കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഐഎംഎഫ്, സാമ്പത്തിക പ്രതിസന്ധി കനക്കുന്നു!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി(ഐഎംഎഫ്) നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 4.8 ശതമാനമായി കുറയുമെന്നാണ് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് കൂടുതല്‍ വ്യക്തമാകുകയാണ്. 6.1 ശതമാനം വളര്‍ച്ചാ നിരക്കാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നത്. ഇതിനേക്കാള്‍ 130 ബേസ് പോയിന്റാണ് കുറഞ്ഞിരിക്കുന്നത്.

1

ഇന്ത്യയടക്കമുള്ള പ്രമുഖ വിപണികളില്‍ വിചാരിച്ചതിനേക്കാള്‍ കൂടുതലാണ് സാമ്പത്തിക മാന്ദ്യമെന്ന് ഐഎംഎഫ് പറയുന്നത്. ഇതിനേക്കാള്‍ പ്രധാനമായി അമേരിക്ക, ചൈന വ്യാപാര കരാര്‍ പ്രതിസന്ധിയെ അടിത്തട്ടിത്തെിക്കുകയും, പിന്നീട് സാമ്പത്തിക മേഖല കരകയറുകയും ചെയ്യുമെന്നും ഐഎംഎഫ് പ്രവചിക്കുന്നു. ആഗോള വളര്‍ച്ച 2020ല്‍ 3.3 ശതമാനത്തിലെത്തും. 2019ല്‍ ഇത് 2.9 ശതമാനമായിരുന്നു. 2021ല്‍ ഇത് 3.4 ശതമാനമായി ഉയര്‍ന്നേക്കാം.

അതേസമയം പുതിയ വിലയിരുത്തല്‍ ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യത്തിന്റെ അടിസ്ഥാനത്തിലാണ് കണക്കാക്കിയത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെ സമ്മര്‍ദവും ഗ്രാമീണ മേഖലയിലെ വളര്‍ച്ചാ കുറവുമാണ് ഇന്ത്യയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം. ചിലി, മെക്‌സിക്കോ എന്നീ രാജ്യങ്ങളുടെ വളര്‍ച്ചയും പിന്നോട്ടാണ്. ചിലിയില്‍ പ്രക്ഷോഭങ്ങളാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്. മെക്‌സിക്കോയില്‍ നിക്ഷേപങ്ങള്‍ കുറയുന്നതാണ് തിരിച്ചടിയാവുന്നത്.

അടുത്തിടെ വരെ പ്രതിസന്ധി നേരിട്ടിരുന്ന ചൈനയ്ക്ക് വളര്‍ച്ച കൈവരിക്കാനായിട്ടുണ്ട്. 6 ശതമാനമാണ് ചൈനയുടെ വളര്‍ച്ച. യുഎസ്സുമായുള്ള വ്യാപാര കരാറില്‍ താരിഫുകളില്‍ ഇളവുകള്‍ നല്‍കുന്നുണ്ട്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് താരിഫ് ഒഴിവാക്കിയതും ശുഭസൂചനയാണ്. അതേസമയം യുഎസ്സിന്റെ വളര്‍ച്ചയില്‍ ചെറിയ തോതിലുള്ള ഇടിവാണ് ഉണ്ടായിട്ടുള്ളത്. നേരത്തെ തന്നെ ഗ്രാമീണ മേഖല പ്രതിസന്ധിയിലാണെന്ന് ഇന്ത്യയില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളൊന്നും സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചിട്ടില്ല.

യുപിയില്‍ ബിഎസ്പി പിളരുന്നു, മുന്‍ എംഎല്‍എമാര്‍ എസ്പിയില്‍, 1000 പേര്‍ പാര്‍ട്ടി വിടുന്നു!!യുപിയില്‍ ബിഎസ്പി പിളരുന്നു, മുന്‍ എംഎല്‍എമാര്‍ എസ്പിയില്‍, 1000 പേര്‍ പാര്‍ട്ടി വിടുന്നു!!

English summary
imf cuts global growth forecasts over slowdown in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X