കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുസ്ഥലത്ത് മൂത്രമൊഴിച്ച 109പേരെ ജയിലിലടച്ചു, ഇന്ത്യയിലാണേ!

Google Oneindia Malayalam News

ആഗ്ര: പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് 109 പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ആഗ്ര ഡിവിഷന്‍ റെയില്‍വേ പൊലീസാണ് പൊതുസ്ഥലത്ത് മൂത്രമൊഴിച്ചവരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. ഇന്ത്യയില്‍ ആദ്യമായിട്ടായിരിയ്ക്കും പൊതുശുചിത്വത്തിന്റെ പേരില്‍ ഇത്തരമൊരു അറസ്റ്റ് നടക്കുന്നത്.

റെയില്‍വേയുടെ സ്ഥലങ്ങളായ പ്ളാറ്റഫോം, ട്രാക്കുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പരസ്യമായി മൂത്രമൊഴിച്ചവരാണ് പൊലീസ് പിടിയിലായത്. അറസ്റ്റ് ചെയ്തവരെ ഒരു ദിവസം ജയിലിലടയ്ക്കുകയും ചെയ്തു. നൂറ് രൂപ മുതല്‍ 500 രൂപവരെ പിഴ ഈടാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചത്.

Urinating

റെയില്‍വേയുടെ ശുചിത്വ സംരംഭം പൊതുസ്ഥലത്ത് മൂത്രമൊഴിച്ചതിന് ഇത്രയും പേരെ അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്റെ ചുവട് പിടിച്ച് റെയില്‍വെയുടെ സീനിയര്‍ സൂപ്രണ്ട് ഗോപേഷ് നാഥ് ഖന്നയാണ് റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മൂത്രമൊഴിച്ചും മുറുക്കിത്തുപ്പിയും വൃത്തികേടാക്കുന്നതിനെതിരെ കര്‍ശന നടപടിയ്ക്ക് ആഹ്വാനം ചെയ്തത്. പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് കേസെടുത്തത്.

English summary
In a first, 109 sent to jail for urinating in public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X