കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയിൽ കോൺഗ്രസിന്റെ മാസ്റ്റർ സ്ട്രോക്ക്; പ്രിയങ്ക ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവും?

  • By Aami Madhu
Google Oneindia Malayalam News

ലഖ്നൗ; യുപിയിൽ നഷ്ടപ്രതാപം തിരിച്ച് പിടിക്കാനുള്ള നീക്കങ്ങളിലാണ് കോൺഗ്രസ്. പാർട്ടി ജനറൽ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയെയാണ് കോൺഗ്രസ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. 2022 ൽ യോഗി ആദിത്യനാഥ് സർക്കാരിനെ താഴെയിറക്കി പ്രിയങ്ക ഗാന്ധിയ്ക്ക് ഭരണം പിടിക്കാനാകുമോയെന്നതാണ് പ്രധാനമായും ഉറ്റുനോക്കപ്പെടുന്നത്.

സംസ്ഥാനത്ത് പാർട്ടിയുടെ പ്രതീക്ഷകൾ ഉയർത്തുകയാണ് പ്രിയങ്കയെന്നാണ് ഗ്രൗണ്ട റിപ്പോർട്ടുകൾ. യോഗി ആദിത്യ നാഥിനെ മുൾമുനയിൽ നിർത്തുന്ന പ്രിയങ്ക ഗാന്ധി തന്നെയാകും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുകയെന്നാണ് റിപ്പോർട്ടുകൾ. വിശദാംശങ്ങളിലേക്ക്

 വൻ കുതിപ്പ്

വൻ കുതിപ്പ്

സംസ്ഥാനത്ത് പ്രിയങ്കയുടെ പ്രവർത്തനങ്ങൾ വിജയം കാണുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. യോഗി ആദിത്യനാഥ് സർക്കാരിനെതിരെ നിരന്തരം ചോദ്യ ശരങ്ങൾ ഉയർത്തുകയാണ് പ്രിയങ്ക ഗാന്ധി. ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം സംസ്ഥാനത്ത് പാർട്ടിക്ക് രുചിക്കേണ്ടി വന്നെങ്കിലും വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ നേതൃത്വത്തിൽ വൻ കുതിപ്പാകും സംസ്ഥാനത്ത് കോൺഗ്രസ് നേടുകയെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ അജയ് ലല്ലു പറയുന്നു.

 അനുകൂലമായിരുന്നില്ല

അനുകൂലമായിരുന്നില്ല

പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന ആവശ്യം നേരത്തേ തന്നെ ശക്തമായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ വരണാസിയിൽ നരേന്ദ്ര മോദിക്കെതിരെ മത്സരിച്ച് കൊണ്ട് അവർ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങണമെന്നായിരുന്നു പ്രവർത്തകരുടേയും നേതാക്കളുടേയും ആവശ്യം. എന്നാൽ അന്ന് ഹൈക്കമാന്റും പ്രിയങ്കയും ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.

 പ്രിയങ്കയുടെ നാട്

പ്രിയങ്കയുടെ നാട്

എന്നാൽ വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പ്രിയങ്ക ഗാന്ധി നയിക്കുമെന്നാണ് ലല്ലു പ്രതികരിച്ചത്. യുപി പ്രിയങ്ക ഗാന്ധിയുടെ നാടാണ്. യുപിയിലെ ജനങ്ങളുമായി പ്രിയങ്കയ്ക്കും ഗാന്ധി കുടുംബത്തിനും ആഴത്തിലുള്ള ബന്ധമുണ്ട്. സംസ്ഥാനത്തെ കോടിക്കണക്കന് ജനങ്ങളുടെ മനസിൽ അവർക്ക് ഇടമുണ്ട്, ലല്ലു പറയുന്നു.

 അമേഠി നഷ്ടപ്പെട്ടു

അമേഠി നഷ്ടപ്പെട്ടു

ലോക്സഭ തിരഞ്ഞെടപ്പിന് മുൻപാണ് സംസ്ഥാനത്ത് പ്രിയങ്കയെ കോൺഗ്രസ് നേതൃത്വം നിയമിക്കുന്നത്. അന്ന് പക്ഷേ കനത്ത തിരിച്ചടിയായിരുന്നു സംസ്ഥാനത്ത് കോൺഗ്രസ് നേരിട്ടത് ആകെയുണ്ടായിരുന്ന രണ്ട് സീറ്റിൽ ഒന്ന് കൈവിട്ടു. അതും പാർട്ടിയുടെ കുത്തകമണ്ഡലമായ രാഹുൽ ഗാന്ധിയുടെ അമേഠി.

