കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവ് ഇമ്രാനെതിരെ 1 കോടി രൂപ പിഴ ചുമത്തി

Google Oneindia Malayalam News

ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് നേതാവും കവിയുമായ ഇമ്രാന്‍ പ്രതാപ് ‌‌ഗാര്‍ഹിക്കെതിരെ 1.04 കോടി രൂപ പിഴ ചുമത്തി ജില്ലാ ഭരണകുടം. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ബുധനാഴ്ച സിറ്റി മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാകണമെന്ന് ഇമ്രാനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിന് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് പിഴ ചുമത്തിയത്.

yogiimran

നിരോധനാജ്ഞ ലംഘിച്ചാണ് ഇമ്രാന്‍ ഈദ്ഗാഹില്‍ പ്രതിഷേധം നടത്തിയതെന്ന് ജില്ലാ മജിസ്ട്രേറ്റ് രാകേഷ് സിംഗ് പറഞ്ഞു. മാത്രമല്ല പ്രതിഷേധം നടത്താന്‍ അനുവാദം തേടിയിരുന്നില്ലെന്നും അതുകൊണ്ട് തന്നെ നടപടി നിയമവിരുദ്ധമാണെന്നും രാകേഷ് സിംഗ് പറഞ്ഞു. പ്രതിഷേധത്തെ നേരിടാന്‍ പോലീസിനേയും അര്‍ധസൈനികരേയും വിന്യസിച്ചതിനുള്ള ചെലവാണ് ഇമ്രാനില്‍ നിന്നും പിഴയായി ഈടാക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസത്തിനായി ഒരു ദിവസം 13.42 ലക്ഷം രൂപയാണ് ചെലവായ തുടകയെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം സര്‍ക്കാര്‍ തങ്ങളെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ നിലനില്‍പ്പനായുള്ള സമരത്തിനെതിരെ ഉയരുന്ന ഇത്തരം ഭയപ്പെടുത്തലുകള്‍ ഒന്നും വിലപ്പോവില്ലെന്നും ഇമ്രാന്‍ പ്രതികരിച്ചു. ലോക്സഭ തിരഞ്ഞെടുപ്പില്‍ മൊറാദാബാദ് മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ ഇമ്രാന്‍ മത്സരിച്ചിരുന്നു.

ഒരു മിനിറ്റിന് 55 ലക്ഷം രൂപ; ട്രംപിന്‍റെ ചിലവിനായി അഹമ്മദാബാദ് ചിലവിടുന്നത് 100 കോടിയോളം രൂപഒരു മിനിറ്റിന് 55 ലക്ഷം രൂപ; ട്രംപിന്‍റെ ചിലവിനായി അഹമ്മദാബാദ് ചിലവിടുന്നത് 100 കോടിയോളം രൂപ

രോഗി മരിച്ചതിന് ശേഷം വരുന്ന മണ്ടൻ ഡോക്ടർ, അമിത് ഷായെ പരിഹസിച്ച് മമത ബാനർജി

വിവാഹം ആഘോഷമാക്കണം... പക്ഷേ, പരിധിവിട്ടാലോ? മരണം വരെ സംഭവിക്കാം, ഞെട്ടിക്കുന്ന സംഭവം!!വിവാഹം ആഘോഷമാക്കണം... പക്ഷേ, പരിധിവിട്ടാലോ? മരണം വരെ സംഭവിക്കാം, ഞെട്ടിക്കുന്ന സംഭവം!!

English summary
Imran Pratapgarhi slapped with Rs 1.04 crore fine for anti-CAA protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X