കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ കാര്‍ഷിക നിയമം നിര്‍ണായക ചുവടുവെപ്പെന്ന് ഐഎംഎഫ്‌; 'മാറ്റം ബാധിക്കുന്നവരെ സംരക്ഷിക്കണം'

Google Oneindia Malayalam News

ന്യൂഡല്‍ഹി; വിവാദമായ കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമങ്ങളെ അനുകൂലിച്ച്‌ രാജ്യാന്തര നാണ്യ നിധി(ഐഎംഎഫ്‌) കാര്‍ഷിക മേഖലയുടെ നവീകരണത്തിന്‌ നിര്‍ണായക ചുവടുവെപ്പാകാന്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക്‌ കഴിയുമെന്ന്‌ ഐഎംഎഫ്‌ അഭിപ്രായപ്പെട്ടു. എന്നാല്‍ പുതിയ സംവിധാനത്തിലേക്കുള്ള മാറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന വിഭാഗങ്ങളെ സംരക്ഷിക്കണമെന്നും പറഞ്ഞു.

കാര്‍ഷിക നിയമങ്ങള്‍ക്ക്‌ ഇന്ത്യയിലെ കാര്‍ഷിക മേഖലയുടെ നവീകരണത്തില്‍ സുപ്രധാനമായ ഒരു ചുവടുവെപ്പിനെ പ്രതിനിധീകരിക്കാന്‍ കഴിയുമെന്നാണ്‌ കരുതുന്നതെന്ന്‌ ഐഎംഎഫ്‌ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഗെരി റൈസിനെ ഉദ്ദരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇത്‌ മൂലം കര്‍ഷകര്‍ക്ക്‌ വില്‍പ്പനക്കാരുമായി നേരിട്ട്‌ കരാറിലേര്‍പ്പെടാം, ഇടനിലക്കാരെ ഒഴിവാക്കി കൂടുതല്‍ വരുമാനം നേടാം. ഇത്‌ കാര്യക്ഷമത വര്‍ധിപ്പിക്കുകയും ഗ്രാമീണ മേഖലയുടെ വളര്‍ച്ചയെ സഹായിക്കുകയും ചെയ്യുന്നുവെന്ന്‌ റൈസ്‌ കൂട്ടിച്ചേര്‍ത്തു.

imf

എന്നാല്‍ പുതിയ സംവിധാനത്തിലേക്ക്‌ മാറുമ്പോള്‍ അത്‌ ഏറ്റവും മോശമായി ബാധിക്കുന്നവരെ സംരക്ഷിക്കുക എന്നത്‌ പ്രധാനമാണെന്നും ഐഎംഎഫ്‌ വക്താവ്‌ പറഞ്ഞു. പരിഷ്‌കാരങ്ങള്‍ ബാധിക്കുന്നവര്‍ക്ക്‌ തൊഴില്‍ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം 50 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ്‌ ഐഎംഎഫ്‌ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നത്‌.

Recommended Video

cmsvideo
കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

അതേ സമയം കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി കര്‍ഷക സംഘടനാ പ്രതിനിധികള്‍ നടത്തിയ ഒമ്പതാം വട്ട ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. അടുത്ത ഘട്ട ചര്‍ച്ച ജനുവരി 19നാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌. പ്രശ്‌നം പരിഹരിക്കാന്‍ സുപ്രിം കോടതി നിശ്ചയിച്ച നാലംഗ സമിതിയുമായി സഹകരിക്കില്ലെന്ന നിലപാടിലാണ്‌ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍

English summary
IMF support the central controversial farm bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X