കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെപ്തംബറിൽ രാജ്യത്ത് കൂടുതൽ മഴ ലഭിക്കും: മൺസൂൺ അവസാനിക്കുക ഭേദപ്പെട്ട മഴയോടെ; ഐഎംഡി

Google Oneindia Malayalam News

ദില്ലി: ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ സെപ്തംബർ 17 ഓടെ തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിയാർജ്ജിക്കും. അതേ സമയം രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ മൺസൂൺ പിൻവലിയുന്നതിന്റെ സൂചനകളാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത്. ഈ സീസണിന്റെ അവസാന ആഴ്ചകളിലെ മൺസൂണിന്റെ പുരോഗതിയെ സംബന്ധിച്ചുള്ള കാര്യങ്ങൾ പങ്കുവെക്കുന്നതിനായി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ഐഎംഡി മാനേജർ മൃത്യുഞ്ജയ് മൊഹാപത്രയാണ് വ്യക്തമാക്കിയത്.

പീഡിപ്പിക്കാൻ കോൺഗ്രസ്സുകാർക്ക് അവകാശമുണ്ട് എന്ന് ആധികാരികമായി പ്രഖ്യാപിക്കുന്ന വാക്കുകൾ- എഎ റഹീംപീഡിപ്പിക്കാൻ കോൺഗ്രസ്സുകാർക്ക് അവകാശമുണ്ട് എന്ന് ആധികാരികമായി പ്രഖ്യാപിക്കുന്ന വാക്കുകൾ- എഎ റഹീം

രണ്ടാമത്തെ ആഴ്ചയിൽ ഇന്ത്യയുടെ മധ്യ- പടിഞ്ഞാറൻ ഭാഗങ്ങളിൽ മഴയുടെ ലഭ്യത കുറയും. എന്നിരുന്നാലും സെപ്തംബർ 17 ഓടെ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ദം രൂപമെടുക്കാൻ സാധ്യതയുണ്ട്. ഇത് സെപ്തംബറിലെ മഴയുടെ ലഭ്യത സാധാരണ നിലയിലേക്ക് എത്തിക്കുകയും ചെയ്യും. ഈ ആഴ്ചയിൽ തെക്കൻ ഉപദ്വീപ്, മഹാരാഷ്ട്ര, വടക്കുകിഴക്കൻ ഇന്ത്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മൺസൂൺ സജീവമായി തുടരുമെന്നും ഐഎംഡി മേധാവി പറഞ്ഞു. ലാ നിന രൂപമെടുക്കാനുള്ള സാധ്യതയും മുന്നിൽക്കാണുന്നുണ്ടെന്നും മൊഹാപത്ര ചൂണ്ടിക്കാണിക്കുന്നു.

 images-1571

സെപ്തംബർ അവസാനത്തോടെ മൺസൂണിന്റെ തീവ്രത വർധിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വർഷം മുതൽ മൺസൂൺ സംബന്ധിച്ച പുതിയ ഷെഡ്യൂളാണ് ഐഎംഡി പിന്തുടരുന്നത്. ഇത് പ്രകാരം രാജസ്ഥാനിൽ നിന്ന് സെപ്തംബർ 17 ഓടെ മൺസൂൺ പിൻവാങ്ങാൻ ആരംഭിക്കും. കഴിഞ്ഞ വർഷം സെപ്തംബർ ഒന്നിനായിരുന്നു മൺസൂൺ പിൻവാങ്ങുന്നത്. കഴിഞ്ഞ മാസം 27 ശതമാനം അധികം മഴ ലഭിച്ചതിനൊപ്പം ന്യൂനമർദ്ദവും ലഭിച്ചിരുന്നു. സെപ്തംബറിൽ കുറഞ്ഞ മഴ മാത്രമാണ് രാജ്യത്ത് ഇതുവരെ ലഭിച്ചിട്ടുള്ളത്.

English summary
IMD announces availability of rainfall in September
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X