വിവരമുള്ളവര്‍ ഇങ്ങനെയാണ്, മോദിക്ക് ഐഎംഎഫിന്‍റെ പ്രശംസ, ഇനി ആര് എന്ത് പറഞ്ഞാലെന്താ?
ഇപ്പോഴിതാ മോദിയുടെ തീരുമാനത്തെ പ്രശംസിച്ച് ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ടും രംഗത്തെത്തിയിരിക്കുകയാണ്.മോദിയുടെ തീരുമാനം ധീരമാണെന്നാണ് ഐഎംഎഫും പറയുന്നത്.
വാഷിങ്ടണ്‍ : ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യത്തെ ഞെട്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 500, 1000 രൂപ നോട്ട് നിരോധനം തന്നെയാണ് രാജ്യത്ത് ഇപ്പോഴും ചര്‍ച്ച വിഷയം. കള്ളപ്പണവും കള്ളനോട്ടും രാജ്യത്തെ സമ്പദ് ഘടനയുടെ നട്ടെല്ല് തകര്‍ക്കുമെന്ന തിരിച്ചറിവിനു പിന്നാലെയാണ് ശക്തമായ തീരുമാനവുമായി മോദി എത്തിയത്.
സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടാകും എന്നറിഞ്ഞിട്ടും നല്ല ഭാവിക്കായി നോട്ട് നിരോധനം നടപ്പാക്കാന്‍ മോദി കാണിച്ച ധൈര്യത്തെ എല്ലാവരും പ്രശംസിക്കുന്നുണ്ട്. ഇപ്പോഴിതാ മോദിയുടെ തീരുമാനത്തെ പ്രശംസിച്ച് ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ടും രംഗത്തെത്തിയിരിക്കുകയാണ്.മോദിയുടെ തീരുമാനം ധീരമാണെന്നാണ് ഐഎംഎഫും പറയുന്നത്.
മോദിയുടെ തീരുമാനത്തിന് കേരളത്തില്‍ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചിരുന്നില്ല. മോദിയുടെ നടപടി തെറ്റാണെന്നാണ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്.

സമ്പദ് വ്യവസ്ഥയില്‍ ആശങ്ക
കള്ളപ്പണം, കള്ളനോട്ട് എന്നിവ നിയന്ത്രിക്കുന്നതിനായി 500, 1000 നോട്ടുകള്‍ നിരോധിച്ചുകൊണ്ട് മോദി നടപ്പിലാക്കിയ നടപടിക്ക് എല്ലാ പിന്തുണയും നല്‍കുന്നുവെന്നാണ് ഐഎംഎഫ് പറയുന്നത്. മോദിയുടേത് അഴിമതിക്കെതിരായ പോരാട്ടമാണെന്ന് ഐഎംഎഫ് വ്യക്തമാക്കുന്നു. എന്നാല്‍ സമ്പദ്ഘടനയില്‍ ഉണ്ടായിരിക്കുന്ന ആശങ്കകള്‍ പരിഹരിക്കണമെന്നും ഐഎംഎഫ് പറയുന്നു.

എന്താണ് ഇനി ചെയ്യേണ്ടത്
കള്ളപ്പണവും കള്ള നോട്ടും എല്ലാ സമ്പദ്ഘടനയുടെയും നട്ടെല്ല് തകര്‍ക്കും. എന്നാല്‍ പണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഇന്ത്യ നടത്തിയ നീക്കം അഴിമതിക്കും ഇന്ത്യയിലേക്കുള്ള അനധികൃത പണത്തിന്റെ ഒഴുക്കിനും നിയന്ത്രണം കൊണ്ടുവരുന്നതാണെന്നാണ് ഐഎംഎഫ് വക്താവ് ഗെറി റൈസ് പറയുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ദിവസവും പണത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നോട്ട് നിരോധനത്തിലൂടെ സമ്പദ് വ്യവസ്ഥയിലുണ്ടായിരിക്കുന്ന ആശങ്കകള്‍ ബുദ്ധി പൂര്‍വം പരിഹരിക്കുകയാണ് ഇനി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പണം മാറ്റിത്തുടങ്ങി
ചൊവ്വാഴ്ച അര്‍ധ രാത്രിയോടെ 1000, 500 നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള തീരുമാനവും അതിനു പിന്നാലെ ബുധനാഴ്ച ബാങ്കുകളും ട്രഷറികളും പ്രവര്‍ത്തിക്കാതിരുന്നതും മൂലമുണ്ടായ ആശങ്കകള്‍ക്ക് വ്യാഴാഴ്ചയോടെ ചെറിയൊരളവ് ആശ്വാസം വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തെ ബാങ്കുകളില്‍ പണം മാറ്റിയെടുക്കാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കൈയിലെ പണം നഷ്ടമാകില്ലെന്ന് ഉറപ്പായതോടെ ജനങ്ങളുടെ ആശങ്കകള്‍ക്കും വിരാമമായി. ഡിസംബര്‍ 30 വരെ പണം മാറ്റുന്നതിന് സമയം അനുവദിച്ചിട്ടുണ്ട്.

2000 രൂപവരെ എടുക്കാം
നോട്ട് നിരോധനത്തിനു പിന്നാലെ നിശ്ചലമായ എടിഎമ്മുകള്‍ വെളളിയാഴ്ച മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. 2000 രൂപവരെ ഒരാള്‍ക്ക് പിന്‍വലിക്കാന്‍ കഴിയും. ഇത് 19ാം തിയതി വരെയായിരിക്കും. അതിനു ശേഷം 4000 രൂപ വരെ പിന്‍വലിക്കാന്‍ കഴിയുന്ന തരത്തിലേക്ക് മാറും. 50 രൂപയും ഇനി മുതല്‍ എടിഎമ്മുകളില്‍ നിന്ന് ലഭിക്കും.












Click it and Unblock the Notifications