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. മൃതമായ ശരീരത്തിലേക്ക് ഉയിര്‍ തിരിച്ച് വന്നിട്ടുള്ളത് ലോകത്തില്‍ രമണ മഹര്‍ഷി ഒരാള്‍ക്ക് മാത്രമാണ് എന്നും ഇളയരാജ പറയുന്നു.

christ

ക്രിസ്തുവിനെതിരെയും ക്രിസ്തുമതത്തിനെതിരെയും പ്രസ്താവന നടത്തിയ ഇളയരാജയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇളയരാജയ്‌ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയ 35ഓളം ആളുകളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇളയരാജയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിട്ടില്ല എന്ന് ഇളയരാജ പറഞ്ഞിട്ടില്ലെന്നും സംഘപരിവാര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ദുരുപയോഗം ചെയ്ത് പ്രചരിപ്പിക്കുകയാണ് എന്നുമാണ് ഇളയരാജയോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിക്കുന്നത്.

കള്ള പോസ്റ്റുമായി സ്ഥലം വിട്ടോ.. മമ്മൂഞ്ഞുമാരുടെ ഹറാം പിറപ്പ് വേവില്ല.. ബിജെപിക്കെതിരെ കടകംപള്ളികള്ള പോസ്റ്റുമായി സ്ഥലം വിട്ടോ.. മമ്മൂഞ്ഞുമാരുടെ ഹറാം പിറപ്പ് വേവില്ല.. ബിജെപിക്കെതിരെ കടകംപള്ളി

കൊന്നതും തല്ലിച്ചതച്ചതുമായ നൂറായിരം '' ജാതി കഥകൾ''.. അപർണ പ്രശാന്തി എഴുതുന്നുകൊന്നതും തല്ലിച്ചതച്ചതുമായ നൂറായിരം '' ജാതി കഥകൾ''.. അപർണ പ്രശാന്തി എഴുതുന്നു

English summary
Music Director Ilayaraja's comment on Jesus Christ's resurrection sparks controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X