കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

7 കോടി രൂപയുടെ ചൈനീസ് പടക്കം പിടിക്കൂടി

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: മുംബൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖം വഴി ഇറക്കുമതിചെയ്യാന്‍ ശ്രമിച്ച 7 കോടിരൂപയുടെ പടക്കം പിടികൂടി. റവന്യൂ ഇന്റലിജന്‍സ് ആണ് പടക്കം പിടികൂടിയത്. ബാഡ്മിന്റണ്‍ റാക്കറ്റ്‌സ് എന്നെഴുതിയ കണ്ടെയിനറിനുള്ളിലായിരുന്നു പടക്കം. കണ്ടെയ്‌നര്‍ തെറ്റായ അഡ്രസിലായതിനാല്‍ ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തിയിട്ടില്ല.

നാലു കണ്ടെയ്‌നറിലായിട്ടായിരുന്നു പടക്കം എത്തിയത്. ഇത്രയും അധികം പടക്കം പിടികൂടിയത് ആദ്യമായിട്ടാണെന്നാണ് റിപ്പോര്‍ട്ട്. ദീപാവലി അടുത്തതിനാല്‍ ഇതിനായി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തതാകണം പടക്കമെന്ന് അധികൃതര്‍ പറഞ്ഞു. ചൈനീസ് നിര്‍മിത പടക്കങ്ങള്‍ ഇന്ത്യയില്‍ 2014 മുതല്‍ നിരോധിച്ചതാണ്.

chinesefirecrackers

പടക്കം ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും സര്‍ക്കാര്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യക്തമായ ലൈസന്‍സ് ഇല്ലാത്തവര്‍ക്ക് ഇതിന് കഴിയില്ല. കണ്ടെയ്‌നറിലെ സാധനത്തിനായി ആരും ഇതുവരെ മുന്നോട്ടുവന്നിട്ടില്ലെന്നും റവന്യൂ ഇന്റലിജന്‍സ് ഓഫീസര്‍ അറിയിച്ചു.

ചൈനീസ് പടക്കങ്ങള്‍ അപകടകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ടുവര്‍ഷം മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇവ താഴെവീണാലും അശ്രദ്ധമായ ഉപയോഗത്താലും മാരക പരിക്കേല്‍ക്കാന്‍ ഇടയുണ്ട്. ഹൈ ഡോസ് പൊട്ടാസ്യം ക്ലോറൈഡും പൊട്ടാസ്യം ക്ലോറൈറ്റും അടങ്ങിയ പടക്കങ്ങളാണിവ. പടക്കം ഇറക്കുമതി ചെയ്തവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

English summary
Illegal Chinese firecrackers worth Rs 7.2 crore seized at JNPT port
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X