കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുംബൈ ആക്രമണത്തിന്റെ ഉറവിടം പാകിസ്താൻ തന്നെ... മൗന സമ്മതവുമായി പാക് പ്രധാനമന്ത്രി!!

Google Oneindia Malayalam News

ഇസ്ലാമാബാദ്: നാടിനെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ ഉറവിടം പാക് മണ്ണ് തന്നെയാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മൗന സമ്മതം. മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട കേസിന്റെ നിലവിലെ സ്ഥിതി എന്താണെന്ന് അധികൃതരോട് താന്‍ ചോദിച്ചിട്ടുണ്ടെന്നും ഭീകരാക്രമണത്തില്‍ പങ്കെടുത്തവര്‍ക്ക് തക്കതായ ശിക്ഷ നൽകുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

<strong>അര്‍ണബ് ഗോസ്വാമി തിരുവനന്തപുരം കോടതിയില്‍ ഹാജരാകണം; തരൂരിന്റെ മാനനഷ്ട കേസില്‍ സമണ്‍സ്</strong>അര്‍ണബ് ഗോസ്വാമി തിരുവനന്തപുരം കോടതിയില്‍ ഹാജരാകണം; തരൂരിന്റെ മാനനഷ്ട കേസില്‍ സമണ്‍സ്

വാഷിങ്ടണ്‍ പോസ്റ്റിന് അനുവദിച്ച അഭിമുഖത്തിലാണ് ഇമ്രാൻ ഖാൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം ഇന്ത്യുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകര പ്രവര്‍ത്തനവും ചര്‍ച്ചയും ഒരുമിച്ചുകൊണ്ടുപോവാനാവില്ലെന്ന നിലപാട് ഇന്ത്യ നേരത്തെ പാകിസ്താനെ അറിയിച്ച സാഹചര്യത്തിലാണ് പാകിസ്താൻ പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്. ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാതെ ചര്‍ച്ചയാരംഭിക്കില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയിരുന്നു.

Imran Khan

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനവും, ഏറ്റവും വലിയ നഗരവും ആയ മുംബൈയിൽ 2008 നവംബർ 26-ന്‌ തീവ്രവാദികൾ ആസൂത്രിതമായ 10 ഭീകരാക്രമണങ്ങൾ നടത്തി. 2008 നവംബർ 26-ന്‌ തുടങ്ങിയ ഈ ആക്രമണം ഏതാണ്ട് 60 മണിക്കൂറുകളോളം പിന്നിട്ട് 2008 നവംബർ 29-ന്‌ ഇന്ത്യൻ ആർമി അക്രമിക്കപ്പെട്ട സ്ഥലങ്ങൾ തിരിച്ചു പിടിക്കുന്നതു വരെ നീണ്ടു നിൽക്കുകയായിരുന്നു. 22വിദേശികളടക്കം ഏതാണ്ട് 195 പേരെങ്കിലും ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഏതാണ്ട് 327 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

English summary
Imran tacitly acknowledges that 26/11 originated from Pakistani soil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X