കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2019ല്‍ രാജ്യം സാക്ഷ്യം വഹിച്ചത് ഏറ്റവും ചൂടേറിയ ഏഴാമത്തെ വര്‍ഷമെന്ന് കാലാവസ്ഥാ വകുപ്പ്

  • By S Swetha
Google Oneindia Malayalam News

ദില്ലി: 1901ന് ശേഷമുള്ള ഏറ്റവും ചൂടേറിയ ഏഴാമത്തെ വര്‍ഷമായിരുന്നു 2019 എന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്. ഇതിന് മുന്‍പ് 2016ലായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത്. 2019ലെ റിപ്പോര്‍ട്ട് പ്രകാരം കാലാവസ്ഥാ സംബന്ധമായ കാരണങ്ങളെ തുടര്‍ന്ന് 1,562 പേര്‍ മരിച്ചു. ഹിമപാതം, വെള്ളപ്പൊക്കം, ഇടിമിന്നല്‍ എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. മാധ്യമ റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ ഏജന്‍സികളുടെ കണക്കും അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട്.

 പൗരത്വ ഭേദഗതി നിയമം; പിണറായി വിജയന്റെ ന്യൂനപക്ഷപ്രേമം കാപട്യമെന്ന് മുല്ലപ്പള്ളി! പൗരത്വ ഭേദഗതി നിയമം; പിണറായി വിജയന്റെ ന്യൂനപക്ഷപ്രേമം കാപട്യമെന്ന് മുല്ലപ്പള്ളി!

കനത്ത മഴയും വെള്ളപ്പൊക്കവും, ചൂട് തിരമാല, മിന്നല്‍, ഇടിമിന്നല്‍, ആലിപ്പഴം എന്നിവ മൂലം 650ഓളം മരണം റിപ്പോര്‍ട്ട് ചെയ്ത ബീഹാറിലാണ് കാലാവസ്ഥ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിച്ചത്. ഇന്ത്യന്‍ കടലില്‍ എട്ട് ചുഴലിക്കൊടുങ്കാറ്റുകള്‍ രൂപംകൊണ്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 5 കൊടുങ്കാറ്റുകള്‍ അറബിക്കടലിലാണ് ഉത്ഭവിച്ചത്. 1902ലെ മുന്‍ റെക്കോര്‍ഡിന് തുല്യമാണ് ഇത്. കൂടുതല്‍ തീവ്രമായ ചുഴലിക്കാറ്റുകളുടെ രൂപീകരണത്തിനും അറബിക്കടല്‍ ഈ വര്‍ഷം സാക്ഷ്യം വഹിച്ചു.

summer-hot-28-14

ഏറ്റവും ചൂടേറിയ കഴിഞ്ഞ വര്‍ഷങ്ങളുടെ കണക്കെടുത്താല്‍ 2016ല്‍ 0.71 ഡിഗ്രി സെല്‍ഷ്യസ്, 2009ല്‍ 0.541 ഡിഗ്രി സെല്‍ഷ്യസ്, 2017ല്‍ 0.539 ഡിഗ്രി സെല്‍ഷ്യസ്, 2010ല്‍ 0.54 ഡിഗ്രി സെല്‍ഷ്യസ്, 2015ല്‍ 0.42 ഡിഗ്രി സെല്‍ഷ്യസ് എന്നിങ്ങനെയാണ്. ചൂടേറിയ 15 വര്‍ഷങ്ങളില്‍ 11 എണ്ണവും കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടയിലായിരുന്നുവെന്നും കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2019ല്‍ ഇന്ത്യയിലെ ശരാശരി താപനില സാധാരണ നിലയേക്കാള്‍ കൂടുതലായിരുന്നു. ഈ കാലയളവില്‍ രാജ്യത്തിന്റെ ശരാശരി വാര്‍ഷിക ഉപരിതല താപനില 0.36 ഡിഗ്രി സെല്‍ഷ്യസിനു മുകളിലെത്തി. 2019 ഏഴാമത്തെ ചൂടുള്ള വര്‍ഷമായിരുന്നുവെങ്കിലും 2016ലെ ഇന്ത്യയിലെ ഉയര്‍ന്ന താപനിലയേക്കാള്‍ (0.71 ഡിഗ്രി സെല്‍ഷ്യസ്) വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കുന്നു.

കനത്ത മഴയും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 850 ഓളം പേര്‍ മരിച്ചു. ഇതില്‍ ബിഹാറില്‍ നിന്ന് മാത്രം 306, മഹാരാഷ്ട്രയില്‍ നിന്ന് 136, ഉത്തര്‍പ്രദേശില്‍ നിന്ന് 107, കേരളത്തില്‍ നിന്ന് 88, രാജസ്ഥാനില്‍ നിന്ന് 80, കര്‍ണാടകയില്‍ നിന്ന് 43 പേര്‍ എന്നിങ്ങനെയാണ് മരണ നിരക്ക്. മാര്‍ച്ച്-ജൂണ്‍ കാലയളവില്‍ രാജ്യത്തിന്റെ വടക്കുകിഴക്കന്‍, മധ്യ ഭാഗങ്ങളില്‍ നിലനിന്നിരുന്ന ഉഷ്ണ തരംഗം കാരണം 350 ഓളം പേര്‍ മരിച്ചു. ഇതില്‍ 293ആളുകള്‍ മരിച്ച ബീഹാറിലാണ് ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ കാലയളവില്‍ മഹാരാഷ്ട്രയില്‍ 44 ആയിരുന്നു മരണ സംഖ്യ.

English summary
IMD marks 2019 is the 7th hotest year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X