കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: ഇറക്കുമതി ചെയ്ത ഭക്ഷ്യ സാധനങ്ങള്‍ സുരക്ഷിതമെന്ന് എഫ്എസ്എസ്എഐ

  • By S Swetha
Google Oneindia Malayalam News

ദില്ലി: കൊറോണ ബാധിച്ച നഗരങ്ങളില്‍ നിന്നുള്‍പ്പെടെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ വസ്തുക്കള്‍ സുരക്ഷിതമാണെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ. മാരകമായ ഈ വൈറസ് ഭക്ഷണ സാധനങ്ങളിലൂടെ പകരുന്നതിന്റെ നിര്‍ണായക തെളിവുകളൊന്നും പ്രശ്‌നം പരിശോധിക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റി കണ്ടെത്തിയിട്ടില്ല. അതേസമയം മാംസാഹാരങ്ങള്‍ നന്നായി വേവിച്ച് കഴിക്കണമെന്നും പാചകം ചെയ്യാത്ത ഉല്‍പന്നങ്ങള്‍ കഴിക്കരുതെന്നും എഫ്എസ്എസ്എഐ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 കൊറോണ ഭീതി: ഇന്ത്യയിലെ കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ നേരിടുന്നത് ഒരു ബില്യണ്‍ ഡോളറിന്റെ നഷ്ടം കൊറോണ ഭീതി: ഇന്ത്യയിലെ കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ നേരിടുന്നത് ഒരു ബില്യണ്‍ ഡോളറിന്റെ നഷ്ടം

കൊറോണ വൈറസ് പ്രധാനമായും ശ്വസനവ്യവസ്ഥയെയാണ് ബാധിക്കുന്നത്. തുമ്മല്‍, ചുമ, വൃത്തിയില്ലാത്ത കൈകള്‍ എന്നിവ വഴിയാണ് മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് ഈ അസുഖം വ്യാപിക്കുന്നത്. പോത്തിറച്ചി മുതല്‍ കോഴിയിറച്ചി വരെയുള്ള വേവിച്ച മാംസം കഴിക്കുന്നത് സുരക്ഷിതമാണെന്നും കമ്മിറ്റി പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ അസംസ്‌കൃതവും വേവിക്കാത്തതും സംസ്‌കരിച്ചിട്ടില്ലാത്തതുമായ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്നും കമ്മറ്റി നിര്‍ദ്ദേശിച്ചു.

coronavirus

ശീതീകരിച്ച ഭക്ഷ്യവസ്തുക്കള്‍ നല്ലപോലെ പാചകം ചെയ്തതിന് ശേഷം മാത്രമേ കഴിക്കാവൂ. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുമ്പ് നല്ല വൃത്തിയായി കഴുകിയെടുക്കണമെന്നും എഫ്എസ്എസ്എഐ കൂട്ടിച്ചേര്‍ത്തു. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കാണ് കൊറോണ വൈറസ് പ്രധാനമായും പകരുന്നതെന്ന ആഗോള സംഘടനകളുടെ നിഗമനം കമ്മറ്റിയും അംഗീകരിച്ചു. അതേസമയം ഇന്ത്യയിലെ കൊറോണ കേസുകളുടെ എണ്ണം 30 കടന്നു. ദില്ലി സ്വദേശിക്കാണ് ഏറ്റവും ഒടുവിലായി രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ നേരത്തെ തായ്‌ലന്റും മലേഷ്യയും സന്ദര്‍ശിച്ചിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Recommended Video

cmsvideo
Authorities deny reports of Kerala student infected with corona virus | Oneindia Malayalam


തായ് ലന്‍ഡും മലേഷ്യയും സന്ദര്‍ശിച്ച് തിരിച്ചെത്തിയ ദില്ലി സ്വദേശിക്കാണ് ഏറ്റവുമൊടുവില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 31 ലെത്തിയിട്ടുണ്ട്. എന്നാല്‍ 45 കാരനായ രോഗിയുടെ ആരോഗ്യനില നും ഡോക്ടര്‍മാര്‍ നിരീക്ഷിച്ച് വരികയാണ്. ദില്ലിയിലെ മയൂര്‍ വിഹാര്‍ സ്വദേശിയായ ഇയാള്‍ ആറ് ബന്ധുക്കള്‍ക്കൊപ്പമാണ് വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയത്. ഗുഡ്ഗാവ് സ്വദേശിയായ പേടിഎം ജീവനക്കാരനൊപ്പം ഇദ്ദേഹവും ദില്ലിയിലെ സഫ്ദര്‍ജംഹ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

English summary
Imported Food From Coronavirus-Hit Nations Safe: Food Safety Regulator
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X