കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണവ ആക്രമണത്തിന് മുജാഹിദ്ദീന്‍ ശ്രമം

Google Oneindia Malayalam News

മുംബൈ: ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് പ്രതികാരമായി ഇന്ത്യയില്‍ ആണവ ആക്രമണം നടത്താന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. തടവില്‍ കഴിയുന്ന ഇന്ത്യന്‍ മുജാഹീദ്ദീന്‍ സ്ഥാപകനേതാവ് യാസിന്‍ ഭട്കലാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. ദേശീയ അന്വേഷണ ഏജന്‍സി സമര്‍പ്പിച്ച 272 പേജുള്ള കുറ്റപ്പത്രത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.

ഇന്ത്യയുടെ ഡയമണ്ട് തലസ്ഥാനം എന്നറിയപ്പെടുന്ന സൂറത്തില്‍ സ്‌ഫോടനം നടത്താന്‍ ഒരു ചെറിയ ആണവ ബോംബ് സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സഹോദരന്‍ റിയാസ് ഭട്കലുമായി ചര്‍ച്ച നടത്തിയിരുന്നു. പാകിസ്താനില്‍ നിന്നും എന്തും ലഭിക്കുമായിരുന്നു മറുപടി. എന്നാല്‍ ഭട്കലിന്റെ അറസ്റ്റ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.

Yasin Bhatkal

അഫ്ഗാനിസ്താന്‍ അതിര്‍ത്തിയിലുള്ള വസീരിസ്താനിലുള്ള ഇന്ത്യന്‍ മുജാഹിദ്ദീന്‍ പരിശീലനകേന്ദ്രത്തില്‍ നിന്നും പുറത്തിറങ്ങിയ അബു റാഷിദും ബഡാ സാജിദും ചേര്‍ന്നാണ് അസംഗഡ് സ്‌ഫോടനങ്ങള്‍ക്കു വേണ്ട ബോംബുണ്ടാക്കിയതെന്ന് ചാര്‍ജ് ഷീറ്റില്‍ പരാമര്‍ശമുണ്ട്.

പാകിസ്താന്‍ അന്വേഷണ ഏജന്‍സിയുമായി കടുത്ത അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് താലിബാന്‍ തീവ്രവാദികള്‍ക്ക് നിയന്ത്രണമുള്ള വസീരിസ്താന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തനകേന്ദ്രമാക്കി മാറ്റുകയായിരുന്നുവെന്നും മൊഴിയിലുണ്ട്.

English summary
The 272-page chargesheet filed by National Investigation Agency against Indian Mujahideen co-founder Yasin Bhatkal makes hair-raising revelations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X