Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിൽ ആശങ്ക ഒഴിയുന്നില്ല; 24 മണിക്കൂറിൽ മരിച്ചത് 195 പേർ, 3900 പുതിയ കേസുകൾ, രോഗികൾ 46000 കടന്നു

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. എന്നിട്ടും രാജ്യത്ത് കൊറോണ വ്യാപനത്തില്‍ ഒരു കുറവും സംഭവിക്കുന്നില്ല. ഇന്നലെയും നിരവധി കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായത് ആശ്വാസം പകരുന്ന ഒന്നാണ്. ഇന്ത്യയിലെ നിലവിലെ രോഗമുക്തി നേടുന്നവരുടെ നിരക്ക് 27.4 ശതമാനമാണ്. ഏറ്റവും അവസാനമായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ടകണക്ക് പ്രകാരം 12727 പേരാണ് രോഗമുക്തി നേടിയത്. ഇന്ത്യയില്‍ ഇതുവരെ 46433 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1568 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്...

കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂര്‍

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 3900 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ ഈ മണിക്കൂറില്‍ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 195 മരണമാണ് ഈ മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ 1024 പേര്‍ക്ക് രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച കണക്ക് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടത്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം 14541 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1567 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം പോസിറ്റീവായത.് 11493 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുകയാണ്. 2465 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. 583 പേര്‍മരിച്ചു. ഇന്നലെ മാത്രം 35 പേരാണ് മരണപ്പെട്ടത്.

ഗുജറാത്ത്

ഗുജറാത്ത്

ഗുജറാത്താണ് രോഗം ബാധിച്ച സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ളത്. 5804 പേര്‍ക്കാണ് ഇവിടെ രോഗം പോസിറ്റീവായത്. 4290 പേര്‍ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 1195 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 153 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. 319 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.

ദില്ലി

ദില്ലി

രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നാം സ്ഥാനത്ത് ദില്ലിയാണ്. 4898 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചിരിക്കുന്നത്. 4290 പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ തുടരുന്നു. 1195 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 319 പേര്‍ക്ക് ജീവന്‍ നഷ്്ടമായി. ഇന്നലെ മാത്രം ദില്ലിയില്‍ 69 പേര്‍ക്കാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 64 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദില്ലിയില്‍ മരണ നിരക്ക് കുറവാണ്.

തമിഴ്‌നാട്

തമിഴ്‌നാട്

24 മണിക്കൂറില്‍ സംസ്ഥാനത്ത് 527പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്നാട്ടില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 3,550 ആയി. സംസ്ഥാന ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, 24 മണിക്കൂറിനുള്ളില്‍ ഒരാള്‍ രോഗം ബാധിച്ച് മരിച്ചിട്ടുള്ളൂ.നിലവില്‍ സംസ്ഥാനത്ത് 2107 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. എന്നാല്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധന സംസ്ഥാനത്തുണ്ടാകുന്നുണ്ട്. ഇതുവരെ 1409 പേരാണ് തമിഴ്നാട്ടില്‍ രോഗം ഭേദമായി ആശുപത്രിവിട്ടത്. 31 പേര്‍ക്ക് സംസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെട്ടു.

Recommended Video

cmsvideo
    കേരളത്തെ അഭിനന്ദിച്ച് വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാര്‍ട്ടി | Oneindia Malayalam
    കേരളം

    കേരളം

    കേരളത്തില്‍ കഴിഞ്ഞ ദിവസം ആര്‍ക്കും തന്നെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതേ സമയം വിവിധ ജില്ലകളിലായി 61 പേരുടെ പരിശോധനാഫലം നെഗറ്റീവായി രോഗമുക്തി നേടി. ഇതോടെ 462 പേരാണ് ഇതുവരെ കോവിഡില്‍ നിന്നുംമുക്തി നേടിയത്. 34 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,724 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+