കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎംഎ ജ്വല്ലറി തട്ടിപ്പ്; മഖ്യപ്രതി മന്‍സൂര്‍ ഖാന്‍ ദില്ലിയില്‍ അറസ്റ്റില്‍

Google Oneindia Malayalam News

ബെംഗളൂരു: നിക്ഷേപ തട്ടിപ്പു കേസില്‍ ഒളിവില്‍ കഴിയുന്ന ഐഎംഎ ജ്വല്ലറി ഗ്രൂപ്പ് മാനജിങ് ഡയറക്ടര്‍ മുഹമ്മദ് മന്‍സൂര്‍ ഖാന്‍ അറസ്റ്റില്‍. ദുബായില്‍ നിന്ന് പുലര്‍ച്ചെ 1.50 ഓടെ ദില്ലിയില്‍ എത്തിയ മന്‍സൂറിനെ വിമാനത്താവളത്തില്‍ വെച്ച് എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിദേശത്തേക്ക് കടന്ന മന്‍സൂറിനെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘവും എന്‍ഫോവ്സ്മെന്‍റ് ഡയറക്ടറേറ്റും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

<strong> 'അമിത് ഷാ നിങ്ങൾക്ക് ആളു തെറ്റിപ്പോയി, ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങൾ സംസാരിച്ചത്' </strong> 'അമിത് ഷാ നിങ്ങൾക്ക് ആളു തെറ്റിപ്പോയി, ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങൾ സംസാരിച്ചത്'

രാജ്യം വിടാനുള്ള തീരുമാനം തെറ്റായിപ്പോയെന്നും 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുമെന്നും വ്യക്തമാക്കിക്കൊണ്ടുള്ള വീഡിയോ തിങ്കളാഴ്ച്ച മന്‍സൂര്‍ പുറത്തുവിട്ടിരുന്നു. ആരോഗ്യസ്ഥിതി മോശമായെന്നും ദുബായില്‍ മതിയായ ചികിത്സ ലഭിക്കാത്തതിനാല്‍ എത്രയും പെട്ടെന്ന് ബംഗളൂരുവില്‍ എത്തുമെന്നും വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയില്‍ എടുത്ത മന്‍സൂര്‍ ഖാനെ എന്‍ഫോഴ്സ്മെന്‍റ് അധികൃതര്‍ ചോദ്യം ചെയ്തു വരികയാണ്. ദില്ലിയിലെ ചോദ്യം ചെയ്യലിന് ശേഷം മന്‍സൂറിനെ ബെംഗളൂരുവിലെ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.

ima

തന്‍റെ പ്രവര്‍ത്തനം നിയമപരമായിരുന്നെന്നും ഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും കോടികള്‍ കൈക്കൂലി ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണ് പ്രതിസന്ധി നേരിട്ടതെന്നും മന്‍സൂര്‍ ഖാന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വായ്പ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു ഐഎഎസ് ഓഫീസര്‍ 10 കോടി രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പണം സ്വരൂപിക്കുന്നതിന് തടസം നേരിട്ടു. തനിക്ക് മുന്നില്‍ തടസങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. കമ്പനിയിലെ ചിലരും വ്യാജ പ്രചാരണങ്ങള്‍ നടത്തി. ഇതെല്ലാമാണ് കമ്പനി തകരാന്‍ കാരണമായതെന്നുമായിരുന്നു മന്‍സൂര്‍ ഖാന്‍റെ വാദം.

<strong> കോണ്‍ഗ്രസ് വാദങ്ങളുടെ മുനയൊടിച്ച് പാട്ടീല്‍; തന്നെ ബിജെപി തട്ടിക്കൊണ്ടുപോയതല്ല</strong> കോണ്‍ഗ്രസ് വാദങ്ങളുടെ മുനയൊടിച്ച് പാട്ടീല്‍; തന്നെ ബിജെപി തട്ടിക്കൊണ്ടുപോയതല്ല

English summary
IMA Fraud Case; Mansoor Khan arrested in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X