കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ പാകിസ്താന്‍ ചര്‍ച്ച പുനരാരംഭിക്കണം... മോദിക്ക് കത്തയച്ച് ഇമ്രാന്‍ഖാന്‍!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യ പാകിസ്താന്‍ ചര്‍ച്ചകള്‍ക്ക് വീണ്ടും പ്രതീക്ഷ. ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കത്തയച്ചു. ഇക്കാര്യം ബിജെപിയും പ്രധാനമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചിട്ടുണ്ട്. 2015 മുതല്‍ പാകിസ്താനുമായുള്ള ചര്‍ച്ചകള്‍ ഇന്ത്യ റദ്ദാക്കിയതാണ്. അതേസമയം കത്തില്‍ മോദി സാബ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് മഞ്ഞുരുകലിന് കരുത്തുപകരുമെന്നാണ് സൂചന.തങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച്ചകള്‍ക്ക് മുമ്പ് വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കാണട്ടെയെന്നും ഇമ്രാന്‍ നിര്‍ദേശിച്ചു. തീവ്രവാദം പ്രവര്‍ത്തനങ്ങള്‍ തടയുന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു.

1

നല്ല രീതിയിലുള്ള ചര്‍ച്ചകള്‍ കൊണ്ട് മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കൂ എന്ന് ഇമ്രാന്‍ ഖാന്‍ പറയുന്നു. എന്നാല്‍ പാകിസ്താനുമായുള്ള ചര്‍ച്ചകള്‍ക്ക് സാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ചര്‍ച്ചയും തീവ്രവാദവും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സൂചിപ്പിക്കുന്നു. അടുത്ത ആഴ്ച്ച നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിക്ക് മുന്നോടിയായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന. ഇക്കാര്യം ഇന്ത്യ ഇതുവരെ തള്ളിയിട്ടില്ല. ഇമ്രാന്‍ ഖാന്‍ സെപ്റ്റംബര്‍ 14നാണ് കത്തയച്ചിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ സൈനികന്റെ കഴുത്തറുത്ത സംഭവത്തില്‍ ബിഎസ്എഫ് അടക്കമുള്ള സൈനിക കേന്ദ്രങ്ങള്‍ വന്‍ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തില്‍ ചര്‍ച്ച നടക്കുമോ എന്ന് ഉറപ്പില്ല. ഈ സംഭവമാണ് ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ പാകിസ്താനെ പ്രേരിപ്പിച്ചതെന്നാണ് സൂചന.

ബിജെപി സൈനിക തന്ത്രം ഉപയോഗിച്ച് സര്‍ക്കാരിനെ വീഴ്ത്താന്‍ നോക്കുന്നു... ആരോപണവുമായി കുമാരസ്വാമിബിജെപി സൈനിക തന്ത്രം ഉപയോഗിച്ച് സര്‍ക്കാരിനെ വീഴ്ത്താന്‍ നോക്കുന്നു... ആരോപണവുമായി കുമാരസ്വാമി

ലൈംഗികവിദ്യാഭാസം എന്ന്‌ പറഞ്ഞൊരു സാധനം മലയാളികള്‍ക്ക് ബിൽകുൽ നഹീ.. വൈറലായി കുറിപ്പ്ലൈംഗികവിദ്യാഭാസം എന്ന്‌ പറഞ്ഞൊരു സാധനം മലയാളികള്‍ക്ക് ബിൽകുൽ നഹീ.. വൈറലായി കുറിപ്പ്

English summary
imran khan writes to pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X