കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാൻ നീക്കം.. പ്രതിപക്ഷവുമായി ചർച്ച ചെയ്യുമെന്ന് യെച്ചൂരി

Google Oneindia Malayalam News

ദില്ലി: ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ജഡ്ജിമാര്‍ തുടക്കമിട്ട കോടതിവിപ്ലവത്തിന് ഇതുവരെ ശാശ്വത പരിഹാരമായിട്ടില്ല. വിവിധ വിഷയങ്ങളില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ തീരുമാനങ്ങളോട് പ്രതിഷേധിച്ച് 4 ജഡ്ജിമാര്‍ പുറത്ത് വാര്‍ത്താ സമ്മേളനം നടത്തിയതോടെയാണ് ജുഡീഷ്യറിയിലെ പൊട്ടിത്തെറി പുറംലോകം അറിഞ്ഞത്. പ്രശ്‌നങ്ങള്‍ക്ക് അവസാനമാകാത്ത സാഹചര്യത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് എതിരെ ഇംപീച്ച്‌മെന്റ് നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

ജിത്തുവിനെ ചുട്ടുകൊന്ന ജയയെ കയ്യിൽ കിട്ടാൻ കാത്ത് പോലീസ്.. മൂന്ന് ദിവസം വേണം.. രഹസ്യങ്ങൾ ചുരുളഴിയുംജിത്തുവിനെ ചുട്ടുകൊന്ന ജയയെ കയ്യിൽ കിട്ടാൻ കാത്ത് പോലീസ്.. മൂന്ന് ദിവസം വേണം.. രഹസ്യങ്ങൾ ചുരുളഴിയും

േമ

ബജറ്റ് സമ്മേളനത്തില്‍ ഇംപീച്ച്‌മെന്റുമായി ബന്ധപ്പെട്ട കാര്യം ആലോചിക്കുമെന്നും യെച്ചൂരി പറഞ്ഞു. കോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തത് കൊണ്ടാണിതെന്നും യെച്ചൂരി വ്യക്തമാക്കി. വിവാദം മൂലമുണ്ടായ കോടതിയിലെ ഭരണസ്തംഭനം ഒഴിവാക്കേണ്ടതുണ്ട്. ബജറ്റ് സമ്മേളനത്തില്‍ കുറ്റാരോപണ മെമ്മോ സമര്‍പ്പിക്കും. പ്രശ്‌നങ്ങള്‍ കോടതിക്ക് അകത്ത് തന്നെ പരിഹരിക്കപ്പെടും എന്ന് കരുതിയിരുന്നുവെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ലെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യുന്നതുമായി ബന്ധപ്പെട്ട തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നും യെച്ചൂരി വ്യക്തമാക്കി.

English summary
Impeechment move against Chief Justice of Supreme Court by CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X