Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലിത്തീറ്റ കുംഭകോണക്കേസിലെ ഫയലുകള്‍ കാണാതായി

പട്‌ന: ബീഹാര്‍ കാലിത്തീറ്റ കുംഭകോണക്കേസിലെ ഫയലുകള്‍ കാണാതായി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിന്റെ സുപ്രധാന ഫയലുകളാണ് കാണാതായത്. ബീഹാര്‍ അനിമല്‍ ആന്റ് ഫിഷറീസ് റിസോഴ്‌സസ് വകുപ്പില്‍ നിന്നും അഞ്ഞൂറോളം ഫയലുകളാണ് കാണാതായിരിക്കുന്നത്.

ഫയലുകള്‍ കാണാതായ സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. ആര്‍ജെഡി അധ്യക്ഷനും സഖ്യകക്ഷി നേതാവുമായ ലാലുപ്രസാദ് യാദവിനെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണോ ഇതെന്ന് ബിജെപി നേതാവ് നിതിന്‍ നവീന്‍ ചേദിച്ചു.

Lalu Prasad Yadav

ലാലുപ്രസാദുമായി ബന്ധപ്പെട്ട ഫയലുകളാണ് നഷ്ടമായിരിക്കുന്നത്. ബീഹാറിന്റെ ഭാവിയെ ബാധിക്കുന്നതാണ് നിതീഷ് കുമാറിന്റെ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫയലുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പട്‌ന സെക്രട്ടറിയേറ്റ് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

ലാലുപ്രസാദ് യാദവ് ബീഹാര്‍ മുഖ്യമന്ത്രിയായിരുന്ന 1990 മുതല്‍ 97 വരെയുള്ള കാലയളവില്‍ ആനിമല്‍ ഹസ്ബന്‍ട്രി വകുപ്പില്‍ നിന്ന് വിവിധ ജില്ലകളിലായി ആയിരം കോടിയോളം രൂപ അനധികൃതമായി പിന്‍വലിച്ചു എന്നതാണ് കേസ്. കേസില്‍ ലാലുപ്രസാദ് യാദവിനെ സിബിഐ കോടതി അഞ്ച്് വര്‍ഷം ശിക്ഷ വിധിച്ചിരുന്നെങ്കിലും സുപ്രീംകോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+