കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിനൊപ്പം ചെക്ക് പോസ്റ്റിൽ ആർഎസ്എസ് വാഹന പരിശോധന, പ്രതിഷേധം ശക്തം!!

Google Oneindia Malayalam News

ഹൈദരാബാദ്: ലോക്ക് ഡൌണിനിടെ നടത്തുന്ന ആർഎസ്എസ് പ്രവർത്തകർ വാഹന പരിശോധന നടത്തുന്ന സംഭവത്തിനെതിരെ പ്രതിഷേധമുയരുന്നു. തെലങ്കാനയിലെ ഒരു ചെക്ക് പോസ്റ്റിൽ പോലീസിനൊപ്പം നിന്ന് വാഹന പരിശോധന നടത്തുന്നതിന്റെ ഫോട്ടോകളാണ് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നത്. തെലങ്കാന പൊലീസിനൊപ്പം കൈകളിൽ ലാത്തികളുമായി ദേശീയപാതയിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കുന്നതാണ് ചിത്രങ്ങൾ. വ്യാഴാഴ്ച തെലങ്കാനയിലെ ഗുഡൂർ ചെക്ക് പോസ്റ്റിലാണ് സംഭവം.

'നരേന്ദ്രമോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം, പിണറായിയെ വിമര്‍ശിച്ചാല്‍ അവഹേളനം''നരേന്ദ്രമോദിയെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹം, പിണറായിയെ വിമര്‍ശിച്ചാല്‍ അവഹേളനം'

 ആർഎസ്എസിന് വാഹന പരിശോധനയ്ക്ക് ലൈസൻസോ?

ആർഎസ്എസിന് വാഹന പരിശോധനയ്ക്ക് ലൈസൻസോ?

തെലങ്കാനയിലെ യദാദ്രി ഭുവനഗിരി ജില്ലയിൽ ആർഎസ്എസ് പ്രവർത്തകർ വാഹനപരിശോധനക്കായി ദിവസേന 12 മണിക്കൂർ വീതം പോലീസിനെ സഹായിക്കുന്നു എന്ന ട്വീറ്റിനെതിരെയാണ് പ്രതിഷേധം ശക്തമായത്. ഇതോടെ ഇത്തരത്തിൽ വാഹന പരിശോധനയ്ക്കും പൌരന്മാരുടെ രേഖകൾ പരിശോധിക്കാനും പോലീസ് ആർഎസ്എസിന് അനുമതി നൽകിയിട്ടുണ്ടോ എന്ന ചോദ്യങ്ങളാണ് പോലീസിനെതിരെ ട്വിറ്ററിൽ ഉയർന്നത്. നിരവധി പേരാണ് പോലീസിനെ ടാഗ് ചെയ്ത് ഇതേ ചോദ്യമുന്നയിച്ചത്.

 നിയമപാലനം ആർഎസ്എസിനോ

നിയമപാലനം ആർഎസ്എസിനോ


തെലങ്കാനയിലെ നിയമപാലനം ആർഎസ്എസിനെ ഏൽപ്പിച്ചോ എന്ന തരത്തിലുള്ള ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്. പോലീസിന് സഹായം ആവശ്യമുണ്ട് എങ്കിൽ വളന്റിയർമാരെ ആവശ്യമുണ്ടെന്ന് അറിയിച്ച് പരസ്യം നൽകുകയാണ് വേണ്ടത്. വിവിധ സംഘടനകളിൽ നിന്നായി പോലീസിനെ സഹായിക്കാൻ സന്നദ്ധരായി നിരവധി പേർ മുന്നോട്ടുവരുമെന്നും പോലീസിനെ സഹായിക്കുമെന്നും മറ്റൊരു ഉപയോക്താവ് ചൂണ്ടിക്കാണിക്കുന്നു. ചന്ദ്രശേഖര റാവു ഭരണത്തിന് കീഴിൽ ആർഎസ്എസ് ആണോ പുതിയ പോലീസ് എന്നും ചിലർ ട്വിറ്ററിൽ പരിഹസിക്കുന്നുണ്ട്. കെസിആർ സർക്കാരിന് കീഴിൽ ആർഎസ്എസ് നിർവ്വഹിക്കുന്നതെന്നും ഒരു ട്വിറ്റർ ഉപയോക്താവിന്റെ പ്രതികരണം.

 അനുമതിയില്ലെന്ന് പോലീസ്

അനുമതിയില്ലെന്ന് പോലീസ്


സംസ്ഥാനത്തെ ചെക്ക് പോസ്റ്റുകളിൽ പരിശോധന നടത്താൻ ആർഎസ്എസ് പ്രവർത്തകർക്ക് അനുമതിയില്ലെന്നാണ് ശനിയാഴ്ച തെലങ്കാന പോലീസ് വ്യക്തമാക്കിയത്. "ആർഎസ്എസ് യൂണിഫോണം ധരിച്ച് കയ്യിൽ ലാത്തിയുമേന്തി ഹൈദരാബാദിലെ റോഡിൽ നിന്ന് പരിശോധന നടത്തുന്നതായുള്ള ചിത്രങ്ങൾ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഇത് പോലീസിന്റെ ജോലിയാണ്. അല്ലാത്തവർത്ത് അനുമതി നൽകിയിട്ടില്ല" പോലീസ് കമ്മീഷണർ മഹേഷ് ഭഗത് പ്രസ്താവനയിൽ വ്യക്തമാക്കി.

 എത്തേണ്ടതില്ലെന്ന് അറിയിച്ചു

എത്തേണ്ടതില്ലെന്ന് അറിയിച്ചു

തെലങ്കാനയിൽ ലോക്ക് ഡൌണിനിടെ വാഹനപരിശോധനക്കായി ആർഎസ്എസ് പ്രവർത്തകർ ഒരു ദിവസം മാത്രമാണ് ഉണ്ടായിരുന്നതെന്നും വെള്ളിയാഴ്ചക്ക് ശേഷം അവർ മടങ്ങിയെത്തിയില്ലെന്നും പോലീസ് പറയുന്നു. ഇത് പോലീസിന്റെ അഭ്യർത്ഥന മാനിച്ചാണെന്നും പോലീസ് കൂട്ടിച്ചേർക്കുന്നു.

 ലോക്ക്ഡൌൺ നീട്ടി

ലോക്ക്ഡൌൺ നീട്ടി

രാജ്യവ്യാപക ലോക്ക്ഡൌൺ ഏപ്രിൽ 14ന് അവസാനിക്കാനിരിക്കെ 30 വരെ ലോക്ക്ഡൌൺ നീട്ടുന്നതായി ശനിയാഴ്ചയാണ് തെലങ്കാന സർക്കാർ പ്രഖ്യാപിച്ചത്. ക്യാബിനറ്റ് യോഗത്തിന് ശേഷം മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ലോക്ക്ഡൌൺ നീട്ടുക മാത്രമാണ് കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഫലപ്രദമായ മാർഗ്ഗമെന്ന് കണ്ടാണ് നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഏപ്രിൽ 30ന് ശേഷം ഘട്ടംഘട്ടമായി ലോക്ക് ഡൌൺ പിൻവലിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Images of RSS workers checking vehicles in Telegana leads to outrage in Social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X