കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതി ജഡ്ജിക്കെതിരെ അഴിമതി ആരോപണം; കേസെടുക്കാന്‍ സുപ്രീംകോടതി അനുമതി, ഇതാദ്യം

Google Oneindia Malayalam News

ദില്ലി: ഹൈക്കോടതി ജഡ്ജിക്കെതിരെ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി. അലഹാബാദ് ഹൈക്കോടതി ജഡ്ജി എസ്എന്‍ ശുക്ലക്കെതിരെ കേസെടുക്കാന്‍ സിബിഐക്കാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അനുമതി നല്‍കിയത്. ആദ്യമായിട്ടാണ് ഹൈക്കോടതി സിറ്റിങ് ജഡ്ജിക്കെതിരെ കേസെടുക്കുന്നത്.

Justic

സിറ്റിങ് ജഡ്ജിക്കെതിരെ കേസെടുക്കണമെങ്കില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി ആവശ്യമാണ്. 2017ല്‍ സ്വകാര്യ മെഡിക്കല്‍ കോളജിന് അനുകൂലമായി ക്രമവിരുദ്ധമായി ഇടപെടല്‍ നടത്തിയെന്നാണ് ശുക്ലക്കെതിരായ ആരോപണം. ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്നപ്പോള്‍ ജഡ്ജിമാരുടെ സമിതി വിഷയം പരിശോധിച്ചിരുന്നു. ശുക്ല കുറ്റം ചെയ്തുവെന്നാണ് സമിതി കണ്ടെത്തിയത്. ശുക്ലക്കെതിരെ കേസെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സിബിഐ ചീഫ് ജസ്റ്റിസിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ അപേക്ഷയിലാണ് ഇപ്പോള്‍ തീരുമാനം എടുത്തിരിക്കുന്നത്.

കുറ്റം ചെയ്തുവെന്ന് ജഡ്ജിമാരുടെ സമിതി കണ്ടെത്തിയപ്പോള്‍ തന്നെ ശുക്ലയോട് അവധിയില്‍ പോകുകയോ വിരമിക്കുകയോ ചെയ്യണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം മുഖവിലക്കെടുത്തില്ല. ശുക്ലക്കെതിരെ പാര്‍ലമെന്റില്‍ കുറ്റവിചാരണ നടത്തണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞമാസം കത്തയച്ചിരുന്നു.

കോണ്‍ഗ്രസിന് പുതിയ അമരക്കാരന്‍; രാഹുല്‍ ഇടപെട്ടു, ഇടക്കാല പ്രസിഡന്റ് ഈ ആഴ്ച ചുമതലയേല്‍ക്കുംകോണ്‍ഗ്രസിന് പുതിയ അമരക്കാരന്‍; രാഹുല്‍ ഇടപെട്ടു, ഇടക്കാല പ്രസിഡന്റ് ഈ ആഴ്ച ചുമതലയേല്‍ക്കും

വേണ്ടത്ര സൗകര്യമില്ലാത്ത ലഖ്‌നൗവിലെ ജിസിആര്‍ജി മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥി പ്രവേശനത്തിന് ചട്ടം ലംഘിച്ച് അനുമതി നല്‍കിയ സംഭവമാണ് വിവാദമായത്. കോളജിന് സര്‍ക്കാര്‍ പ്രവേശന അനുമതി നല്‍കിയിരുന്നില്ല. ഇത് മറികടന്നാണ് ഹൈക്കോടതി ജഡ്ജി ശുക്ല ഇടപെട്ടത്. ഹൈക്കോടതി അനുമതി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ തിരുത്ത് വരുത്തിയാണ് ശുക്ല അനുമതി നല്‍കിയത് എന്നാണ് ആരോപണം. ഹൈക്കോടതി ഉത്തരവിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിക്കുകയും സുപ്രിംകോടതി നടപടികള്‍ റദ്ദാക്കുകയും ചെയ്തിരുന്നു.

English summary
In A First, CJI Lets CBI Probe Allahabad High Court Judge For Corruption
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X