കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്ററിൽ മോടി കുറയാതെ മോദി മുന്നിൽ; ഫോളോവോഴ്സിന്റെ എണ്ണത്തിൽ വൻവർധന

ഫോളോവേഴ്സിന്റെ കാര്യത്തില്‍ ഈ വര്‍ഷം തന്നെ 51 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്

  • By Ankitha
Google Oneindia Malayalam News

ദില്ലി: ട്വിറ്ററിലും താരം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ. മോദിയെ പിന്തുടരുന്ന ജനങ്ങളുടെ എണ്ണം അനുദിനം വർധിച്ചു വരുകയാണ്. ഇതുവരെ 37.5 മില്യൺ ഫോളോവേഴ്സാണ് മേദിയ്ക്ക് ട്വിറ്ററിലുള്ളത്. ട്വിറ്ററിൽ ഫോളേവോഴ്സിന്റെ എണ്ണം ഈ വർഷം 51 ശതമാനമായി വർധിച്ചിട്ടുണ്ട്.

ഉത്തരകൊറിയ- അമേരിക്കൻ പ്രശ്നം പരിഹാരത്തിലേയ്ക്ക്, മുൻകൈ എടുത്ത് യുഎൻ, പ്രശ്നങ്ങൾ കലങ്ങി തെളിയുംഉത്തരകൊറിയ- അമേരിക്കൻ പ്രശ്നം പരിഹാരത്തിലേയ്ക്ക്, മുൻകൈ എടുത്ത് യുഎൻ, പ്രശ്നങ്ങൾ കലങ്ങി തെളിയും

modi

മോദിക്കെതിരെ പ്രതിപക്ഷം ആഞ്ഞടിക്കുമ്പോളും അദ്ദേഹത്തിന്റെ ജനപിന്തുണ കുറഞ്ഞിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ജിഎസ്ടി, നോട്ട് നിരോധനത്തിന്റെ ഒന്നാം വർഷികം, രാഷ്ട്രപതി തിരഞ്ഞെടുപ്പ്, മൻകി ബാത്ത്, എന്നീവയൊക്കെ ട്വിറ്ററിൽ ഏറെ ചർച്ചയായ വിഷയങ്ങളാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാംസ്ഥാനം തടരുമ്പോൾ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കേഹ്ലി എന്നിവർ ആദ്യ പത്ത് സ്ഥാനത്തിൽ ഇടംപിടിച്ചിട്ടുണ്ട്.

 അക്ഷയ്കുമാർ മുന്നിൽ

അക്ഷയ്കുമാർ മുന്നിൽ

ക്രികറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറും, വിരട് കോഹ്ലിയെ കുടാതെ ബോളിവുഡ് താരമായ അക്ഷയ് കുമാറും മുന്നിലെത്തിയിട്ടുണ്ട്. അമീർ ഖാനെ പിന്തള്ളിയാണ് അക്ഷയ്കുമാർ മുന്നിലെത്തിയത്. കൂടാതെ തമിഴ് സൂപ്പർ താരമായ സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ താനാ സേർന്ത കൂട്ടവും ട്വിറ്ററിൽ ചലനം സൃഷ്ടിച്ചിരുന്നു. ചിത്രത്തിലെ സെക്കൻഡ് ലുക്ക് ഔട്ട് പോസ്റ്ററും സൂര്യയുടെ ടീറ്റുമാണ് 2017 ൽ ഏറ്റവും കൂടുതൽ പേർ റീട്വീറ്റ് ചെയ്തത്.

 മോദി തന്നെ മുന്നിൽ

മോദി തന്നെ മുന്നിൽ

2016 ൽ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനേയും അമിതാഭ് ബച്ചനേയും പിന്തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി ഒന്നാസ്ഥാനത്തെത്തിയിരുന്നു. ജനുവരിയിലെ കണക്കുപ്രകാരം 17,37,1600 പേരാണ് മോദിയെ ഫോളോ ചെയ്തിരുന്നത്. 2016 ആഗസ്റ്റ് 25 വരെയുള്ള കണക്ക് അമുസരിച്ച് മോദിക്ക് 22.1 മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്. ബച്ചന്‍ 22 മില്യണ്‍ ഫോളോവേഴ്‌സുമായി തൊട്ടു പിന്നില്‍ നില്‍ക്കുന്നു. 016 ജനുവരിയില്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖാനെ പിന്തള്ളിയിരുന്നു

ഏറ്റവും കൂടുതൽ ഫേളോവേഴ്സുള്ള നേതാവ്

ഏറ്റവും കൂടുതൽ ഫേളോവേഴ്സുള്ള നേതാവ്

2009 മുതലാണ് മോദി ട്വിറ്ററിൽ സജീവമായി തുടങ്ങിയത്. അന്ന് ഏറ്റവും കൂടുതൽ ഫേളോവേഴ്സുള്ള രണ്ടാമത്തെ രാഷ്ട്രീയ നേതാവായിരുന്നു മോദി. ആദ്യ സ്ഥാനം അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ബറാക് ഒബാമയായിരുന്നു. 2017 ജനുവരിയിൽ ലോകത്ത് ഏറ്റവും കൂടുൽ പേർ പിന്തുടർന്നത് ഫ്രാൻസിസ് മാർപാപ്പയെയായിരുന്നു. രണ്ടാംസ്ഥാനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമായിരുന്നു. മൂന്നാംസ്ഥാനത്തായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി . എന്നാൽ ഇന്ന് അവരെയൊക്കെ പിന്നിലാക്കി മോദി ഒന്നാംസ്ഥാനത്ത് എത്തിയിട്ടുണ്ട്.‌

സുഷമ സ്വരാജ്

സുഷമ സ്വരാജ്

2017 ജനുവരിയിലെ കണക്ക് അനുസരിച്ച് ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന വനിത നേതാവ് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് . 80 ലക്ഷത്തുലധികം പേരാണ് മന്ത്രിയെ പിന്തുടർന്നിരുന്നത്.

English summary
A year after he became the most followed Indian on Twitter, Prime Minister Narendra Modi garnered 37.5 million followers, a leap of 51 per cent, while GST implementation, 'Mann ki Baat', the presidential elections and the first anniversary of demonetisation were top topics and hashtags.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X