കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജ്ഞാതന്റെ വെടിയേറ്റ് ഇമാമുള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു, ആക്രമണത്തിന് പിന്നില്‍ മുസ്ലിം വിരോധം

  • By Sandra
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അജ്ഞാതന്റെ വെടിയേറ്റ് അമേരിക്കയില്‍ പള്ളി ഇമാം ഉള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ന്യൂയോര്‍ക്ക് ക്വീന്‍സിലെ മുസ്ലിം പള്ളിക്ക് സമീപത്തായിരുന്നു സംഭവം. ശനിയാഴ്ച പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇമാമും മറ്റൊരാളും മടങ്ങിപ്പോകുമ്പോള്‍ പിറകില്‍ നിന്നെത്തിയ ആയുധധാരിയാണ് പ്രകോപനമില്ലാതെ ഇരുവര്‍ക്കുമെതിരെ നിറയൊഴിച്ചത്.

പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, ലക്ഷ്യം സ്വാതന്ത്ര്യദിനാഘോഷം തടസ്സപ്പെടുത്തല്‍!പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു, ലക്ഷ്യം സ്വാതന്ത്ര്യദിനാഘോഷം തടസ്സപ്പെടുത്തല്‍!

ഇമാമായ മൗലാമ അക്കോഞ്ചി (55), താരാം ഉദ്ദിന്‍ (64) എന്നിവരാണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ് വീണ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അല്‍ ഫുര്‍ഖാന്‍ ജെയിം പള്ളിക്ക് സമീപത്ത് ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കുറ്റവാളികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ലെന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍ മുസ്ലിം വിരോധമല്ല ആക്രമണത്തിന് പിന്നിലുള്ളതെന്നാണ് സൂചന.

gun-usa-shooting

ആക്രമണ സംഭവത്തോടെ തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം സമുദാംഗങ്ങള്‍ തെരുവിലിറങ്ങി. ദൃക്‌സാക്ഷി മൊഴികള്‍ ശേഖരിച്ച പോലീസ് സമീപത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരത്തില്‍ തെരുവിലുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് അമേരിക്കയിലും സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
Imam and asistant shot dead by unidentified man in Newyork.Imam Maulama Akonjee, 55,Thara Uddin, age 64 killed by by attacker. Police launched fresh investigation over the attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X