എഎന്‍-32 വിമാനം അപ്രത്യക്ഷമായതില്‍ ദുരൂഹത ഏറുന്നു.. 2009 ലും അതേ സ്ഥലത്ത്.. പക്ഷേ
ഗുവാഹട്ടി: അസമില്‍ നിന്നും അരുണാചല്‍ പ്രദേശിലേക്ക് പുറപ്പെട്ട വ്യോമസേനയുടെ എഎന്‍-32വിമാനം തിങ്കളാഴ്ചയാണ് അപ്രത്യക്ഷമായത്. 13 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും ഒരു തുമ്പും ഇതുവരെ കണ്ടെത്താന്‍ വ്യോമസേനയ്ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം ഇത് ആദ്യമായല്ല ഇത്തരത്തില്‍ വ്യോമ സേനയുടെ എഎന്‍-32 വിമാനം അപകടത്തില്‍ പെടുന്നത്. 2009 ലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2009ലും അസമില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ മെച്ചുകയിലേക്കാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍ ലാന്റ് ചെയ്യുന്നതിന് അല്പം സമയം മുന്‍പ് വിമാനം അപ്രത്യക്ഷമായി. തിരച്ചലില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ലാന്റിങ്ങ് ഏരിയയില്‍ നിന്ന് 25 കിമി മാറിയായിരുന്നു അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തില്‍ ഉണ്ടായിരുന്ന 13 പേരും കൊല്ലപ്പെട്ടിരുന്നു.
അതേസമയം 2016 ലും ഇത്തരത്തില്‍ വ്യോമസേനയുടെ എഎന്‍-32 വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായിരുന്നു. അന്ന് 29 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ചെന്നൈയില്‍ നിന്ന് അന്തമാന്‍ നിക്കോബാര്‍ ദ്വീപിലേക്കായിരുന്നു വിമാനം പുറപ്പെട്ടത്. കടലില്‍ തിരച്ചിലുകള്‍ ശക്തമാക്കിയിരുന്നെങ്കിലും വിമാനം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications