• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

2019 ലോക്സഭ തിരഞ്ഞെടുപ്പ്: ബിജെപിയെ ഇത്തവണ കരകയറ്റാൻ പോകുന്നത് മോദി തരംഗമോ പണമെറിഞ്ഞുള്ള കളിയോ?

 • By S Swetha
cmsvideo
  BJPയുടേത് മോദി തരംഗമോ പണമെറിഞ്ഞുള്ള ചൂതാട്ടമോ ?

  ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിലെ പാതി ഘട്ടം പിന്നിട്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ജനപ്രിയത 43% ആയി ഉയര്‍ന്നതായി ഒരു പഠനത്തില്‍ പറയുന്നു. ബാലക്കോട്ട് വ്യോമാക്രമണമാണ് ഇതിന് കാരണം. എന്നിരുന്നാലും ഇത്തരം ഫലപ്രദമായ പ്രചാരണ സന്ദേശങ്ങള്‍ ഫണ്ടുകളില്ലാതെ അസാധ്യമാണ്, ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഫണ്ടിംഗാണ് ഏറ്റവും കൂടുതല്‍ പരിശോധിക്കേണ്ട കാര്യം.

  ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ല? 21 പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കാണും, ദില്ലിയില്‍ അപൂര്‍വ നീക്കം!!

  എന്താണ് അവര്‍ക്കുള്ളത്

  എന്താണ് അവര്‍ക്കുള്ളത്

  സ്വകാര്യ സംഭാവനകളില്‍ നിന്നും പണം സമാഹരിക്കാന്‍ ആരംഭിച്ചതോടെയാണ് ബിജെപിയുടെ വരുമാനം കൂടിയത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) നടത്തിയ സര്‍വെ പ്രകാരം രാജ്യത്തെ ഏഴ് വലിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ആകെ വരുമാനം 1,397.90 കോടി രൂപയാണ്. ഇതില്‍ ബിജെപിക്ക് മാത്രം 1,027.339 കോടി രൂപ ലഭിച്ചു. അതായത് വരുമാനത്തിന്റെ 73.5%. ബിജെപിയുടെ മൊത്തം വരുമാനം 1,027 കോടി രൂപയില്‍ 989 കോടി രൂപയും സംഭാവനയായി ലഭിച്ചതാണ്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസാണ്, 143 കോടി രൂപയാണ് അവര്‍ക്ക് സംഭാവനയായി ലഭിച്ചത്. ബി.ജെ.പിയ്ക്ക് സ്വമേധയാ ലഭിച്ച സംഭാവനകള്‍, ഏഴ് വലിയ പാര്‍ട്ടികളിലെയും മൊത്തം വരുമാനത്തേക്കാള്‍ 2.5 മടങ്ങ് കൂടുതലാണ്

  എന്താണ് അവര്‍ക്കുള്ളത്

  എന്താണ് അവര്‍ക്കുള്ളത്

  സ്വകാര്യ സംഭാവനകളില്‍ നിന്നും പണം സമാഹരിക്കാന്‍ ആരംഭിച്ചതോടെയാണ് ബിജെപിയുടെ വരുമാനം കൂടിയത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) നടത്തിയ സര്‍വെ പ്രകാരം രാജ്യത്തെ ഏഴ് വലിയ രാഷ്ട്രീയ പാര്‍ട്ടികളുടെ ആകെ വരുമാനം 1,397.90 കോടി രൂപയാണ്. ഇതില്‍ ബിജെപിക്ക് മാത്രം 1,027.339 കോടി രൂപ ലഭിച്ചു. അതായത് വരുമാനത്തിന്റെ 73.5%. ബിജെപിയുടെ മൊത്തം വരുമാനം 1,027 കോടി രൂപയില്‍ 989 കോടി രൂപയും സംഭാവനയായി ലഭിച്ചതാണ്. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസാണ്, 143 കോടി രൂപയാണ് അവര്‍ക്ക് സംഭാവനയായി ലഭിച്ചത്. ബി.ജെ.പിയ്ക്ക് സ്വമേധയാ ലഭിച്ച സംഭാവനകള്‍, ഏഴ് വലിയ പാര്‍ട്ടികളിലെയും മൊത്തം വരുമാനത്തേക്കാള്‍ 2.5 മടങ്ങ് കൂടുതലാണ്.

