"അര്‍ധ വസ്ത്രധാരിയായി സോണിയ ഗാന്ധി".. തെരഞ്ഞെടുപ്പ് അടുക്കവെ 'സംഘികള്‍" പണി തുടങ്ങി

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് നിരവധി വ്യാജ വാര്‍ത്തകള്‍ തലപൊക്കി തുടങ്ങിയിട്ടുണ്ട്. ഗാന്ധി കുടുംബത്തെ ഒന്നടങ്കം ലക്ഷ്യം വെച്ചുള്ള പോസ്റ്റുകളാണ് ഇവയില്‍ പലതും.പുല്‍വാമ ഭീകരാക്രമണത്തിന്റെ വ്യാജ അവകാശവാദങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ച അതേ പേജുകള്‍ തന്നെയാണ് പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.
ഒഴിഞ്ഞ കസേര നോക്കി യോഗിയുടെ പ്രസംഗം! ഒറ്റ വ്യത്യാസം മാത്രം പച്ചയ്ക്ക് പകരം ചുവപ്പ്! പരിഹാസം.. വീഡിയോ
ജയിംസ് ബോണ്ട് ചിത്രത്തിലെ നായികയായ സ്വീഡിഷ് ചലച്ചിത്ര നടിയുടെ ചിത്രങ്ങള്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടേത് എന്ന പേരിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

കോണ്‍ഗ്രസിനെ ശക്തമാക്കുന്നത്
' പാദ സേവകരുടെ നേതാവായ സോണിയാ ഗാന്ധി രാജ്യത്തെ കോണ്‍ഗ്രസിനെ ശക്തമാക്കുന്നത് ഇങ്ങനെ.സോണിയയുടെ വ്യത്യസ്തതയുള്ള വിരളമായ ചിച്രങ്ങള്‍ പാദസേവകരുടെ കണ്ണിനെ വിസ്മയം കൊള്ളിക്കാന്‍" എന്ന തലക്കെട്ടോടെയാണ് ജയിംസ് ബോണ്ട് ചിത്രത്തിലെ നായികയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുത്.

നടിയുടെ ചിത്രങ്ങള്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 'വി സപ്പോര്‍ട്ട് നരേന്ദ്ര മോദി 2019 എന്ന പേജില്‍ ഈ തലക്കെട്ടോട് കൂടിയ ചിത്രങ്ങള്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഈ ചിത്രങ്ങളെല്ലാം ജയിംസ് ബോണ്ട് നായിക ഉര്‍സുല ആന്ഡ്ര്യൂസിന്റേതാണ്.

സ്കോട്ടിഷ് നടന്
അവരുടെ സിനിമാ ലൊക്കേഷന്‍ ചിത്രങ്ങളാണ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഉര്സുലയ്ക്കൊപ്പമുള്ള പുരുഷന് ജയിംസ് ബോണ്ട് സിനിമയിലെ നായകനായ സ്കോട്ടിഷ് നടന് സീന്‍ കോണറിയാണ്.

ബീച്ച് രംഗങ്ങള്‍
സോണിയാ ഗാന്ധിയുടേതെന്ന പേരില്‍ കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ വലിയ രീതിയില്‍ വ്യാപകമായി വ്യാജ ചിത്രങ്ങള്‍ പ്രചരിക്കപ്പെട്ടിരുന്നു. ഫിർ ഏക് ബാർ മോദി സർക്കാർ (ഇനിയൊരു തവണ കൂടി മോദി സർക്കാർ) എന്ന സോഷ്യൽ മീഡിയ പേജായിരുന്നു അന്ന് സ്വിസ് നടി ഉർസുലയും സ്കോട്ടിഷ് നടൻ സീൻ കോണറിയും ചേർന്നുള്ള ബീച്ച് രംഗങ്ങള്‍ സോണിയയുടേതെന്ന പേരിൽ പ്രചരിപ്പിക്കുന്നത്.