 കോൺഗ്രസിന്റെ വോട്ട് ഉയർത്തി

കോൺഗ്രസിന്റെ വോട്ട് ഉയർത്തി

എന്നാൽ പിന്നാലെ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി ഞെട്ടിച്ചു. വിജയിക്കാൻ കഴിഞ്ഞില്ലേങ്കിലും കോൺഗ്രസ് വോട്ട് ശതമാനം ഉയർത്താൻ പ്രിയങ്കയ്ക്ക് കഴിഞ്ഞിരുന്നു. യോഗി ആദിത്യനാഥിനെതിരെ നിരന്തരം ചോദ്യമുയർത്തുന്ന പ്രിയങ്ക ഗാന്ധി എസ്പിയേയും ബിഎസ്പിയേയും തള്ളി ബിജെപിക്കെതിരെ കോൺഗ്രസിനെ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായി മാറ്റിയെടുത്തുവെന്നാണ് വിലയിരുത്തലുകൾ.

 സഖ്യത്തിന് ഇല്ല

സഖ്യത്തിന് ഇല്ല

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തനിച്ചായിരിക്കും മത്സരിക്കുകയെന്നും അജയ് ലല്ലു പറയുന്നു.
യുപിയില്‍ 2012ല്‍ 47 സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി സഖ്യം 2017ൽ 312 സീറ്റുകളിയാിരുന്നു വിജയിച്ചത്. സമാജ്വാദി പാർട്ടിയുമായി സഖ്യത്തിൽ മത്സരിച്ചിട്ടും കോൺഗ്രസിന് കാലിടറി.

 2017 ലെ തകർച്ച

2017 ലെ തകർച്ച

2012 ൽ 224 സീറ്റ് നേടിയ എസ്പി 47ലേയ്ക്ക് ചുരുങ്ങി. കോണ്‍ഗ്രസിന്റെ ഏഴ് സീറ്റടക്കം എസ്പി സഖ്യം നേടിയത് വെറും 54 സീറ്റുകളായിരുന്നു. 2012 ൽ 28 സീറ്റായിരുന്നു സംസ്ഥാനത്ത് കോൺഗ്രസിന് ഉണ്ടായിരുന്നത്. അത് 7 ലേക്ക് ചുരുങ്ങി. അതായത് വോട്ട് ശതമാനം 6.2 ശതമാനമായി കുറയുകയുകയായിരുന്നു.

 കളത്തിലില്ലാതെ എസ്പിയും ബിഎസ്പിയും

കളത്തിലില്ലാതെ എസ്പിയും ബിഎസ്പിയും

ഇക്കുറി അതുകൊണ്ട് തന്നെ ആരുമായും സഖ്യത്തിനില്ലെന്നാണ് കോൺഗ്രസ് നിലപാട്. എസ്പിയേയും ബിഎസ്പിയേയും ഒരുപടി അകലെ നിർത്തിക്കൊണ്ടാണ് പ്രിയങ്കയുടെ പ്രവർത്തനങ്ങൾ എന്നതും ശ്രദ്ധേയമാണ്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾ എസ്പിയും ബിഎസ്പിയും സംസ്ഥാനത്ത് സജീവമായിരുന്നില്ല. അതേസമയം വിഷയത്തിൽ യോഗി സർക്കാരിനെതിരെ പ്രിയങ്ക മുൻനിരയിൽ തന്നെയുണ്ടായിരുന്നു.

 ദളിത് വോട്ടുകൾ

ദളിത് വോട്ടുകൾ

മുസ്ലീം, ദളിത്, ബ്രാഹ്മണ വോട്ടുകൾ ലക്ഷ്യം വെച്ചാണ് പ്രിയങ്കയുടെ നീക്കങ്ങൾ. ബിഎസ്പി സംസ്ഥാനത്ത് ശക്തിപ്രാപിച്ചതോടെയാണ് ദളിത് വോട്ടുകള്‍ കോണ്‍ഗ്രസിന് കാര്യമായി നഷ്ടമായത്. യു‌പിയുടെ ജനസംഖ്യയുടെ 21% ദളിത് വിഭാഗമാണ്. ബി‌എസ്‌പിയുടെ പ്രധാന വോട്ട് ബാങ്കാണ് ഇവര്‍.ഇത് തിരിച്ച് പിടിക്കുകയാണ് പ്രിയങ്കയുടെ ആദ്യ ലക്ഷ്യം.

 മുസ്ലീം ബ്രാഹ്മണ വോട്ടുകൾ

മുസ്ലീം ബ്രാഹ്മണ വോട്ടുകൾ

ഒപ്പം മു്സലീം ബ്രാഹ്മണ വോട്ടുകളും. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ മുൻ നിരയിൽ തന്നെ പ്രിയങ്ക ഗാന്ധിയുണ്ടായിരുന്നു. അന്ന് എസ്പിയുടേയും ബിഎസ്പിയുടേയും മൗനത്തിനെതിരെ പ്രിയങ്ക പ്രതിഷേധമുയർത്തിയിരുന്നു. വിലക്കുകൾ മറികടന്ന് അവർ പ്രതിഷേധങ്ങളിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിച്ചത് വലിയ രീതിയിൽ ചർച്ചയായിരുന്നു.

English summary
in 2022 Priyanka gandhi will be the face of congress in UP says Ajay lallu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X