കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലിഫോൺ എക്സ്ചേഞ്ച് വഴി ചാര പ്രവര്‍ത്തനം!ഇന്ത്യയില്‍ യുവാക്കള്‍ അറസ്റ്റില്‍,കണ്ടെത്തല്‍ ഞെട്ടിച്ചു!

മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം

Google Oneindia Malayalam News

പൂനെ: നിയമവിരുദ്ധമായി ടെലിഫോണ്‍ എക്സ്ചേഞ്ച് നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. പാക് രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്ഐയ്ക്ക് വേണ്ടി ചാരപ്പണി നടത്തുന്നതിന് ഉപയോഗിച്ചിട്ടുള്ള ടെലികഫോണ്‍ എക്സ്ചേഞ്ച് റെയ്ഡ് ചെയ്ത സംഘമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് പാക് സൈന്യത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നുവെന്നാണ് കണ്ടെത്തല്‍. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം.

ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാക് ഐഎസ്ഐയ്ക്ക് വിവരം കൈമാറാന്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നു എന്നാണ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ആദ്യം നടത്തിയ റെയ്ഡില്‍ 96 സിം കാര്‍ഡുകള്‍, കമ്പ്യൂട്ടര്‍, മൂന്ന് കോള്‍ ട്രാന്‍സ്ഫോമിംഗ് മെഷീനുകളും രണ്ടാമത്തെ റെയ്‍ഡില്‍ 14 സിം കാർഡുകളുമാണ് കണ്ടെടുത്തത്.

04-phntap-

അന്താരാഷ്ട്ര വോയ്സ് ഓവർ ഇന്‍റർനെറ്റ് പ്രോട്ടോക്കോൾ വഴി അനധികൃതമായി മൊബൈൽ ഫോണുകളിലേയ്ക്ക് വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വിദേശത്തുനിന്നുൾപ്പെടെയുള്ള ഫോൺ കോളുകൾ പാക് ഐഎസ്ഐയ്ക്ക് ഇന്ത്യയെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ കൈമാരുന്നതിനായി ഉപയോഗപ്പെടുത്തിയിരുന്നുവെന്നാണ് കണ്ടെത്തൽ. ഇതുവഴി സംസ്ഥാനത്തിന് 15 കോടിയുടെ നഷ്ടമുണ്ടായെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നു.

ദില്ലി, ഹൈദരാബാദ്, ഭോപ്പാൽ തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചും പാക് ഐഎസ്ഐ ഇത്തരത്തിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ജമ്മു കശ്മീരിൽ നിന്നുള്ള മിലിട്ടറി ഇന്‍റലിജൻസിൽ നിന്നുള്ള വിവരത്തെ തുടർന്ന് വെള്ളിയാഴ്ച മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡ്, ലാത്തൂർ പോലീസ്, ടെലികോം ഡിപ്പാർട്ട്മെന്‍റ് എന്നിവരാണ് സംയുക്തമായി റെയ്ഡ് നടത്തിയത്.

English summary
Two men have been arrested in Maharashtra's Latur for allegedly running three illegal telephone exchanges in the town. The exchanges were raided and sealed by the local police who suspect that these were used by Pakistan's spy agency Inter-Services Intelligence or the ISI to gather information about Indian military.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X