കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണിയുമായി വീണ്ടും ഇമ്രാന്‍ ഖാന്‍, പാകിസ്താന് മറുപടിയുമായി രാജ്നാഥ് സിംഗ്

Google Oneindia Malayalam News

Recommended Video

cmsvideo
Imran khan's nuclear threat against India

കാശ്മീരിന്‍റെ പ്രത്യേക അധികാരം ഇല്ലാതാക്കിയ ഇന്ത്യന്‍ നടപടി സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് ഇതുവരെ പാകിസ്താന്‍ മോചിതരായിട്ടില്ല. വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള പാകിസ്താന്‍റെ അവസാന ശ്രമവും പരാജയപ്പെട്ടതോടെ വീണ്ടും പ്രകോപനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്‍. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുമായി പരമ്പരാഗത യുദ്ധം ഉണ്ടായാല്‍ പാകിസ്താന്‍ ജയിക്കാന്‍ സാധ്യത കുറവാണെന്നും അത്തരമൊരു സാഹചര്യത്തില്‍ അണ്വായുധം പ്രയോഗിക്കുമെന്നുമാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഭീഷണി മുഴക്കിയത്.

യെഡിയെ ശ്വാസം മുട്ടിച്ച് വിമതര്‍; അധികനാള്‍ മിണ്ടാതിരിക്കില്ല, ഭീഷണി, മുന്നറിയിപ്പ്യെഡിയെ ശ്വാസം മുട്ടിച്ച് വിമതര്‍; അധികനാള്‍ മിണ്ടാതിരിക്കില്ല, ഭീഷണി, മുന്നറിയിപ്പ്

നേരത്തേയും ഇമ്രാന്‍ ഖാന്‍ ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. അതേസമയം സംഭവം വിവാദമായതോടെ പാകിസ്താന്‍ ആദ്യം യുദ്ധം തുടങ്ങില്ലെന്ന് ഖാന്‍ നിലപാട് തിരുത്തി. അതിനിടെ പാകിസ്താന് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും രംഗത്തെത്തി. വിശദാംശങ്ങളിലേക്ക്.

 പാക് ഭീഷണി

പാക് ഭീഷണി

ഓഗസ്റ്റ് 26 നായിരുന്നു കാശ്മീര്‍ വിഷയത്തില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ഇരുരാജ്യങ്ങള്‍ക്കും അണ്വായുധമുണ്ടെന്ന കാര്യം മറക്കരുതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. ആണവയുദ്ധത്തില്‍ ആരും ജയിക്കില്ല. രാജ്യത്തെ സൂപ്പര്‍ പവറുകള്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. ആര് പിന്തുണച്ചില്ലേങ്കിലും കാശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ തങ്ങളാല്‍ ആകുന്നത് ചെയ്യുമെന്നും ഇമ്രാന്‍ ഖാന്‍ പറ‍ഞ്ഞിരുന്നു.

 മുന്നറിയിപ്പുമായി ഇമ്രാന്‍ ഖാന്‍

മുന്നറിയിപ്പുമായി ഇമ്രാന്‍ ഖാന്‍

എന്നാല്‍ ഇതിന് തൊട്ട് പിന്നാലെ തന്നെ ഇമ്രാന്‍ നിലപാട് തിരുത്തി. പാകിസ്താന്‍ ആദ്യം യുദ്ധം തുടങ്ങില്ലെന്നായിരുന്നു ഖാന്‍റെ നിലപാട് മാറ്റം. ഇതിനിടെ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള പാകിസ്താന്‍റെ അവസാന ശ്രമവും പരാജയപ്പെട്ടു. ഇതോടെ വീണ്ടും ഇന്ത്യയ്ക്കെതിരെ അണ്വായുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പണ് ഇമ്രാന്‍ ഖാന്‍ നല്‍കുന്നത്.

 യുദ്ധം തുടങ്ങില്ല

യുദ്ധം തുടങ്ങില്ല

ഇന്ത്യയുമായി പരമ്പരാഗത യുദ്ധം ഉണ്ടായാല്‍ പാകിസ്താന് ജയിക്കാന്‍ സാധിക്കില്ലെന്നും ആ സന്ദര്‍ഭത്തില്‍ അണ്വായുധം പ്രയോഗിക്കേണ്ടി വരുമെന്നും അല്‍ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
അതേസമയം പാകിസ്താന്‍ യുദ്ധം യുദ്ധം തുടങ്ങില്ലെന്ന് ഇമ്രാന്‍ ഖാന്‍ ആവര്‍ത്തിച്ചു. താന്‍ ഒരു സമാധാനവാദിയാണ്. യുദ്ധത്തിലൂടെ പ്രശ്നപരിഹാരം സാധ്യമാകുമെന്ന് കരുതുന്നില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

