കശ്മീര്‍ ഉള്‍പ്പടേയുള്ള വിഷയത്തില്‍ ചര്‍ച്ചയ്ക്ക് താല്‍പര്യമുണ്ട്: മോദിക്ക് കത്തയച്ച് ഇമ്രാന്‍ ഖാന്‍
ദില്ലി: ജമ്മു കശ്മീര്‍ ഉള്‍പ്പടെ ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കവിഷയങ്ങളില്‍ ചര്‍ച്ചകള്‍ പുനഃരാരംഭിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് കാലങ്ങളായി മുടങ്ങി കിടക്കുന്ന ഇന്ത്യ - പാകിസ്ഥാന്‍ ഉഭയകക്ഷി ചർച്ചകൾ പുനഃരാംരഭിക്കാനുള്ള താല്‍പര്യം ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്. നേരത്തെ പാകിസ്ഥാന്‍ ദേശീയ ദിനത്തിൽ ആശംസകൾ അറിയിച്ച് മോദി ഇസ്ലാമാബാദിലേക്ക് കത്തയച്ചിരുന്നു. ഇതിന് നന്ദിയറിയിച്ചു കൊണ്ടുള്ള മറുപടി കത്തിലാണ് ഉഭയകക്ഷി ചർച്ചകൾ പുനഃരാരംഭിക്കാനുള്ള താല്‍പര്യം ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്.
'പാകിസ്ഥാൻ ദിനത്തിൽ ആശംസകൾ അറിയിച്ച നിങ്ങളുടെ കത്തിന് ഞാൻ നന്ദി പറയുന്നു' വെന്നും ഇമ്രാന്‍ കാന്‍ കുറിച്ചു. ഇന്ത്യയുൾപ്പെടെ എല്ലാ അയൽക്കാരുമായും സമാധാനപരവും സഹകരണപരവുമായ ബന്ധം പാക്കിസ്ഥാനിലെ ജനങ്ങളും ആഗ്രഹിക്കുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള, പ്രത്യേകിച്ച് ജമ്മു കശ്മീർ തർക്കം പരിഹരിക്കുന്നതിൽ ദക്ഷിണേഷ്യയിൽ നിലനിൽക്കുന്ന സമാധാനവും സുസ്ഥിരതയും നിലനിൽക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ടെന്നും കൂട്ടിച്ചേർത്തു.

ക്രിയാത്മകയാ സംഭാഷണത്തിന് പ്രാപ്തമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ അദ്ദേഹം ഇന്ത്യയിലെ ജനങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു. ഇന്ത്യ പാകിസ്താനുമായി സൗഹാര്‍ദപരമായ ബന്ധം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഭീകരതയും ശത്രുതയും ഇല്ലാത്ത വിശ്വാസത്തിന്റേതായ അന്തരീക്ഷണം അനിവാര്യമാണെന്നായിരുന്നു നേരത്തെ മോദി ഇമ്രാന്‍ ഖാന് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നത്.












Click it and Unblock the Notifications