ഒരു പരസ്യചിത്രത്തിലൂടെ പ്രചോദനമുൾക്കൊണ്ടത് ഒരു കോടി ജനത: ആസ്ട്രനോട്ട് ബോയ് റെക്കോർഡിലേക്ക്...
പോയവാരത്തിൽ ഒരു പക്ഷെ ഇന്ത്യന്‍ ജനത ഏറ്റവുമധികം തവണ കാണാൻ ശ്രമിച്ച ചിത്രമാകും ഇംപെക്സിന്റെ അസ്ട്രോണറ്റ് ബാലൻ. ശാസത്ര കുതുകികൾ ആകാംക്ഷയിയുടെ മുൾമുനയിൽ നിൽക്കുന്ന വേളയിലാണ് ഒരു പരസ്യചിത്രം ഗ്രാമ മനസ്സിനെ പ്പോലും കീഴടക്കിയത്. ഇന്ന് ഇന്ത്യയിലെ കുട്ടികളോട് ഭാവിയിൽ ആരാകണമെന്നാണ് ആഗ്രഹം എന്ന് ചോദിച്ചാൽ തീർച്ചയായും മിക്കവരുടെയും മറുപടി ഒരു ബഹിരാകാശ സഞ്ചാരി ആകണമെന്നായിരിക്കും. അങ്ങനെയുള്ള ഒരു കുട്ടിയുടെ കഥയാണിത്, അവൻ ചന്ദ്രനിലേക്കല്ല അവന്റെ സ്വപ്നങ്ങളിലേക്കാണ് കാൽ വെച്ചിറങ്ങുന്നത്, നമ്മള്‍ ചിന്തിക്കുന്നതിലും വളരെയധികം കാര്യമുണ്ടിതിൽ.
ജീവിതം ഇന്ന് വളരെ കഠിനമാണ്, ബിസിനസ്സിലെ പരാജയം, വ്യക്തി ബന്ധങ്ങളിലെ പരാജയം, രോഗങ്ങൾ മൂലമുള്ള പ്രയാസങ്ങള്‍, ഇതെല്ലാം ജീവിത നിരാശകളിലേക്ക് നയിക്കും, ഇത് എപ്പോഴും സംഭവിക്കാവുന്നതാണ്, പക്ഷെ അതിൽ നമ്മൾ തളർന്നു പോകുകയല്ല വേണ്ടത്, മുന്നേറുകയാണ്. അവിടെയാണ് നമ്മളുടെ സ്വപ്നങ്ങൾ യാത്ഥാര്‍ത്ഥ്യമാകുന്നത്. സ്വപ്നങ്ങൾക്ക് കരുത്തുറ്റ ചിറകുകൾ നൽകാനുള്ള തയ്യാറെടുപ്പാണ് ഈ പരസ്യ ചിത്രം സ്വപ്‌നങ്ങള്‍ തകര്‍ന്നു വെന്ന് ഇവിടെ പറയുന്നില്ല.

വിജയം മാറ്റിവെച്ചു അതിനാൽ സ്വപ്നങ്ങളെ മുറുകെ പിടിക്കുക, കാരണം ചിറകൊടിഞ്ഞ പക്ഷിക്ക് ആകാശത്തേക്ക് കുതിച്ചുയരാൻ പ്രതീക്ഷയുടെ കരുത്തുള്ള സ്വപ്നങ്ങൾ അനിവാര്യമാണ്.
വിദ്യാർത്ഥികളുടെ മനസ്സിലും ഈ ചിത്രം വേഗത്തിൽ വേരോടിയെന്നു പറയാം.. ഭാവിയിൽ ഒരു ശാസ്ത്രജ്ഞ മോഹവും ആയിരങ്ങളിൽ ജനിപ്പിക്കാൻ കഴിഞ്ഞപ്പോൾ അതി നൂതന ഇലടോണിക് ഉത്പന്ന നിർമാതാക്കളായ ഇംപെക്സിനും അഭിനന്ദന പ്രവാഹമായി . യുടൂബിൽ ഒരു കോടിക്കടുത്ത് വ്യൂവര്‍ഷിപ്പാണ് ഈ ചിത്രത്തിന് ലഭിച്ചത്.
ചിത്രത്തിനു പുറമെ പരസ്യ വാചകവും ഏറെ ജന പ്രിയത നേടിയിട്ടുണ്ട്. അതിർ വരമ്പുകളില്ലാത്ത ആസ്വാദനം എന്ന വാചകം അർത്ഥ തലങ്ങളാൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.












Click it and Unblock the Notifications