കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യക്കാര്‍, പാകിസ്താന് ഒരു പങ്കുമില്ലെന്ന് ഇമ്രാന്‍ ഖാന്‍

Google Oneindia Malayalam News

ദില്ലി: പുല്‍വാമ ഭീകരാക്രമണം നടത്തിയത് ഇന്ത്യയിലെ തദ്ദേശീയര്‍ തന്നെ ആണെന്ന വാദവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. ആ സംഭവവുമായി പാകിസ്താന് ഒരു ബന്ധവും ഇല്ലെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

കശ്മീരിനെ തൊട്ട് കളിക്കണ്ട! നുണ പറഞ്ഞ ട്രംപ് ഊരാക്കുടുക്കില്‍; ന്യായീകരിച്ച് വശംകെട്ട് അമേരിക്ക...കശ്മീരിനെ തൊട്ട് കളിക്കണ്ട! നുണ പറഞ്ഞ ട്രംപ് ഊരാക്കുടുക്കില്‍; ന്യായീകരിച്ച് വശംകെട്ട് അമേരിക്ക...

സിആര്‍പിഎഫ് ജവാന്‍മാരുടെ വാഹന വ്യൂഹത്തിന് നേര്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ട്രക്ക് ഇടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ ആയിരുന്നു കൊല്ലപ്പെട്ടത്. ഈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പിന്നീട് ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം ആയിരുന്നു ഇന്ത്യ ബാലക്കോട്ടില്‍ വ്യോമാക്രമണം നടത്തിയത്.

Imran Khan

ജെയ്‌ഷെ മുഹമ്മദ് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിന് ശേഷം മാത്രമാണ് പുല്‍വാമ സംഭവത്തിന്റെ പാകിസ്താന്റെ പേര് ഉയര്‍ന്ന് കേട്ടത്. എന്നാല്‍ ഈ വിഷയത്തില്‍ പാകിസ്താനെ പഴിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഇമ്രാന്‍ ഖാന്‍.

പുല്‍വാമ ഭീകരാക്രമണവും അതിന് ഇന്ത്യ കൊടുത്ത മറുപടിയും എല്ലാം ഇന്ത്യ-പാക് ബന്ധത്തില്‍ വലിയ വിള്ളലുകള്‍ ആണ് സൃഷ്ടിച്ചത്. എന്നാല്‍, ഇപ്പോള്‍ ഇമ്രാന്‍ ഖാന്‍ ഇത്തരം ഒരു പരാമര്‍ശം നടത്തിയതിന് പിന്നില്‍ മറ്റ് ചില ഉദ്ദേശങ്ങള്‍ കൂടി ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം ആണ് ഇമ്രാന്‍ ഖാന്റെ ഇത്തരം ഒരു പരാമര്‍ശം. അമേരിക്കയുമായുള്ള പാകിസ്താന്റെ ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചകനകളാണ് പുറത്ത് വരുന്നത്. ട്രംപുമായുള്ള ചര്‍ച്ചയില്‍ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നതും തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് പാകിസ്താന്റെ വിലയിരുത്തല്‍.

English summary
Imran Khan alleges Pulwama attack was indigenous, no Pak involvement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X