കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുലാബ് ചുഴലിക്കാറ്റ് ഷഹീനായി രൂപം പ്രാപിക്കാൻ സാധ്യത: മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്, മഴതുടരുമെന്ന്

Google Oneindia Malayalam News

ദില്ലി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുന്നതിനിടെ മുന്നറിയിപ്പുമായി ഐഎംഡി. ഗുലാബ് ദുര്‍ബലമായി അറബിക്കടലില്‍ പ്രവേശിച്ച് മറ്റൊരു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് ഐഎംഡി നൽകിയിട്ടുള്ള മുന്നറിയിപ്പ്. ഒരു ചുഴലിക്കാറ്റ് മറ്റൊരു ചുഴലിക്കാറ്റായി മാറുന്നത് അപൂര്‍വ പ്രതിഭാസമായാണ് കണക്കാക്കുന്നത്. ബംഗാൾ ഉൽക്കടലിൽ രൂപമെടുത്ത ഗുലാബ് ചുഴലിക്കാറ്റ് വ്യാഴാഴ്ച വൈകീട്ടോടെ ഷഹീന്‍ ചുഴലിക്കാറ്റായി രൂപമാറ്റം സംഭവിക്കുമെന്നാണ് ഐഎംഡി അറിയിപ്പിൽ വ്യക്തമാക്കുന്നത്.

രാജ്യത്ത് ഇന്നലെ കോവിഡ‍് സ്ഥിരീകരിച്ചത് 18,795 പേർക്ക് മാത്രം: 6 മാസത്തിനിടയിലെ ഏറ്റവും ചെറിയ സംഖ്യരാജ്യത്ത് ഇന്നലെ കോവിഡ‍് സ്ഥിരീകരിച്ചത് 18,795 പേർക്ക് മാത്രം: 6 മാസത്തിനിടയിലെ ഏറ്റവും ചെറിയ സംഖ്യ

ഗുലാബ് ചുഴലിക്കാറ്റ് ദുര്‍ബലമായതോടെ വടക്കന്‍ തെലങ്കാനയിലും വിദര്‍ഭയിലും ന്യൂനമര്‍ദ്ദമായി മാറിക്കഴിഞ്ഞിട്ടുണ്ട്. തെലങ്കാന, തെക്കൻ ഛത്തീസ്ഗഡ്, വിദർഭ മേഖലകളിൽ തിങ്കളാഴ്ച രാത്രി മുതൽ ആഴത്തിലുള്ള ന്യൂനമർദ്ദമായി മാറിയ ഗുലാബ് ചുഴലിക്കാറ്റ് അറബിക്കടലിലേക്ക് നീങ്ങുകയും ഷഹീൻ ചുഴലിക്കാറ്റായി പുനർജനിക്കുകയും ചെയ്യുമെന്നാണ് ഐഎംഡിയുടെ അറിയിപ്പ്. സെപ്റ്റംബര്‍ 30 വൈകുന്നേരത്തോടെ ന്യൂനമര്‍ദ്ദം വടക്കുകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള ഗുജറാത്ത് തീരത്തും പ്രത്യക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്നും തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ വടക്കുകിഴക്കന്‍ അറബിക്കടലില്‍ കൂടുതല്‍ ശക്തമാകാനുള്ള സാധ്യതയുണ്ടെന്നും ഐഎംഡി അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

 heavy-rains2-

നവംബറിൽ ഗജ ചുഴലിക്കാറ്റ് തമിഴ്‌നാട്-പോണ്ടിച്ചേരി തീരത്ത് കടന്ന് ന്യൂനമർദ്ദമായി മാറിയപ്പോൾ, അറബിക്കടലിൽ ഒരു പുതിയ ന്യൂനമർദ്ദമായി വീണ്ടും ഉയർന്നുവന്നിരുന്നു. പടിഞ്ഞാറൻ തീരത്ത് നിന്ന് കിഴക്കൻ തീരത്തേക്ക് ചുഴലിക്കാറ്റ് രൂപപ്പെടുന്ന സമാനമായ അപൂർവ പ്രതിഭാസം 2018ലും സംഭവിച്ചിരുന്നു. അതേസമയം, ഗുലാബ് ചുഴലിക്കാറ്റ് ദുർബലമായിത്തീർന്നപ്പോൾ പോലും തെലങ്കാനയുടെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്തു. ചൊവ്വാഴ്ചയും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അടുത്ത രണ്ട് മൂന്ന് ദിവസത്തേക്ക് ഗുജറാത്ത്, മഹാരാഷ്ട്ര, കൊങ്കണ്‍, മറാത്ത് വാഡ, സൗരാഷ്ട്ര, കച്ച് തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ട്. സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴക്കും സാധ്യതയുണ്ട്. അടുത്ത രണ്ട് മൂന്ന് ദിവസങ്ങളില്‍ ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാളിലെ ഗംഗാതീരം, ഒഡീഷ, തമിഴ്‌നാട്, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴക്കും സാധ്യതയുണ്ടെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ചീഫ് സെക്രട്ടറി സോമേഷ് കുമാറുമായി സംസ്ഥാനത്തിന്റെ ദുരിതബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. കനത്ത മഴ കാരണം സ്കൂളുകളും കോളേജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടെ എല്ലാ തെലങ്കാന സർക്കാർ ഓഫീസുകളും ചൊവ്വാഴ്ചയും അടച്ചിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എന്തൊരു ലുക്കാണ് കാണാന്‍; ബിഗ് ബോസ് താരം അലസാന്‍ഡ്രയുടെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

തെലങ്കാനയിലെ 14 ജില്ലകളിൽ ചൊവ്വാഴ്ച കനത്തതോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളായ നിർമ്മൽ, നിസാമാബാദ്, ജഗിത്യൽ, രാജന്ന സിർസില്ല, കരിംനഗർ, വലിയപ്പള്ളി, ഭദ്രാദ്രി കോതഗുഡെം, ഖമ്മം, മഹബൂബാബാദ്, വാറങ്കൽ (റൂറൽ), വാറങ്കൽ (അർബൻ), ജനഗാവ്, സിദ്ധിപേട്ട്, കാമറെഡ്ഡി എന്നിവിടങ്ങളിൽ ചൊവ്വാഴ്ച അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു.

സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചെന്ന ആരോപണത്തില്‍ നവ്യ നായര്‍ക്കും നിത്യ ദാസിനുമെതിരെ രൂക്ഷ വിമര്‍ശനംസന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചെന്ന ആരോപണത്തില്‍ നവ്യ നായര്‍ക്കും നിത്യ ദാസിനുമെതിരെ രൂക്ഷ വിമര്‍ശനം

Recommended Video

cmsvideo
മഴ ഇനിയും തുടർന്നാൽ ഈ പ്രദേശങ്ങൾ വെള്ളത്തിൽ..അപകട മുന്നറിയിപ്പ്

English summary
IMD alerted Cyclone Gulab could cross over to the Arabian Sea to be reborn as Cyclone Shaheen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X