കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിക്കൂറിനിടെ 40 മരണം, രോഗബാധിതര്‍ 7000 കടന്നു; ഇന്ത്യയിലെ സ്ഥിതി അതീവ ഗുരുതരം

Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 24 ദിവസത്തെ ലോക്ക് ഡൗണ്‍ തുടരുന്നതിനിടെയിലും ഇന്ത്യയില്‍ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്നു. ഇന്ത്യയില്‍ ഇതുവരെ കൊറോണ ബാധിച്ച് 239 പേരാണ് മരിച്ചിരിക്കുന്നത്. ഇതില്‍ 40 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. അതേസമയം, രോഗം ബാധിച്ചവരുടെ എണ്ണം 7447 ആയിരിക്കുകയാണ്. രാജ്യത്ത് തുടരുന്ന ലോക്ക് ഡൗണ്‍ നീട്ടുമോ തുടങ്ങിയ കാര്യങ്ങള്‍ പ്രധാനമന്ത്രി അടുത്ത ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് മന്ത്രിമാരുടെയും വിദഗ്ദ സംഘങ്ങളും ചര്‍ച്ചകള്‍ നടത്തിവരികയാണ്. വിശദാംശങ്ങളിലേക്ക്.

Recommended Video

cmsvideo
ലോക്ഡൗണ്‍ നടത്തിയിട്ടും ഇന്ത്യയില്‍ രോഗം പടരുന്നു | Oneindia Malayalam
ഒന്നാമത് മഹാരാഷ്ട്ര

ഒന്നാമത് മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതില്‍ മഹാരാഷ്ട്ര സംസ്ഥാനമാണ് ഒന്നാമതായി നില്‍ക്കുന്നത്. 1574 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 188 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടപ്പോള്‍ 110 പേരാണ് മരണത്തിന് കീഴടങ്ങിയത്. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മാഹാരാഷ്ട്രയില്‍ സ്ഥിതി ചെയ്യുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി അടച്ചുപൂട്ടി. സാമൂഹ്യവ്യാപനം സംശയിച്ചാണ് അധികൃതരുടെ നടപടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മുംബൈയിലാണ്.

24 മണിക്കൂറിനുള്ളില്‍ 40 മരണം

24 മണിക്കൂറിനുള്ളില്‍ 40 മരണം

ഇ്ന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 40 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 239 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും ക്രമാധീതമായ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടാനുള്ള എല്ലാ സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് സാമ്പത്തിക മേഖലയെ തകര്‍ക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍. ഹോട്ട്ടസ്‌പോട്ടുകളാണ് തിരഞ്ഞെടുത്ത മേഖലകളില്‍ നിയന്ത്രണം ശക്തമാക്കി മറ്റ് സ്ഥസങ്ങളില്‍ ഭാഗിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.

ദില്ലിയിലും ഗുരുതരം

ദില്ലിയിലും ഗുരുതരം

രാജ്യതലസ്ഥാനമായ ദില്ലിയിലും സ്ഥിതി രൂക്ഷമായി തുടരുകയാണ്. 25 ഹോട്ട്‌സ്‌പോട്ടുകള്‍ ഉണ്ടായിരുന്ന ദില്ലിയില്‍ ഇപ്പോള്‍ അതിന്റെ എണ്ണം 30 അയിരിക്കുകയാണ്. ജനങ്ങളെ വീടുകളില്‍ തന്നെ ഇരുത്താന്‍ ശക്തമായ നടപടികളാണ് ദില്ലി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനിടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും രോഗം സ്ഥിരീകരിക്കുന്നത് ദില്ലയില്‍ ആശങ്കയ്ക്ക് വഴിയൊരുക്കി. ജനങ്ങളോട് വീടുകളില്‍ തന്നെ ഇരിക്കാനും അത്യാവശ്യ സാധനങ്ങള്‍ എത്തിച്ചുതരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ തിരഞ്ഞെടുത്ത ഹോട്ട്‌സ്‌പോട്ടുകളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മുന്നറിയിപ്പുമായി ഡബ്ല്യൂഎച്ച്ഒ

മുന്നറിയിപ്പുമായി ഡബ്ല്യൂഎച്ച്ഒ

ഇന്ത്യയിലെ മുംബൈ പൊലുള്ള നഗരങ്ങളില്‍ രോഗ പരിശോധന വ്യാപിപ്പിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്. പ്രൈവറ്റ് ലാബുകളുടെ സഹായത്താല്‍ പരിശോധന എത്രയും പെട്ടെന്ന് വര്‍ദ്ധിപ്പിക്കണമെന്നാണ് സംഘടന നല്‍കുന്ന മുന്നറിയിപ്പ്. ഇത്രയും നേരത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വലിയ പ്രതാഘ്യാതങ്ങള്‍ ഉണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന അധ്യക്ഷന്‍ ടെഡ്രോസ് അദാനോ ഗെബ്രിയെസൂസ് പറഞ്ഞു. കൊറോണ വീണ്ടും തിരിച്ചുവരാന്‍ അത് കാരണമാകും. കൂടുതല്‍ രോഗബാധയിലേക്കാണ് അത് നയിക്കുകയെന്നും ഗെബ്രിയെസൂസ് പറഞ്ഞു.

കേരളത്തില്‍ മൂന്നാമത്തെ മരണം

കേരളത്തില്‍ മൂന്നാമത്തെ മരണം

കേരളത്തില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മാഹി ചെറുകല്ലായി സ്വദേശി മെഹറൂഫ് (71) ആണ് മരിച്ചത്. സംസ്ഥാനത്തെ മൂന്നാമത്തെ കോവിഡ് മരണമാണ് ഇത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 4 ദിവസമായി ചികിത്സയിലായിരുന്നു ഇദ്ദേഹം. വിദേശ യാത്രാ ചരിത്രം ഒന്നുമില്ലാത്ത ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പടര്‍ന്നതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.സമ്പര്‍ക്കം വഴിയാണ് മെഹറൂഫിന് രോഗം പടര്‍ന്നതെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. ഇദ്ദേഹം നൂറിലേറെ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു.

English summary
In 24 hours 40 Deaths and 239 Positive Cases Were Reported In India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X