Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയിൽ കോൺഗ്രസ് ഇറക്കുന്നത് 35 പ്രകടന പത്രികകൾ; എല്ലാ ജില്ലയിലും ഓരോന്ന്!!

ബെംഗളൂരു: കോൺഗ്രസ് പാർട്ടി കർണാടക നിയമഭ തിരഞ്ഞെടുപ്പിൽ 15 വ്യത്യസ്ത പ്രകടന പത്രിക തയ്യാറാക്കുന്നു. എം വീരപ്പമൊയ്ലിയുടെ അധ്യക്ഷതയിലുള്ള കമ്മറ്റിയാണ് പ്രകടന പത്രിക തയ്യാറാക്കുന്നത്. ആദ്യം 30 ജില്ലകളിലും പ്രത്യേക പ്രത്യേക പ്രകടന പത്രിക പുറത്തിറക്കും. പിന്നീട് നാല് മേഖലകൾക്ക് വേണ്ടിയും സംസ്ഥാനത്തിന് മുഴുവനായും ഓരോ പ്രകടന പത്രിക വീതം ഉണ്ടാക്കുമെന്ന് എം വീരപ്പമൊയ്ലി പറഞ്ഞു.

ഏപ്രിൽ മാസം മധ്യത്തിൽ തന്നെ പ്രകടനപത്രിക പുറത്തിറക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി, മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ ചേർന്നായിരിക്കും പ്രകടന പത്രിക പുറത്തിറക്കുക. നാല് ആഴ്ചയിലെ കൂട്ടായ പ്രവർത്തനത്തിന് ശേഷമാണ് പ്രകടന പത്രിക പൂർത്തിയാക്കുന്നത്. ഓരോ മേഖലയിലെയിലും വിദഗ്ധരായ ആളുകളെ കണ്ട് അഭിപ്രായങ്ങൾ ചോദിച്ചറിഞ്ഞതിവന് ശേഷമാണ് പ്രകടന പത്രിക തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Rahul Gandhi

കർഷകർ, വ്യവസായികൾ, വിദ്യാഭ്യാസ വിദഗ്ധർ, ഗ്രാമീണ മേഖലകളിലും സ്ത്രീ വിമോചനത്തിനും വേണ്ടി പ്രവർത്തിക്കുന്നവർ തുടങ്ങിയവരെ സന്ദർശിച്ചിരുന്നെന്ന് മോയ്ലി പറഞ്ഞു. നിലവിൽ ലോകസഭ എംപിയാണ് എം വീരപ്പ മൊയ്ലി. മെയ് 12നാണ് കർണാടക നിയമസഭയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെ് 15ന് വിധിയറിയാനും സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+