നടി ഇല്യാന ഡിക്രൂസയെ അറസ്റ്റ് ചെയ്തു
മുംബൈ: തെന്നിന്ത്യന്‍ മുന്‍നിര നായികയായ ഇല്ല്യാന ഡിക്രൂസയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ നമ്പര്‍ പ്ലേറ്റുള്ള വണ്ടിയില്‍ യാത്ര ചെയ്തതിനാണ് നടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് അല്പ സമയത്തിനകം വിട്ടയയ്ക്കുകയും ചെയ്തു.
രണ്ടു ദിവസം മുമ്പ് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിഞ്ഞത്. 'മേ തേര ഹീറോ' എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷന് വേണ്ടി മുംബൈയില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

സാധരണ ഗതിയില്‍ പരിശോധന നടത്തുന്ന പൊലീസ് താരത്തിന്റെ കാറ് കൈ കാണിച്ചു നിര്‍ത്തിപ്പിച്ചു. പരിശോധച്ചപ്പോള്‍ കാറിന്‍റെ നന്പര്‍ പ്ലേറ്റ് വ്യാജം. അപ്പോള്‍ തന്നെ അറസ്റ്റ് ചെ്യതെങ്കിലും അല്പസമയം കഴിഞ്ഞ് വിട്ടയച്ചു.
എന്തായാലും ഒന്ന് ചീഞ്ഞത് മറ്റൊന്നിന് വളമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. നടിയുടെ അറസ്റ്റ് കുറച്ച് പുകിലുണ്ടാക്കിയെങ്കിലും, ഏത് ചിത്രത്തിന്റെ പ്രമോഷനാണോ ഇല്യാന മുംബൈയില്‍ എത്തിയത്, അറസ്റ്റ് വാര്‍ത്ത കേട്ടതോടെ ആ ചിത്രത്തിന് പബ്ലിസിറ്റി കിട്ടിയെന്നാണ് ബി ടൗണില്‍ നിന്ന് കേള്‍ക്കുന്ന വാര്‍ത്തകള്‍.
തെന്നിന്ത്യയിലെ മുന്‍നിര നായികയായ ഇല്യാന ഇപ്പോള്‍ ബോളിവുഡില്‍ പേരുണ്ടാക്കാനുള്ള ഓട്ടത്തിലാണ്. രണ്‍ബീര്‍ കപൂര്‍, പ്രിയങ്ക ചോപ്ര എന്നിവര്‍ക്കൊപ്പം ബര്‍ഫി എന്ന ചിത്രത്തിലൂടെയാണ് ഇല്യാന ബോളിവുഡില്‍ അരങ്ങേറ്റം നടത്തിയത്. ഇതോടെ കോളിവുഡ് സിനിമകളില്‍ നിന്ന് താരം അല്പം പിന്നോട്ടടിക്കുകയായിരുന്നു.












Click it and Unblock the Notifications