അറ്റകൈ പ്രയോഗിച്ച് പ്രതിപക്ഷം.. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ്
ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പ്രതിപക്ഷ നേതാക്കള്‍ ഇംപീച്ച്മെന്റ് നോട്ടീസ് നല്കി. പാര്‍ലമെന്റിലെ 7 പാര്‍ട്ടികളില്‍ നിന്നുള്ള 60 എംപിമാര്‍ ഒപ്പിട്ടതാണ് നോട്ടീസ്. രാജ്യസഭാ അധ്യക്ഷനാണ് നോട്ടീസ് സമര്‍പ്പിച്ചിരിക്കുന്നത്. ജനുവരി മുതല്‍ ചീഫ് ജസ്റ്റിസിന് എതിരായ ഇംപീച്ച്മെന്റ് നീക്കം വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ജസ്റ്റിസ് ലോയ കേസില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയതിന് പിന്നാലെയാണ് പ്രതിപക്ഷം ഇംപീച്ച്മെന്റ് നീക്കം ശക്തമാക്കിയത്.
ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ നാല് ജഡ്ജിമാര്‍ കോടതിക്ക് പുറത്ത് വാര്‍ത്താ സമ്മേളനം നടത്തിയ പശ്ചാത്തലത്തിൽ ഇടത്പാര്ട്ടികളാണ് ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മെന്റ് നീക്കവുമായി മുന്നോട്ട് വന്നത്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ തന്നെ ഇംപീച്ച്മെന്റുമായി ബന്ധപ്പെട്ട് ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായതോടെ ഈ നീക്കം അനിശ്ചിതത്വത്തിലായി.

തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, ആര്‍ജെഡി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിന് എതിരായിരുന്നു. കോണ്‍ഗ്രസിനകത്തും ഇത് സംബന്ധിച്ച് രണ്ടഭിപ്രായങ്ങളുണ്ടായിരുന്നു. എന്നാല്‍ ലോയ കേസിലെ സുപ്രീം കോടതി വിധി കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ പുതിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികള്‍ ഇംപീച്ച്മെന്റ് നോട്ടീസുമായി മുന്നോട്ട് വന്നിരിക്കുന്നത്.
കോണ്‍ഗ്രസ്, എന്‍സിപി, സിപിഎം, സിപിഐ, എസ്പി, ബിഎസ്പി, മുസ്ലീം ലീഗ് എന്നീ പാര്‍ട്ടികളിലെ നേതാക്കളാണ് രാജ്യസഭാ ചെയര്‍മാനെ കണ്ട് നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ് നേതാക്കള്‍ ഉപരാഷ്ട്രപതിയുടെ വസതിയിലെത്തി നോട്ടീസ് കൈമാറിയത്.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications