കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയും കോണ്‍ഗ്രസും പാടുപെടും; മോദിക്ക് ക്ഷീണമെന്ന് സര്‍വെ, കോണ്‍ഗ്രസിന് 78 സീറ്റ്!!

  • By Ashif
Google Oneindia Malayalam News

ദില്ലി: ഉടന്‍ നടക്കാനിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടുമെന്ന സര്‍വേ ഫലം പുറത്തുവന്നതിന് പിന്നാലെ മറ്റൊരു സര്‍വെ ഫലവും പരസ്യപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. ബിജെപിക്കും കോണ്‍ഗ്രസിനും സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല പുതിയ സര്‍വേ ഫലം. എന്നാല്‍ പ്രാദേശിക കക്ഷികള്‍ക്ക് രാജ്യഭരണത്തില്‍ നിര്‍ണായക പങ്കാളിത്തം ലഭിക്കുമെന്ന സൂചനകളും നല്‍കുന്നു. വിവരങ്ങള്‍ ഇങ്ങനെ...

മഴയിൽ മുങ്ങിയ കേരളത്തിന് വേണ്ടി കൈ നീട്ടി ക്രിക്കറ്റ് ദൈവവും.. സഹായം തേടി സച്ചിൻമഴയിൽ മുങ്ങിയ കേരളത്തിന് വേണ്ടി കൈ നീട്ടി ക്രിക്കറ്റ് ദൈവവും.. സഹായം തേടി സച്ചിൻ

ബിജെപി തിളക്കം കുറയും

ബിജെപി തിളക്കം കുറയും

അടുത്ത വര്‍ഷം ആദ്യ പകുതിയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. മോദി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷം അടുത്ത മെയ് മാസത്തില്‍ പൂര്‍ത്തിയാകും. അതിന് മുമ്പാകും തിരഞ്ഞെടുപ്പ്. എന്നാല്‍ ബിജെപിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പ് പോലെ തിളങ്ങാന്‍ സാധിക്കില്ലെന്നാണ് വിവരം.

ബിജെപിയുടെ നില ഇങ്ങനെ

ബിജെപിയുടെ നില ഇങ്ങനെ

വാര്‍ റൂം സ്ട്രാറ്റജി- ഉട്ടോപ്യ കണ്‍സള്‍ട്ടിങ് ആണ് പുതിയ സര്‍വെ നടത്തിയത്. ബിജെപിക്ക് 227 സീറ്റാണ് അടുത്ത തിരഞ്ഞെടുപ്പില്‍ ലഭിക്കുകയെന്ന് സര്‍വേയില്‍ പറയുന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 282 സീറ്റ് ലഭിച്ചിരുന്നു. പിന്നീട് പലപ്പോഴായി നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടതോടെ അംഗബലം കുറയുകയും ചെയ്തിട്ടുണ്ട്.

കോണ്‍ഗ്രസിന് നേരിയ വര്‍ധനവ്

കോണ്‍ഗ്രസിന് നേരിയ വര്‍ധനവ്

അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 78 സീറ്റ് ലഭിക്കുമെന്നാണ് സര്‍വെയില്‍ പറയുന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 44 സീറ്റായിരുന്നു. അടുത്ത തവണ നേരിയ മുന്നേറ്റം കാഴ്ചവയ്ക്കുമെന്ന് ചുരുക്കം. എന്നാല്‍ കോണ്‍ഗ്രസിന് ആശാവഹമായ മുന്നേറ്റം നടത്താന്‍ സാധ്യമല്ല.

പ്രാദേശിക കക്ഷികള്‍ തിളങ്ങും

പ്രാദേശിക കക്ഷികള്‍ തിളങ്ങും

പ്രാദേശിക കക്ഷികളാണ് അടുത്ത തിരഞ്ഞെടുപ്പില്‍ തിളങ്ങുക. 238 സീറ്റുകള്‍ അവര്‍ നേടും. പ്രാദേശിക കക്ഷികള്‍ക്ക് അടുത്ത സര്‍ക്കാരില്‍ നിര്‍ണായക പങ്കാളിത്തമുണ്ടാകുമെന്ന് ചുരുക്കം. എന്നാല്‍ പ്രാദേശിക കക്ഷികള്‍ ആര്‍ക്ക് പിന്നില്‍ അണിനിരക്കുമെന്ന് കണ്ടറിയണം.

