ജീന്‍സും ലെഗിന്‍സും കുട്ടി പാവാടയും ധരിച്ച് ക്ഷേത്രങ്ങളില്‍ കയറാന്‍ പാടില്ല
ചെന്നൈ: ജനുവരി ഒന്നാം തീയതി മുതല്‍ പലയിടത്തും പല മാറ്റങ്ങളും പരിഷ്‌കാരങ്ങളും ഉണ്ടാകുമല്ലോ..തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിലും ചില നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. ജീന്‍സും ലെഗിന്‍സും കുട്ടി പാവാടയും ധരിച്ച് ഇനി ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്ന് വിചാരിക്കേണ്ട. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ ഡ്രസ് കോഡും വന്നു കഴിഞ്ഞു.
ഹിന്ദു റിലീജിയന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് വകുപ്പാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. പുതിയ വര്‍ഷം പുതിയ മാറ്റങ്ങളുടെ കൂട്ടത്തില്‍ ഇതും ഉള്‍പ്പെടുന്നു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ക്ഷേത്രങ്ങളില്‍ വസ്ത്രങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

സാരിയും ചുരിദാറും ദാവണിയുമൊക്കെ ധരിച്ചുവേണം ഇനി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍. പുരുഷന്മാര്‍ക്കും ഡ്രസ് കോഡ് ബാധകമാണ്. ലുങ്കിയും ബര്‍മൂഡയും ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടുള്ളതല്ല. പുരുഷന്മാര്‍ മുണ്ടുടുക്കണമെന്നാണ് പറയുന്നത്. എന്നാല്‍, പാന്റ്‌സ് ധരിച്ച് പ്രവേശിക്കാവുന്നതാണ്.
തമിഴ്‌നാട്ടിലെ എല്ലാ ക്ഷേത്രങ്ങളിലും പുതിയ തീരുമാനം വ്യക്തമാക്കി കൊണ്ടുള്ള ഉത്തരവ് അറിയിച്ചിട്ടുണ്ട്. പല വസ്ത്രങ്ങള്‍ ധരിച്ചും ആളുകള്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നത് കൂടി വരുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു നിയന്ത്രണം വേണമെന്നാവശ്യം മുന്നോട്ടുവെച്ചത്.












Click it and Unblock the Notifications