കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ സ്ഥിതി ഗൗരവതരം; 24 മണിക്കൂറിനിടെ 38 മരണം, 1076 രോഗികള്‍, ആകെ രോഗബാധിതര്‍ 11000 കടന്നു

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നതിനിടെയിലും കൊറോണ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ഇന്ത്യയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 11000 കടന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം 11439 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മരണസഖ്യയാവട്ടെ 377 എത്തിനില്‍ക്കുന്നു. എന്നാല്‍ രാജ്യത്ത് 1306 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കൊറോണ പ്രതിരോധത്തിനായി രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മേയ് 3 വരെ നീട്ടിയെങ്കിലും രോഗം പരിശോധന കൃത്യമായി നടക്കുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏല്ലാ സംസ്ഥാന സര്‍ക്കാരുകളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്.

Recommended Video

cmsvideo
ഇന്ത്യയില്‍ സ്ഥിതി ഗൗരവതരം | Oneindia Malayalam
24 മണിക്കൂര്‍

24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1076 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 38 പേരാണ് ഈ മണിക്കൂറില്‍ മരിച്ചത്. രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം ക്രകമാധീതമായി ഉയരുകയാണെന്നാണ് ഐസിഎംആര്‍ റിപ്പോര്‍ട്ട്. അതുകൊണ്ട് കൊവിഡ് രോഗപരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ വീണ്ടും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ചൈനയില്‍ നിന്ന് റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ ഇന്ത്യയില്‍ എത്തിത്തുടങ്ങി. 15 ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങാനാണ് ഇന്ത്യയുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ശക്തമായി കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് മരിച്ചുവീണത്. ഈ സാഹചര്യത്തില്‍ സംസ്ഥാനം ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിനെ സമീപിച്ചിരിക്കുകയാണ്. ബിസിജി വാക്സിന്‍ പ്രതിരോധ മരുന്നായി ഉപയോഗിക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം.അതേസമയം, മഹാരാഷ്ട്രയില്‍ 2687 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ തേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 259 പേര്‍ക്ക് സംസ്ഥാനത്ത് രോഗമുക്തി നേടിയപ്പോള്‍ 178 പേര്‍ മരണമടഞ്ഞു.

ഗുജറാത്ത് എംഎല്‍എ

ഗുജറാത്ത് എംഎല്‍എ

ഇതിനിടെ ഗുജറാത്തിലെ ഒരു എംഎല്‍എയ്ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖെഡെവായ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇദ്ദേഹം മുഖ്യമന്ത്രി വിജയ് രൂപാണിയും മറ്റ് രണ്ട് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ച എംഎല്‍എ ഇപ്പോള്‍ ചികിത്സയിലാണ്. ഇ്‌ദേഹത്തിന്റെ ശരീരോഷ്മാവില്‍ വൃതിയാനം ഉണ്ടായതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

കര്‍ണാടക

കര്‍ണാടക

കര്‍ണാടകത്തില്‍ ഒരാള്‍ കൂടി കൊറോണ വൈറസ് ബാധിച്ച് മരിച്ചു. ബെംഗളൂരുവില്‍ ചികിത്സയിലിരുന്ന 76കാരനാണ് മരിച്ചത്. ഇതോടെ കര്‍ണാടകത്തില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 10 ലെത്തിയിട്ടുണ്ട്. 13 പേര്‍ക്ക് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 260ലേക്ക് ഉയര്‍ന്നിട്ടുണ്ട്. ബെംഗളൂരു നഗരത്തില്‍ മാത്രം 80 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതേ സമയം നഗരത്തില്‍ ഏപ്രില്‍ 21 വരെ നിരോധനാജ്ഞ നീട്ടിയിട്ടുണ്ട്.

കേരളം

കേരളം

കേരളത്തില്‍ ഇന്നലെ 8 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ ദുബായില്‍ നിന്നും വന്നവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ 3 പേരും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോരുത്തരുമാണ് ദുബായില്‍ നിന്നും വന്നവര്‍. കോഴിക്കോട് ജില്ലയിലെ രണ്ടുപേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

മറ്റ് സംസ്ഥാനങ്ങള്‍

മറ്റ് സംസ്ഥാനങ്ങള്‍

ദില്ലിയില്‍ 1561 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 30 പേര്‍ മരിക്കുകയും ചെയ്തു. തമിഴ്‌നാട്ടില്‍ 12 പേര്‍ മരിച്ചു. രോഗബാധിതര്‍ 1204 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ രോഗബാധിതരുടെ എണ്ണം 1000 കടന്നു. നാല് സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം 1000 കടന്നത്. മരണ സഖ്യയില്‍ രണ്ടാമതുള്ളത്. മധ്യപ്രദേശാണ്. 53 പേരാണ് സംസ്ഥാനത്ത് മരിച്ചത്. രോഗികള്‍ 471 ആയി ഉയര്‍ന്നു.

English summary
In 24 Hours 38 Deaths And Total Corona Positive Case Crosses 11000 In India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X