കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാനും മന്ത്രിമാരും പാക് അധീന കശ്മീരില്‍; പാകിസ്താന്‍ സ്വാതന്ത്ര്യദിനാഘോഷം...

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താന്റെ സ്വാതന്ത്ര്യദിനമാണ് ഓഗസ്റ്റ് 14ന്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മന്ത്രിസഭാംഗങ്ങളും പാക് അധീന കശ്മീരിലാണ് ആഘോഷിക്കുന്നത്. ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് പാക് അധീന കശ്മീരില്‍ ഇമ്രാന്‍ ഖാന്‍ എത്തിയതും അവിടെയുള്ള നിയമസഭയെ അഭിസംബോധന ചെയ്യുന്നതും.

Recommended Video

cmsvideo
പാക്കിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ | Happy Independence Day To Pakistan Friends | Oneindia Malayalam
Imran

കശ്മീരിന്റെ അവസ്ഥയില്‍ തനിക്ക് സങ്കടമുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. കശ്മീരികളെ ഇന്ത്യ അടിച്ചമര്‍ത്തുകയാണ്. കശ്മീരി സഹോദരങ്ങള്‍ക്കൊപ്പം പാകിസ്താന്‍ ഉണ്ടാകുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. സ്വാതന്ത്ര്യദിനം സന്തോഷിക്കാനുള്ള അവസരമാണ്. എന്നാല്‍ ഇന്ന് കശ്മീരിലെ അവസ്ഥ ആലോചിക്കുമ്പോള്‍ സന്തോഷിക്കാന്‍ കഴിയില്ല. ജമ്മു കശ്മീരില്‍ ഇന്ത്യ കൈയ്യേറ്റം നടത്തിയിരിക്കുകയാണ്.- ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

കശ്മീരില്‍ രണ്ടാംദൗത്യത്തിന് അമിത് ഷാ; 15ന് ശ്രീനഗറിലെത്തും, വന്‍ മുന്നൊരുക്കങ്ങളുമായി പോലീസ്കശ്മീരില്‍ രണ്ടാംദൗത്യത്തിന് അമിത് ഷാ; 15ന് ശ്രീനഗറിലെത്തും, വന്‍ മുന്നൊരുക്കങ്ങളുമായി പോലീസ്

പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി പാക് അധീന കശ്മീരിലെ മുസാഫറാബാദിലാണ് ഇത്തവണ ബലിപെരുന്നാള്‍ ആഘോഷിച്ചത്. ഇവിടെയുള്ള അഭയാര്‍ഥി ക്യാംപ് ഖുറേഷി സന്ദര്‍ശിച്ചു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ ഭരണകൂടവും രാഷ്ട്രീയ നേതാക്കളും ഒറ്റക്കെട്ടാണെന്നും കശ്മീരികളെ പിന്തുണച്ച് ഈ മാസം 14ന് പാകിസ്താനില്‍ വന്‍ ശബ്ദം ഉയരുമെന്നും ഖുറേഷി പറഞ്ഞു.

യുഎന്‍ രക്ഷാസമിതിയില്‍ കശ്മീര്‍ വിഷയം പാകിസ്താന്‍ ഉന്നയിച്ചിട്ടുണ്ട്. ചൈനയുടെ പിന്തുണ ലഭിക്കുമെന്നാണ് പാകിസ്താന്‍ കരുതുന്നത്. എന്നാല്‍ ഇതുവരെ ഒരു രാജ്യവും പാകിസ്താന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്ന നിലപാടാണ് എല്ലാ രാഷ്ട്ര നേതാക്കളും ആവര്‍ത്തിക്കുന്നത്.

English summary
Imran Khan on Pakistan Independence Day: Sad for Kashmiri brothers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X