കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ പ്രതീക്ഷിത വളർച്ചാ നിരക്ക് വെട്ടിക്കുറച്ച് ഐഎംഎഫ്; അതിവേഗം വളരുന്ന സമ്പദ്ഘടന

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ പ്രതീക്ഷ വളർച്ചാ നിരക്ക് ഐഎംഎഫ് 6.1 ശതമാനമായി കുറച്ചു. ഏപ്രിൽ മാസത്തെ നിരക്കിനെക്കാൾ 1.2 ശതമാനം കുറവാണിത്. 2019ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 7.3 ശതമാനമായിരിക്കുമെന്ന് ഐഎംഎഫ് പ്രവചിച്ചിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടപ്പോൾ വളർച്ചാ നിരക്ക് പിന്നോട്ടാണെന്നാണ് ഐഎംഎഫ് നിരീക്ഷിക്കുന്നത്.

ആര്‍എസ്എസ് രാജ്യത്തെ വിഭജിക്കുന്നുവെന്ന് അകാലി തഖ്ദ്.... നിരോധിക്കണമെന്ന് സിഖ് സംഘടനആര്‍എസ്എസ് രാജ്യത്തെ വിഭജിക്കുന്നുവെന്ന് അകാലി തഖ്ദ്.... നിരോധിക്കണമെന്ന് സിഖ് സംഘടന

2018ൽ 6.8 ശതമാനമായിരുന്നു ഇന്ത്യയുടെ വളർച്ചാ നിരക്ക്. 2019ൽ ഇത് 6.1 ശതമാനമാകുമെന്നും എന്നാൽ 2020ൽ ഇന്ത്യയ്ക്ക് 7 ശതമാനം വളർച്ച നേടാൻ സാധിക്കുമെന്നും ഐഎംഎഫ് നിരീക്ഷിക്കുന്നു. ഇന്ത്യയുടെ വളർച്ചാ നിരക്ക് 6 ശതമാനമായി കുറയുമെന്ന് കഴിഞ്ഞ ദിവസം ലോകബാങ്കും വ്യക്തമാക്കിയിരുന്നു. 2018-2019 സാമ്പത്തിക വർഷം 6.9 ആയിരുന്നു ഇത്.

gdp

ചൈനയുടെ വളർച്ചാ നിരക്കും കുറയുമെന്നാണ് ഐഎംഎഫ് നിരീക്ഷണം. 2018ൽ 6.6 ശമാനം വളർച്ചാ നിരക്കായിരുന്നു ചൈനയുടേത്. 2019ൽ ഇത് 6.1 ആയി കുറയും. 2019ൽ ഇത് 5.8 ആയിരിക്കുമെന്നാണ് നിരീക്ഷണം. അതേസമയം ആഗോള തലത്തിൽ പരിശോധിച്ചാൽ ഇന്ത്യയുടെ നില ഭദ്രമാണെന്നാണ് വിലയിരുത്തുന്നത്. ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന സ്ഥാനം ഇന്ത്യയ്ക്ക് തന്നെയാണ്. ഈ വർഷം ആഗോള സാമ്പത്തിക വളർച്ചാ നിരക്ക് 3 ശതമാനമാണ്. 2020ൽ ഇത് 3.4 ശതമാനമായി ഉയരുമെന്നാണ് പ്രവചനം.

യുഎസ്-ചൈന വ്യാപാര യുദ്ധവും. ബ്രക്സിറ്റ് ഉൾപ്പെടെയുള്ള നടപടികളും മാന്ദ്യത്തെ ബാധിച്ചു. 2008ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ആഗോള സമ്പദ് വ്യവസ്ഥ നീങ്ങുന്നതെന്ന് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് വ്യക്തമാക്കി.

ഓട്ടോമൊബൈൽ, റിയൽ എസ്റ്റേറ്റ് മേഖലകളിലെ തകർച്ചയും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലെ അനിശ്ചിതത്വവുമാണ് രണ്ടാം പാദത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ച പിന്നോട്ടാകാൻ കാരണമെന്നും ഐഎംഎഫ് നിരീക്ഷിച്ചു.

English summary
IMF cuts India's growth projection
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X