വ്യാജമാണെന്ന്
വി സപ്പോര്‍ട്ട് മോദി, വോട്ട് ഫോര്‍ ബിജെപി, വി സപ്പോര്‍ട്ട് യോഗി ആദിത്യനാഥ് എന്നീ പേജുകള്‍ ഈ ചിത്രം ഷെയര്‍ ചെയ്തതോടെ ചിത്രത്തിന്റെ സത്യാവസ്ഥ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ രംഗത്തെത്തിയിരുന്നു.
ഈ ചിത്രങ്ങള്‍ വ്യാജമാണെന്ന് കഴിഞ്ഞ വര്‍ഷം തന്നെ ആള്‍ട്ട് ന്യൂസ് എന്ന ഫാക്ട് ചെക്കിങ്ങ് സൈറ്റ് തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

ലൈംഗികമായി അധിക്ഷേപിക്കുന്ന
അതേസമയം ആദ്യമായല്ല ബിജെപി സോണിയാഗാന്ധിയുടെ വ്യാജചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നത്. ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍ എന്ന പേജ് തന്നെ നേരത്തേയും സോണിയയെ ലൈംഗികമായി അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

മടിയിലിരിക്കുന്ന
മാലിദീവ് പ്രസിഡന്റ് മൗമൂന്‍ അബ്ദുള്‍ ഗയീമിന്റെ മടിയില്‍ സോണിയ ഗാന്ധി ഇരിക്കുന്നതായുള്ള ചിത്രങ്ങളാണ് മുമ്പ് പ്രചരിപ്പിച്ചത്. ഹോളിവുഡ് അഭിനേത്രി റീസ് വിതര്‍സ്പൂണിന്റെ ചിത്രങ്ങള്‍ ബാര്‍ വെയിറ്ററായി സോണിയയുടേതാക്കി പ്രചരിപ്പിച്ചിരുന്നു.

മെര്ലിന് മണ്‍റോ
നടി മെര്ലിന് മണ്‍റോയുടെ ചിത്രങ്ങള്‍ വരെ സോണിയുടേതാണെന്ന പേരില്‍ ബിജെപി നേരത്തേയും പ്രചരിപ്പിച്ചിട്ടുണ്ട്. ബാര്‍ സോണിയ ബാര്‍ ഡാന്സറാണെന്ന് പറഞ്ഞായിരുന്നു ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.

ഗാന്ധി കുടുംബത്തെ
സോണിയയുടേത് മാത്രമല്ല നെഹ്റുവിനേയും പ്രിയങ്ക ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും സംഘപരിവാര്‍ വെറുതേ വിട്ടിരുന്നില്ല. മുന്‍പ് ജവഹർലാൽ നെഹ്രു ആർഎസ്എസ് ശാഖാ മീറ്റിങ്ങിൽ പങ്കെടുത്തിരുന്നതായും ബിജെപി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു.

കുറുവടിയുമായി
ആർഎസ്എസ് യൂണിഫോമിന് സമാനമായ വേഷം ധരിച്ച് കുറുവടിയുമായി വരിയിൽ നിൽക്കുന്ന നെഹ്റുവിന്റെ ഫോട്ടോ സഹിതമാണ് പ്രചാരണം കൊഴുപ്പിച്ചത്. എന്നാല്‍ കോൺഗ്രസിന്റെ പോഷക സംഘടനയായ സേവാദളിന്റെ യൂണിഫോം ധരിച്ചുള്ള ചിത്രമായിരുന്നു അത്.

സത്യം പുറത്ത്
1939ൽ ഉത്തർപ്രദേശിലെ സേവാദൾ യോഗത്തിൽ പങ്കെടുക്കവേ ഫോട്ടോഗ്രാഫർ നൈനി പകർത്തിയ ചിത്രമായിരുന്നു നെഹ്റുവിന്റെ പേരില്‍ വ്യാജ പ്രചരണത്തിന് ബിജെപി ഉപയോഗിച്ചത്.
"അവരൊക്കെ സ്വന്തം എഴുതിയുണ്ടാക്കുന്നതല്ലേ" ദീപാ നിശാന്തിന്റെ പോസ്റ്റിനെ വെട്ടി'കമന്റ്"കുതിക്കുന്നു
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