കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിൽ ആശങ്ക ഒഴിയുന്നില്ല; 114 പൊലീസുകാർക്ക് കൊവിഡ്, ആകെ രോഗം ബാധിച്ചത് 2325 പൊലീസുകാർക്ക്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 114 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഇതോടെ 1330 പോലീസുകരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 26 പൊലീസുകാര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചു.

maharashtra

സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം 2325 ആയി. രോഗ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ മുംബൈയിലെ 55 പൊലീസുകാരോട് വീട്ടില്‍ തന്നെ തുടരാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. 52 വയസിന് മുകളിലുള്ളവരോടും പ്രായാധിക്യമായ രോഗം അനുഭവിക്കുന്നവരോടുമാണ് വീട്ടില്‍ തുടരാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. പൊലീസുകാര്‍, ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് ജോലിക്കിടെ രോഗം ബാധിക്കാന്‍ സാധ്യത കൂടുതലാണ്.

അതേസമയം, സംസ്ഥാനത്തെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. 62228 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 33133 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 2000 കൂടുതല്‍ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 26997 പേര്‍ക്കാണ് ഇവിടെ നിന്നും രോഗമുക്തി നേടി ആശുപത്രിവിട്ടത്. ഇന്നലെ മാത്രം 116 പേര്‍ മരിച്ചതോടെ മഹാരാഷ്ട്രയില്‍ ആകെ മരിച്ചവരുടെ എണ്ണം 2098 ആയി.

രാജ്യം ലോക്ക് ഡൗണിന്റെ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോഴും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ യാതൊരു കുറവും സംഭവിക്കുന്നില്ല. ദിവസേന ഇന്ത്യയിലെ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഇപ്പോള്‍ 9ാം സ്ഥാനത്താണ്. കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ തുര്‍ക്കിയെ മറികടന്നത്. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 7,964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വലിയ വര്‍ദ്ധനയാണ് ഓരോ ദിവസം രോഗികളുടെ എണ്ണത്തില്‍ സംഭവിക്കുന്നത്.

Recommended Video

cmsvideo
കൊറോണ വാക്സിന്‍ ഉടന്‍ എത്തിയേക്കും | Oneindia Malayalam

ഇതാദ്യമായാണ് ഇത്രയധികം രോഗികള്‍ക്ക് ഈ സമയത്തിനുള്ളില്‍ രോഗം സ്ഥിരീകരിക്കുന്നത്. 265 പേരാണ് ഈ സമയത്തിനുള്ളില്‍ മരിച്ചത്. ഇത് രണ്ടാം തവണയാണ് 7000ല്‍ കൂടുതല്‍ രോഗികള്‍ ഒരു ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് 86422 പേരാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. ഇതിനിടെ 11264 പേര്‍ ഒറ്റ ദിവസം കൊണ്ട് രോഗം ഭേദമായി ആശുപത്രിവിട്ടു. ഇത്രയധികം പേര്‍ രോഗമുക്തി നേടി ആശുപത്രിവിടുന്നത് ആശ്വാസം പകരുന്ന ഒന്നാണ്.

English summary
In 24 Hours 114 New Covid cases Reported In Maharashtra Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X