അജ്ഞാതന്റെ വെടിയേറ്റ് ഇമാമുള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നില്‍ മുസ്ലിം വിരോധം
ന്യൂയോര്‍ക്ക്: അജ്ഞാതന്റെ വെടിയേറ്റ് അമേരിക്കയില്‍ പള്ളി ഇമാം ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ന്യൂയോര്‍ക്ക് ക്വീന്‍സിലെ മുസ്ലിം പള്ളിക്ക് സമീപത്തായിരുന്നു സംഭവം. ശനിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇമാമും മറ്റൊരാളും മടങ്ങിപ്പോകുമ്പോള്‍ പിറകില്‍ നിന്നെത്തിയ ആയുധധാരിയാണ് പ്രകോപനമില്ലാതെ ഇരുവര്‍ക്കുമെതിരെ നിറയൊഴിച്ചത്.
ഇമാമായ മൗലാമ അക്കോഞ്ചി (55), താരാം ഉദ്ദിന്‍ (64) എന്നിവരാണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ് വീണ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അല്‍ ഫുര്‍ഖാന്‍ ജെയിം പള്ളിക്ക് സമീപത്ത് ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കുറ്റവാളികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ലെന്നാണ് പോലീസ് നല്കുന്ന വിവരം. എന്നാല്‍ മുസ്ലിം വിരോധമല്ല ആക്രമണത്തിന് പിന്നിലുള്ളതെന്നാണ് സൂചന.

ആക്രമണ സംഭവത്തോടെ തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം സമുദാംഗങ്ങള്‍ തെരുവിലിറങ്ങി. ദൃക്സാക്ഷി മൊഴികള്‍ ശേഖരിച്ച പോലീസ് സമീപത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരത്തില്‍ തെരുവിലുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് അമേരിക്കയിലും സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം












Click it and Unblock the Notifications