കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാ ഉത്പന്നങ്ങളിലും ജിഎസ്ടി നടപ്പിലാക്കുന്നത് ഇപ്പോള്‍ പ്രായോഗികമല്ലെന്ന് അരുണ്‍ ജെയ്ററിലി

  • By Desk
Google Oneindia Malayalam News

ദില്ലി: ജിഎസ്ടി എല്ലാ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നടപ്പിലാക്കുന്നത് ഇപ്പോള്‍ പ്രായോഗികമല്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു. എന്നാല്‍ ഭാവിയില്‍ ഇത് നടപ്പിലാക്കാനുള്ള സാധ്യത തള്ളിക്കളയാനാകിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു, നികുതി വരുമാനത്തിന്റെ വളര്‍ന്ന നോക്കി ഈ വിഷയത്തില്‍ തീരുമാനം എടുക്കും.

പിണറായി എന്താ ഒന്നും മിണ്ടാത്തത്, കാശ് വാങ്ങിയത് കൊണ്ടോ? പിണറായി ഡാ, ധാർമ്മികത ഡാ, പോസ്റ്റുകളും ഇല്ലപിണറായി എന്താ ഒന്നും മിണ്ടാത്തത്, കാശ് വാങ്ങിയത് കൊണ്ടോ? പിണറായി ഡാ, ധാർമ്മികത ഡാ, പോസ്റ്റുകളും ഇല്ല

കഴിഞ്ഞ ദിവസം ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം 210 ഉത്പന്നങ്ങളുടെ നികുതി കുറച്ചിരുന്നു. ഇതില്‍ 178 സാധനങ്ങളുടെ നികുതി 28ല്‍ നിന്നും 18 ശതമാനമാക്കി. ഹോട്ടല്‍ നികുതി ഏകീകരിച്ച് 5 ശതമാനമാക്കിയിരുന്നു.

arunjaitly

നേരത്തെ വ്യത്യസ്ത നിരക്കുകള്‍ക്ക് പകരം മദ്യംപോലെ സാമൂഹ്യ വിപത്തിനായി മാറുന്ന ഉത്പന്നങ്ങള്‍ക്കും ആഡംബര ഉത്പന്നങ്ങള്‍ക്കും ഒഴികെയുള്ള എല്ലാ സാധനങ്ങള്‍ക്കും ഒരേ നികുതി ചുമത്തണം എന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് മുന്നോട്ട് വച്ചത്.

നികുതി വരുമാനം ഉയരുന്നതിനനുസരിച്ച് ജിഎസ്ടി നിരക്കുകളില്‍ എനിയും മാറ്റമുണ്ടാകുമെന്നും അരുണ്‍ ജെയ്റ്റിലി വ്യക്തമാക്കി. ജിഎസ്ടി നടപ്പിലാക്കിയതിനുശേഷം ജുലൈ, ആഗസ്റ്റ് മാസങ്ങളില്‍ പരോക്ഷ നികുതി വരുമാനം കുറഞ്ഞിരുന്നു. ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്. അടുത്ത മാസങ്ങളില്‍ നികുതി വരുമാനം നല്ല തോതില്‍ ഉയര്‍ന്നാല്‍ നിര്ക്കുകള്‍ എനിയും വെട്ടിക്കുറയ്ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

English summary
impliment gst in all products not practical now , but according to income growth sometimes in future it may be implimented says finance minster arun jaitly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X