കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎന്‍-32 വിമാനം അപ്രത്യക്ഷമായതില്‍ ദുരൂഹത ഏറുന്നു.. 2009 ലും അതേ സ്ഥലത്ത്.. പക്ഷേ

  • By
Google Oneindia Malayalam News

ഗുവാഹട്ടി: അസമില്‍ നിന്നും അരുണാചല്‍ പ്രദേശിലേക്ക് പുറപ്പെട്ട വ്യോമസേനയുടെ എഎന്‍-32വിമാനം തിങ്കളാഴ്ചയാണ് അപ്രത്യക്ഷമായത്. 13 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനത്തിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെങ്കിലും ഒരു തുമ്പും ഇതുവരെ കണ്ടെത്താന്‍ വ്യോമസേനയ്ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം ഇത് ആദ്യമായല്ല ഇത്തരത്തില്‍ വ്യോമ സേനയുടെ എഎന്‍-32 വിമാനം അപകടത്തില്‍ പെടുന്നത്. 2009 ലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

an32dd-

2009ലും അസമില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ മെച്ചുകയിലേക്കാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍ ലാന്‍റ് ചെയ്യുന്നതിന് അല്‍പം സമയം മുന്‍പ് വിമാനം അപ്രത്യക്ഷമായി. തിരച്ചലില്‍ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ലാന്‍റിങ്ങ് ഏരിയയില്‍ നിന്ന് 25 കിമി മാറിയായിരുന്നു അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനത്തില്‍ ഉണ്ടായിരുന്ന 13 പേരും കൊല്ലപ്പെട്ടിരുന്നു.

<strong>ബിജെപിക്ക് മുട്ടന്‍ പണി ഒരുക്കി ലാലുവിന്‍റെ ആര്‍ജെഡി! മറുപടി നല്‍കേണ്ടത് ഇനി നിതീഷ്</strong>ബിജെപിക്ക് മുട്ടന്‍ പണി ഒരുക്കി ലാലുവിന്‍റെ ആര്‍ജെഡി! മറുപടി നല്‍കേണ്ടത് ഇനി നിതീഷ്

അതേസമയം 2016 ലും ഇത്തരത്തില്‍ വ്യോമസേനയുടെ എഎന്‍-32 വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായിരുന്നു. അന്ന് 29 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ചെന്നൈയില്‍ നിന്ന് അന്തമാന്‍ നിക്കോബാര്‍ ദ്വീപിലേക്കായിരുന്നു വിമാനം പുറപ്പെട്ടത്. കടലില്‍ തിരച്ചിലുകള്‍ ശക്തമാക്കിയിരുന്നെങ്കിലും വിമാനം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

<strong>അന്ന് നടന്നത്.. അപകടത്തെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി!!</strong>അന്ന് നടന്നത്.. അപകടത്തെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി!!

English summary
In 2009 IAF AN-32 crashed in the same location near Arunachal pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X