Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമ്രാൻ ഖാന്റെ മൂന്നാം വിവാഹവും അലസി... ബുഷ്റ മനേക ഇമ്രാ‍ൻ ഖാനെ ഉപേക്ഷിച്ച് പോയതിന് പിന്നിൽ!!

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ തെഹ്രിക് ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാനും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന് വിവാഹം എന്നത് ഒരു പുത്തരിയല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ വിവാഹവും വിവാഹ മോചനവും പാക്കിസ്ഥാനിലെ തീവ്രവാദം പോലെ തന്നെ വാര്‍ത്തകളില്‍ ഇടംപിടിക്കാറുള്ള പ്രധാനവാര്‍ത്തയാണ്. ആദ്യത്തെ രണ്ട് വിവാഹങ്ങളും സ്വരചേര്‍ച്ചയില്ലാത്തതിനെ തുടര്‍ന്ന് പിരിഞ്ഞതിന് പിന്നാലെ ഇമ്രാന്‍ മൂന്നാമതും വിവാഹം കഴിച്ചത് കഴിഞ്ഞ ഫിബ്രവരിയിലാണ്.

ആത്മീയ ഉപദേശകയായ ബുഷ്റ മനേകയെയാരുന്നു അദ്ദേഹം വിവാഹം കഴിച്ചത്. എന്നാല്‍ രണ്ട് മാസം നീണ്ട് നിന്ന് ആ ബന്ധവും തകര്‍ന്നെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഉര്‍ദ്ദു പത്രമായ ഉമ്മത് ആണ് ഇരുവരും തെറ്റിപിരിഞ്ഞെന്ന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

കഴിഞ്ഞ ഫിബ്രവരിയില്‍

കഴിഞ്ഞ ഫിബ്രവരിയില്‍

ഈ വര്‍ഷം ഫിബ്രവരി പതിനെട്ടിനാണ് ഇമ്രാന്‍ ഖാന്‍ ബുഷ്റ മനേകയെ വിവാഹം ചെയ്തത്. ഒരു വര്‍ഷം മുമ്പ് ഇവരില്‍ നിന്നായിരുന്നു ഇമ്രാന്‍ ഖാന്‍ ആത്മീയ ഉപദേശം സ്വീകരിച്ചിരുന്നത്. മനേക നടത്തിയ ചില രാഷ്ട്രീയ പ്രവചനങ്ങള്‍ സത്യമായതോടെ ഇരുവരും തമ്മിലുള്ള ബന്ധം ദൃഢമായി.ഇതോടെ ഇവര്‍ ഒന്നിക്കാന്‍ തിരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് മനേക ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടി ഇമ്രാനെ വിവാഹം കഴിച്ചു.

അഞ്ച് മക്കള്‍

അഞ്ച് മക്കള്‍

മനേകയ്ക്ക് ആദ്യ വിവാഹ ബന്ധത്തില്‍ അഞ്ച് കുട്ടികളുണ്ട്. ഈ മക്കളാണ് പുതിയ ബന്ധത്തില്‍ വിള്ളല്‍ വരുത്തിയതെന്നാണ് റിപ്പോര്‍ട്ട്. വിവാഹത്തിന് മുന്‍പ് തന്നെ മനേകയുടെ ബന്ധത്തിലുള്ള ആരും ഇമ്രാന്‍ ഖാന്‍റെ വസതിയില്‍ വരികയോ ആത്മബന്ധം പുലര്‍ത്തുകയോ ചെയ്യരുതെന്ന് ഇമ്രാന്‍ മനേകയോട് ഡിമാന്‍റ് ചെയ്തിരുന്നു. എന്നാല്‍ ബുഷ്റയുടെ മകന്‍ ഇമ്രാന്‍ ഖാന്‍റെ ഇസ്ലാമാബാദിലുള്ള വസതിയില്‍ തങ്ങാന്‍ തുടങ്ങി. ഇത് ഇഷ്ടമാകാതയോടെ മനേകയും ഇമ്രാനും തമ്മില്‍ ഇത് സംബന്ധിച്ച് വാക്ക് തര്‍ക്കമായി.