  എവിടെ നിന്ന് വരുന്നു

  എവിടെ നിന്ന് വരുന്നു

  എല്ലാ പാര്‍ട്ടികളുടെയും 50 ശതമാനത്തിലധികം ഫണ്ടുകളും 'അജ്ഞാതമായ ഉറവിടങ്ങളില്‍' നിന്നുള്ള സംഭാവനകളാണ്. 2017ല്‍ അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച തിരഞ്ഞെടുപ്പ് ബോണ്ടുകളിലെ പുതിയ വ്യവസ്ഥയാണ് ഇതിന് കാരണം. അതായത് വിദേശികള്‍ അടക്കം പാര്‍ട്ടികളിലേക്ക് സംഭാവന നല്‍കുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായിരിക്കും. മാത്രമല്ല ഈ സംഭാവനയ്ക്ക് നികുതി ഇളവുമുണ്ട്.

  തിരഞ്ഞെടുപ്പ് ബോണ്ടുകളെക്കുറിച്ച് അറിയേണ്ട മൂന്നു കാര്യങ്ങള്‍:

  തിരഞ്ഞെടുപ്പ് ബോണ്ടുകളെക്കുറിച്ച് അറിയേണ്ട മൂന്നു കാര്യങ്ങള്‍:

  1 2017 മുതല്‍ 18 വരെ ലഭിച്ച തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ മൊത്തം മൂല്യം 215 കോടി രൂപയാണ്. ഇതില്‍ 210 കോടി രൂപ ബി.ജെ.പി.ക്കാണ് ലഭിച്ചത്. അതായത് ആകെ ലഭിച്ചതിന്റെ 98%.

  2 തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇതില്‍ നല്ല വര്‍ധനവുണ്ടായി. 2019 ജനുവരി വരെ ആര്‍ബിഐ നല്‍കിയ മൊത്തം ബോണ്ടുകളുടെ തുക 1,407 രൂപയാണ്.

  3 ഈ അജ്ഞാത ദാതാക്കള്‍ സാധാരണ പൗരന്മാര്‍ അല്ല. ആകെ തിരഞ്ഞെടുപ്പ്് ബോണ്ടിന്റെ 99.8 ശതമാനവും ഒന്നുകില്‍ 10 ലക്ഷമോ അല്ലെങ്കില്‍ 1 കോടിയോ സംഭാവനയായി നല്‍കിയവരാണ്. അതായത് ഇവരെല്ലാം ധനികരും സമ്പന്നരുമായ കോര്‍പ്പറേറ്റ് ബിസിനസ്സുകാരാണ്.

  തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്കെതിരെയും വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതായത് രാഷ്ട്രീയത്തില്‍ ഇവര്‍ എങ്ങനെ ഇടപെടുമെന്ന കാര്യത്തില്‍. എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്നും ഇവര്‍ ആനുകൂല്യങ്ങള്‍ പൂര്‍ണമായും നേടുകയാണ് പതിവ്.

   ഈ പണം അവര്‍ എവിടെ ചെലവഴിക്കുന്നു?

  ഈ പണം അവര്‍ എവിടെ ചെലവഴിക്കുന്നു?

  2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ബ്രെക്‌സിറ്റ് റഫറണ്ടത്തിലും വോട്ടേഴ്‌സ് ഡാറ്റയും സോഷ്യല്‍ മീഡിയ ക്യാംപെയിനുകളും അപ്രതീക്ഷിത വിജയങ്ങളിലേക്ക് എങ്ങനെ വഴിതെളിക്കുമെന്ന് കാണിച്ചു തരുന്നു. ഇത്തരത്തിലൊരു വിജയത്തിനാണ് ബിജെപി ഇപ്പോള്‍ അവരുടെ സമ്പത്ത് ചെലവഴിക്കുന്നത്. തുടക്കത്തില്‍, ഭരണകക്ഷികള്‍ സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കാണ് ഈ പണം ചെലവഴിച്ചിരുന്നത്. 2018 ഒക്ടോബര്‍ വരെ അതായത് കഴിഞ്ഞ നാലര വര്‍ഷത്തിനിടെ മോദി ചെലവഴിച്ചത് മന്‍മോഹന്‍ സിംഗ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ചെലവഴിച്ച അത്രയും തുകയാണ്. ആകെ ചെലവഴിച്ച 5,000 കോടി രൂപയില്‍ 2,136.39 കോടി രൂപ അച്ചടി മാധ്യമങ്ങളിലും 2,211.11 കോടി രൂപ ഇലക്ട്രോണിക് മാധ്യമങ്ങളിലും പരസ്യം ചെയ്യാന്‍ ചെലവഴിച്ചു.

  English summary
  In 2019 election, BJP keeps Modi wave or money wave?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more