ബിജെപിയുടെ പ്രതീക്ഷ

ബിജെപിയുടെ പ്രതീക്ഷ

തമിഴ്‌നാട്ടിലെ എഐഎഡിഎംകെ ബിജെപിക്കൊപ്പം നിലയുറപ്പിക്കുമെന്നാണ് കരുതുന്നത്. ഒഡീഷയിലെ ബിജെഡിയും ബിജെപിയെ പിന്തുണച്ചേക്കും. തെലങ്കാനയിലെ ടിആര്‍എസിന്റെ പിന്തുണ ലഭിക്കുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. എന്നാല്‍ പിന്തുണ സംബന്ധിച്ച് തിരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച നടത്താമെന്നാണ് ടിആര്‍എസിന്റെ നിലപാട്.

വലിയ ഒറ്റകക്ഷി

വലിയ ഒറ്റകക്ഷി

ബിജെപി തന്നെയായിരിക്കും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന് സര്‍വെയില്‍ വ്യക്തമാക്കുന്നു. പ്രാദേശിക കക്ഷികളുടെ പിന്തുണ കൂടി ലഭിക്കുന്നതോടെ ബിജെപി തന്നെ ഭരിക്കുമെന്നും അനുമാനിക്കാം. പ്രതിപക്ഷ മുന്നണിയില്‍ കോണ്‍ഗ്രസിന് അംഗബലം കൂടുമെങ്കിലും ദേശീയ ഐക്യമുണ്ടായാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കൂ.

ആരാകും അടുത്ത പ്രധാനമന്ത്രി

ആരാകും അടുത്ത പ്രധാനമന്ത്രി

ആരാകും അടുത്ത പ്രധാനമന്ത്രി എന്ന ചോദ്യവും സര്‍വെയില്‍ ഉന്നയിച്ചിരുന്നു. സര്‍വെയില്‍ പങ്കെടുത്തവരുടെ ആദ്യ ഇഷ്ടം നരേന്ദ്ര മോദിയോടാണ്. മോദിയല്ലെങ്കില്‍ ആര് എന്ന ചോദ്യമാണ് രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കുന്നത്. മോദിയേക്കാള്‍ ഏറെ പിറകിലാണ് രാഹുല്‍ ഗാന്ധിയെ ഇഷ്ടപ്പെടുന്നവരുടെ എണ്ണമെന്നും സര്‍വെയില്‍ പറയുന്നു.

മൂന്ന് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് പിടിക്കും

മൂന്ന് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് പിടിക്കും

തിങ്കളാഴ്ച സി വോട്ടര്‍ പുറത്തുവിട്ട സര്‍വെ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം പ്രവചിക്കുന്നതായിരുന്നു സിവോട്ടര്‍ സര്‍വെ. വരാനിരിക്കുന്ന നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് മികച്ച വിജയം നേടുമത്രെ.

ഈ വര്‍ഷം അവസാനത്തില്‍

ഈ വര്‍ഷം അവസാനത്തില്‍

രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. ഈവര്‍ഷം അവസാനത്തിലായിരിക്കും നാലിടത്തും തിരഞ്ഞെടുപ്പ്. മിസോറാമില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്. ബാക്കി മൂന്ന് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപിയാണ്.

സമാനമായ അഭിപ്രായം

സമാനമായ അഭിപ്രായം

മൂന്ന് സംസ്ഥാനങ്ങളിലും ബിജെപിക്ക് അധികാരം നഷ്ടമാകും. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം നേടാനാകില്ലെന്നും സിവോട്ടര്‍ സര്‍വെയില്‍ വ്യക്തമാക്കുന്നു. മോദി തന്നെ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതല്‍. പിന്നീടാണ് രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കുന്നവരുള്ളത്.

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നയത്തിലേക്ക് ബിജെപി പോകുന്നുവെന്നാണ് വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും നടത്താമെന്നാണ് ബിജെപിയുടെ നിലപാട്. എന്നാല്‍ കോണ്‍ഗ്രസ് ഇതിനെ എതിര്‍ക്കുന്നു. ദേശീയ തലത്തില്‍ ഒറ്റ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

English summary
In 2019, BJP to win 227 seats, Congress 78, regional parties 238: Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X