കുടിയേറ്റ തൊഴിലാളികളുടെ പലയനം തിരിച്ചടിച്ചു;തൊഴിലാളികളുടെ വോട്ട് തേജസ്വിയുടെ മഹാസഖ്യത്തിന്.. സർവ്വേ
പട്ന; ലോക് ഡൗണും കുടിയേറ്റ തൊഴിലാളി വിഷയങ്ങളും ചർച്ചയായ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ തൊഴിലാളികളുടെ വോട്ട് മഹാസഖ്യത്തിന്. ഇന്ത്യ ടുഡെ-ആക്സിസ്മൈ ഇന്ത്യ സർവ്വേയാണ് കുടിയേറ്റ തൊഴിലാളികളുടെ പിന്തുണ മഹാസഖ്യത്തിനാണെന്ന് പ്രവചിച്ചിരിക്കുന്നത്.

സർവ്വേയിൽ പങ്കെടുത്ത 44 ശതമാനം കുടിയേറ്റ തൊഴിലാളികളുടേയും പിന്തുണ ആർജെഡി നേതാവ് തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യത്തിനാണ്. വെറും 37 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ജെഡിയു നയിക്കുന്ന എൻഡിഎ സഖ്യത്തിന് ലഭിച്ചത്. ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 ലക്ഷത്തോളം തൊഴിലാളികളാണ് ബിഹാറിലേക്ക് മടങ്ങിയെത്തിയത്. ഇതിൽ പലരും തൊഴിലില്ലാതായോടെ വീണ്ടും അന്യനാടുകളിലേക്ക് മടങ്ങി.നാട്ടിൽ തിരിച്ചെത്തിയവർക്ക് സർക്കാർ ജോലി വാഗ്ദാനം നൽകിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്ന് ആക്ഷേപം ശക്തമായിരുന്നു.
Recommended Video

തൊഴിലില്ലായ്മയാണ് തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ച വിഷയമായതെന്ന് സർവ്വേ വ്യക്തമാക്കുന്നു.തൊഴിലില്ലായ്മ 30 ശതമാനം വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് സർവ്വേ പ്രവചനം. തൊഴില്ലില്ലായ്മ ഉയർത്തിയായിരുന്നു പ്രതിപക്ഷം തിരഞ്ഞെടുപ്പ് പ്രടചരണം ശക്തമാക്കിയത്. പ്രകടന പത്രികയിൽ 10ലക്ഷം തൊഴിലുകളാണ് മഹാസഖ്യം വാഗ്ദാനം ചെയ്തത്.
പുറത്തുവന്ന എക്സിറ്റ് പോൾ സർവ്വേകൾ എല്ലാം മഹാസഖ്യത്തിന്റെ മുന്നേറ്റമാണ് പ്രവചിക്കുന്നത്. ടൈംസ് നൗ- സീ വോട്ടര്‍ സര്‍വേയില്‍ ആര്‍ജെഡിയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന മഹാസഖ്യം 120 സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. റിപ്പബ്ലിക് ടിവി- ജന്‍ കി ബാത്ത് സര്‍വേ യിൽ 118-138 സീറ്റുകൾവരെയാണ് മഹാസഖ്യത്തിന് പ്രവചിക്കുന്നത്. തൂക്കുസഭയ്ക്കുള്ള സാധ്യതയാണ് എബിപി സീ വോട്ടര്‍ സര്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്.












Click it and Unblock the Notifications