'ഇന്ത്യയുടെ അംബാസഡര്‍മാര്‍'; പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയച്ചത് 8 ലക്ഷംകോടി
ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ പ്രവാസികളുടെ പണം വഹിക്കുന്ന പങ്ക് ചെറുതല്ല. ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുനിർത്തുന്ന തൂണുകളിൽ ഒന്നു തന്നെയാണ് പ്രവാസികൾ അയക്കുന്ന പണം. 2022 ൽ പ്രവാസികൾ ഇന്ത്യയിലേക്ക് വലിയൊരു തുക തന്നെയാണ് അയിച്ചിരിക്കുന്നത്.
2022ല്‍ പ്രവാസികള്‍ ഇന്ത്യയിലേയ്ക്കയച്ചത് 100 ബില്യണ്‍ ഡോളര്‍(8,17,915 കോടി രൂപ)ആണ്. ഒരു വര്‍ഷത്തിനിടെ പ്രവാസി പണവരവിലുണ്ടായത് 12ശതമാനം വര്‍ധനവാണ് എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇന്‍ഡോറില്‍ പ്രവാസി ഭാരതീയ ദിവസ് കണ്‍വന്‍ഷനിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

100 ബില്യണിൽ 30 ശതമാനം ഗൾഫ് രാജ്യങ്ങളിൽ നിന്നും 23 ശതമാനം അമേരിക്കയിൽ നിന്നുമാണെന്നാണ് കണക്കുകൾ. എന്‍ആര്‍ഐക്കാര്‍ ഇന്ത്യയുടെ യഥാര്‍ഥ അംബാസഡര്‍മാർ ആണെന്നും. ഇന്ത്യയിലെ ഉത്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും നിർമല സീതാരാമൻ പ്രവാസികളോട് അഭ്യര്‍ഥിച്ചു. രാജ്യത്തെ ചെറുതും വലുതുമായ വ്യവസായങ്ങളില്‍ പങ്കാളികളാകണമെന്നും അതുവഴി പ്രവാസികളുടെ സംരംഭകത്വ കഴിവുകള്‍ പ്രയോജനപ്പെടുത്തണമെന്നും രാജ്യത്തിന്റെ വികസനത്തിന് അത് ആഴം കൂട്ടുമെന്നും അവര്‍ പറഞ്ഞു.

ചൈനയ്ക്ക് പുറത്ത് നിര്‍മിക്കുകയെന്ന നയത്തിനു പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ പ്ലസ് നയമാണ് ലോകം ഇപ്പോള്‍ പിന്തുടരുന്നതെന്നും ചൈനയ്ക്കും യൂറോപ്പിനും പുറത്ത് ഫാക്ടറികള്‍ സ്ഥാപിക്കാന്‍ കഴിയുന്ന രാജ്യമായി ബഹുരാഷ്ട്ര കമ്പനിക്കുമുമ്പില്‍ സര്‍ക്കാര്‍ ഇന്ത്യയെ അവതരിപ്പിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വിവര സാങ്കേതിക വിദ്യ, ഡിജിറ്റല്‍ ടെക്‌നോളജി, ഓട്ടോമൊബൈല്‍സ്, ചിപ്പ് ഡിസൈനിങ്, ഫാര്‍മ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ത്യക്കാര്‍ക്കുള്ള വൈദഗ്ധ്യം ചൂട്ടിക്കാടിയ അവര്‍ രാജ്യം വിജ്ഞാനത്തിന്റെയും പുരോഗതിയുടെയും ആഗോള കേന്ദ്രമായി മാറുകയാണ് എന്നും വ്യക്തമാക്കി. മികച്ച വിദ്യാഭ്യാസത്തിസൂടെ ഉയർന്ന വരുമാനം ലഭിക്കുന്ന തൊഴിൽ സ്വന്തമാക്കാൻ ഇന്ത്യക്കാർക്ക് സാധിക്കുന്നുണ്ട്. അതുവഴി നല്ല വരുമാനം ലഭിക്കുന്നുണ്ട്. കോവിഡ് തുടക്ക സമയത്ത് പ്രവാസികളെ വല്ലാതെ ബുദ്ധിമുട്ടിലാക്കിയിരുന്നു. കോവിഡിനെ തുടര്‍ന്ന് തിരിച്ചെത്തിയ പ്രവാസികള്‍ വിദേശത്തേക്ക് പോകില്ലെന്നാണ് എല്ലാവരും കരുതിയത്.

എന്നാൽ തിരിച്ചുപോകാൻ സാധിക്കുകയും ജോലിയിൽ കയറുകയും പണം അയക്കാൻ തുടങ്ങുകയും ചെയ്തു.. രണ്ട് വർഷം കൊണ്ട് തന്നെ വിദേശത്ത് നിന്ന് പണം വന്നുതുടങ്ങി. അതേസമയം ഗൾഫിലുള്ള ഇന്ത്യക്കാരുടെ വരുമാനത്തിലും മാറ്റം ഉണ്ടായി. ഉയർന്ന ഇന്ധനവില തുടർന്ന് വരുമാനം വർധിച്ചത് ഗൾഫ് രാജ്യങ്ങളിൽ ജോലി അവസരങ്ങൾ കൂടുകയും വരുമാനത്തിൽ മാറ്റമുണ്ടാവുകയും ചെയ്തു. ഇതും ഗുണകരമായി.












Click it and Unblock the Notifications