നായ്ക്കളെ പുറത്താക്കി

നായ്ക്കളെ പുറത്താക്കി

ഇമ്രാന്‍ ഖാന്‍റെ അരുമകളായ വളര്‍ത്തുനായ്ക്കളെ മനേക പുറത്താക്കിയതും ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായി. മതപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്ന നായകള്‍ തടസമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മനേക അവയെ വീട്ടില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍ ഇത് ഇമ്രാന് ഇഷ്ടമായില്ല. തുടര്‍ന്ന് വളര്‍ത്ത് നായകളെ എല്ലാം തന്നെ വീണ്ടും വീടിനുള്ളില്‍ തന്നെ സ്വൈര്യമായി വിഹരിക്കാന്‍ ഇമ്രാന്‍ അനുവദിച്ചു. ഇതും ബന്ധം വഷളാകാന്‍ കാരണമായി. ഇതോടെ മനേക വീട് വിട്ട് ഇറങ്ങി പോയതായാണ് വിവരം.

മൂന്ന് വിവാഹം

മൂന്ന് വിവാഹം

ഇമ്രാൻ ഖാൻ ബ്രിട്ടീഷുകാരിയായ ജമീമ ഗോൾഡ്സ്മിത്തിനെയാണ് ആദ്യം വിവാഹം ചെയ്തത്.. 1995ലായിരുന്നു ഈ വിവാഹം. സുലൈമാൻ ഈസ, കാസിം എന്നീ രണ്ടു മക്കളാണ് ഈ ബന്ധത്തിലുള്ളത്. എന്നാൽ ഇമ്രാൻ-ജമീമ ദാമ്പത്യം ഒമ്പത് വർഷം മാത്രമേ നീണ്ടുനിന്നുള്ള. 2004ൽ ഇരുവരും വിവാഹമോചിതരായി.ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം 2015ല്‍ ഇമ്രാൻ ഖാൻ രണ്ടാമത്തെ വിവാഹം കഴിച്ചു. പാക്ക് ടെലിവിഷൻ അവതാരകയും, മാധ്യമപ്രവർത്തകയുമായ രെഹാം ഖാനെയായിരുന്നു വിവാഹം കഴിച്ചത്. എന്നാൽ വെറും ഒമ്പത് മാസം മാത്രമേ ഈ ബന്ധത്തിന് ആയുസുണ്ടായിരുന്നുള്ളു. 2015 ഒക്ടോബറിൽ ഇരുവരും വിവാഹമോചനം നേടി. ഈ ബന്ധത്തിൽ ഇമ്രാൻഖാന് മക്കളൊന്നുമില്ല.

ഉപദേശിച്ച് ട്വിറ്റര്‍ ലോകം

ഉപദേശിച്ച് ട്വിറ്റര്‍ ലോകം

ഇമ്രാന്‍ ഖാന്‍റെ മൂന്നാമത്തെ വിവാഹ ബന്ധവും തകര്‍ന്നെന്ന വാര്‍ത്ത പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങള്‍ വലിയ രീതിയിലാണ് വാര്‍ത്ത ആഘോഷിച്ചത്. ഇതുവരെയായും എന്തുകൊണ്ടാണ് യഥാര്‍ത്ഥ സ്നേഹം കണ്ടെത്താന്‍ ഇമ്രാന് കഴിയാത്തതെന്നാണ് ചിലരുടെ പരിഹാസം. വളര്‍ത്തുനായ്ക്കളാണ് ബന്ധം തകരാന്‍ കാരണമെങ്കില്‍ അവയെ താന്‍ വളര്‍ത്തിക്കോളാമെന്നും എന്നാല്‍ എങ്കിലും നിങ്ങള്‍ സന്തോഷമായി ജീവിക്കുന്നത് കണ്ടാമതിയെന്നും ഒരാള്‍ പരിഹസിച്ചു. എന്തായാലും ഇമ്രാന്‍ ഖാന്‍റെ മൂന്നാം വിവാഹ മോചന വാര്‍ത്തയും എല്ലാവരും കേമമായി തന്നെ ആഘോഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+