കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നുകില്‍ പ്രധാനമന്ത്രി ആരോപണം തെളിയിക്കണം, അല്ലെങ്കില്‍ മാപ്പ് പറയണം; വിമര്‍ശനവുമായി ഐഎംഎ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. രാജ്യത്തെ ഡോക്ടര്‍മാരെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ പ്രലോഭിപ്പിച്ച് വശത്താക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഒഫീസ് അഭിപ്രായപ്പെട്ടതായുള്ള വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു. രാജ്യത്തെ ഡോക്ടര്‍മാരെ സാധനങ്ങളും വിദേശയാത്രകളും സ്ത്രീകളേയും നല്‍കി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ വശത്താക്കുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കോണ്‍ഗ്രസിന് ദില്ലി പിടിക്കാന്‍ ആര്‍ജെഡിയുടെ കൈത്താങ്ങ്; സഖ്യം രൂപീകരിക്കും, ചര്‍ച്ചകള്‍ തുടരുന്നുകോണ്‍ഗ്രസിന് ദില്ലി പിടിക്കാന്‍ ആര്‍ജെഡിയുടെ കൈത്താങ്ങ്; സഖ്യം രൂപീകരിക്കും, ചര്‍ച്ചകള്‍ തുടരുന്നു

എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന അപമാനകരമാണെന്നാണ് ഐഎംഎ ഭാരവാഹികള്‍ പ്രതികരിച്ചത്. പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം, അല്ലെങ്കില്‍ ആരോപണം പിന്‍വലിച്ച് മാപ്പു പറയാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നുമാണ് ഐഎംഎ ആവശ്യപ്പെടുന്നത്. പുറത്തുവന്ന വാര്‍ത്തകള്‍ നിഷേധിക്കാന്‍ ഇതുവരെ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വരുന്ന ഭാഷ ഞെട്ടിക്കുന്നതാണെന്നും ഐഎംഎ നേതൃത്വം വിശദമാക്കി.

narendra-modi

ജനുവരി 2 ന് രാജ്യത്തെ പ്രധാന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച്ചയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. ഇത്തരം കാര്യങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ പിന്നെന്തിനാണ് പ്രധാനമന്ത്രി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാത്തതെന്നും ഐഎംഎ ദേശീയ പ്രസിഡന്‍റ് രാജന്‍ ശര്‍മ്മ ചോദിക്കുന്നു.

സനാവുള്ളയും ദേവീന്ദര്‍സിംഗും: നിങ്ങള്‍ പറയൂ, ഇതില്‍ ആരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹി-പിസി വിഷ്ണുനാഥ്സനാവുള്ളയും ദേവീന്ദര്‍സിംഗും: നിങ്ങള്‍ പറയൂ, ഇതില്‍ ആരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹി-പിസി വിഷ്ണുനാഥ്

English summary
ima about prime minister's statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X