 സ്വാതന്ത്ര്യത്തിനായി പോരാടും

സ്വാതന്ത്ര്യത്തിനായി പോരാടും

ഇന്ത്യയുമായി യുദ്ധമുണ്ടായെന്ന് കരുതുക, പാകിസ്താന്‍ പരാജയത്തിലേക്ക് നീങ്ങുകയാണെന്നും, ഒന്നുകിൽ കീഴടങ്ങുക അല്ലെങ്കിൽ സ്വാതന്ത്ര്യത്തിനായി മരണം വരെ പോരാടുക എന്നതാണ് സാഹചര്യമെങ്കില്‍ പാകിസ്താനികള്‍ സ്വാതന്ത്ര്യത്തിനായി മരണം വരെ പോരാടുമെന്ന് തനിക്ക് ഉറപ്പുണ്ട്, ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

 സാമ്പത്തികമായി തകര്‍ക്കാന്‍

സാമ്പത്തികമായി തകര്‍ക്കാന്‍

കാശ്മീര്‍ മേഖലയില്‍ സമാധാന അന്തരീക്ഷം ഉണ്ടാകാന്‍ ആഗോള ഇടപെടലിനായി പാകിസ്താന്‍ ശ്രമം നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ സൗഹൃദപരമായ ബന്ധം നിലനിര്‍ത്തുന്നതിന് താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്താനെ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ നിരീക്ഷണ ഏജന്‍സികളിലൊന്നായ ഏഷ്യാ പസഫിക് ഗ്രൂപ്പിനെ ഉപയോഗിച്ച് കരിമ്പട്ടികയില്‍ ചേര്‍ക്കുകയാണ് ഉണ്ടായത്. പാകിസ്താനെ സാമ്പത്തികമായി തളര്‍ത്താനാണ് ഇന്ത്യയും മോദി സര്‍ക്കാരും ശ്രമിക്കുന്നത്, ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

മടങ്ങി പോകില്ല

മടങ്ങി പോകില്ല

പാകിസ്താന് യുദ്ധത്തിന് താത്പര്യമില്ലെന്ന് തങ്ങള്‍ ലോകത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതേസമയം രാജ്യത്തിന്‍റെ സുരക്ഷയെ വെല്ലുവിളിച്ചാല്‍ അടങ്ങിയിരിക്കില്ലെന്നും ഖാൻ പറഞ്ഞു. അതിനിടെ പാകിസ്താന് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തി. പാകിസ്താന്‍ തീവ്രവാദം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു. പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് ആരെങ്കിലും നിയന്ത്രണ രേഖ മറികടന്ന് എത്തിയാല്‍ പിന്നെയൊരു മടങ്ങിപോക്ക് ഇണ്ടാകില്ലെന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.

 പരാജയപ്പെട്ടു

പരാജയപ്പെട്ടു

കാശ്മീരിലെ കേന്ദ്രസര്‍ക്കാര്‍ നടപടിയുടെ ആഘാതത്തില്‍ നിന്നും പാകിസ്താന്‍ ഇതുവരെ മുക്തരായിട്ടില്ല. ലോകരാഷ്ട്ര സംഘടനയില്‍ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമത്തിലായിരുന്നു പാകിസ്താന്‍. എന്നാല്‍ നീക്കം പരാജയപ്പെട്ടെന്നും പാകിസ്താനെ വിശ്വാസത്തിലെടുക്കാന്‍ ആരും തയ്യാറായില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

 ന്യൂനപക്ഷങ്ങള്‍ സുരക്ഷിതര്‍

ന്യൂനപക്ഷങ്ങള്‍ സുരക്ഷിതര്‍

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണ്, അവര്‍ ​എക്കാലത്തും ഇന്ത്യയില്‍ സുരക്ഷിതമായിരിക്കും. എന്നാല്‍ പാകിസ്താനിലെ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണോ? ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. ഇന്ത്യയില്‍ ജാതിയുടെയോ മതത്തിന്‍റേയോ പേരില്‍ ആരേയും വേര്‍തിരിക്കില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. പാക്കിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണം, അല്ലാത്തപക്ഷം പാകിസ്താന്‍ ചിന്നഭിന്നമാകുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

English summary
Imran khan's nuclear threat against India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X