Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് കമ്മിഷ്ണർ തെറിക്കുമോ? ഇംപീച്ച്മെന്റ് നീക്കവുമായി ഇന്ത്യാ സഖ്യം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) ജ്ഞാനേഷ് കുമാറിനെതിരെ ഇംപീച്ച്മെന്റ് നോട്ടീസ് നല്‍കാനുള്ള നീക്കവുമായി പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് തട്ടിപ്പ് ആരോപണം നിഷേധിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജ്ഞാനേഷ് കുമാറിനെതിരായ ഇംപീച്ച്മെന്റ് നീക്കം. രാവിലെ ചേർന്ന ഇന്ത്യ സംഖ്യ യോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകള്‍ ഉയർന്ന് വന്നത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 324(5) പ്രകാരം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന രീതിയിൽ മാത്രമേ പുറത്താക്കാൻ കഴിയൂ. അതായത് രാജ്യസഭയിലും ലോക്സഭയിലും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഇംപീച്ച്മെന്റ് പ്രമേയം പാസാക്കേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തില്‍ പാർലമെന്റില്‍ നോട്ടീസ് വിജയിപ്പിച്ച് എടുക്കുക പ്രതിപക്ഷത്തെ സംബന്ധിച്ച് സാധ്യം അല്ലെങ്കിലും പ്രതിപക്ഷ നിരയിലെ പാർട്ടികളെ ഒരുമിപ്പിച്ച് നിർത്താന്‍ ഈ നീക്കത്തിലൂടെ സാധിക്കും. അതോടൊപ്പം തന്നെ വരും ദിവസങ്ങളിലും വിഷയം സജീവ ചർച്ചാ വിഷയമാക്കി നിലനിർത്താനും സാധിക്കും.

election-commission

മഹാരാഷ്ട്ര, കർണാടക, ഹരിയാന എന്നിവിടങ്ങളിൽ "വോട്ട് ചോരി" (വോട്ട് തട്ടിപ്പ്) നടന്നുവെന്നും, ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായി വോട്ടർ പട്ടികയില്‍ കൃത്രിമം നടത്തിയെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ ആരോപണം. ബാംഗ്ലൂർ സെൻട്രലിലെ മഹാദേവപുര മണ്ഡലത്തിൽ 100250 വോട്ടുകൾ "മോഷ്ടിക്കപ്പെട്ടു" എന്നും, ഇതിലൂടെയാണ് ബി ജെ പിക്ക് മണ്ഡലത്തില്‍ വിജയം സാധ്യമായതെന്നും അദ്ദേഹം തെളിവുകള്‍ നിരത്തി ചൂണ്ടക്കാട്ടി.

എന്നാല്‍ രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ "അടിസ്ഥാനരഹിതവും ഭരണഘടനയോടുള്ള അപമാനവുമാണ്" എന്നായിരുന്നു സിഇസി ജ്ഞാനേഷ് കുമാർ ഞായറാഴ്ച ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കയത്. ആരോപണങ്ങൾ തെളിയിക്കുന്നതിന് രാഹുൽ ഗാന്ധി ഒപ്പിട്ട അഫിഡവിറ്റ് സമർപ്പിക്കുകയോ, രാജ്യത്തോട് മാപ്പ് പറയുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "ഏഴ് ദിവസത്തിനുള്ളിൽ അഫിഡവിറ്റ് ലഭിച്ചില്ലെങ്കിൽ, ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാകും," ജ്ഞാനേഷ് കുമാർ പറഞ്ഞു.

അതേസമയം, കമ്മീഷനെതിരെ ശക്തമായ മറുപടിയുമായി രാഹുല്‍ ഗാന്ധി ഉടന്‍ തന്നെ മുന്നോട്ട് വന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നോട് അഫിഡവിറ്റ് ആവശ്യപ്പെടുന്നു. എന്നാൽ, ബിജെപി എംപി അനുരാഗ് ഠാക്കൂർ ഞാൻ പറഞ്ഞ അതേ കാര്യങ്ങൾ പറഞ്ഞിട്ടും അദ്ദേഹത്തോട് അഫിഡവിറ്റ് ആവശ്യപ്പെട്ടില്ല," രാഹുല്‍ ഗാന്ധി ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രസ്താവന പ്രസ്താവന ഒരു ബിജെപി പ്രവർത്തകന്റേതിന് സമാനമാണെന്നും, സ്വതന്ത്ര ഭരണഘടനാ സ്ഥാപനത്തിന്റെ മേധാവിയുടേതല്ലെന്നും വിമർശിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേരയും രംഗത്ത് വന്നു. ആർജെഡി, ജെഎംഎം തുങ്ങിയ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളും തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ശക്തമായ വിമർശനം ഉയർത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+