കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിൽ കോൺഗ്രസ് ഇറക്കുന്നത് 35 പ്രകടന പത്രികകൾ; എല്ലാ ജില്ലയിലും ഓരോന്ന്!!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കോൺഗ്രസ് പാർട്ടി കർണാടക നിയമഭ തിരഞ്ഞെടുപ്പിൽ 15 വ്യത്യസ്ത പ്രകടന പത്രിക തയ്യാറാക്കുന്നു. എം വീരപ്പമൊയ്ലിയുടെ അധ്യക്ഷതയിലുള്ള കമ്മറ്റിയാണ് പ്രകടന പത്രിക തയ്യാറാക്കുന്നത്. ആദ്യം 30 ജില്ലകളിലും പ്രത്യേക പ്രത്യേക പ്രകടന പത്രിക പുറത്തിറക്കും. പിന്നീട് നാല് മേഖലകൾക്ക് വേണ്ടിയും സംസ്ഥാനത്തിന് മുഴുവനായും ഓരോ പ്രകടന പത്രിക വീതം ഉണ്ടാക്കുമെന്ന് എം വീരപ്പമൊയ്ലി പറഞ്ഞു.

ഏപ്രിൽ മാസം മധ്യത്തിൽ തന്നെ പ്രകടനപത്രിക പുറത്തിറക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി, മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവർ ചേർന്നായിരിക്കും പ്രകടന പത്രിക പുറത്തിറക്കുക. നാല് ആഴ്ചയിലെ കൂട്ടായ പ്രവർത്തനത്തിന് ശേഷമാണ് പ്രകടന പത്രിക പൂർത്തിയാക്കുന്നത്. ഓരോ മേഖലയിലെയിലും വിദഗ്ധരായ ആളുകളെ കണ്ട് അഭിപ്രായങ്ങൾ ചോദിച്ചറിഞ്ഞതിവന് ശേഷമാണ് പ്രകടന പത്രിക തയ്യാറാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Rahul Gandhi

കർഷകർ, വ്യവസായികൾ, വിദ്യാഭ്യാസ വിദഗ്ധർ, ഗ്രാമീണ മേഖലകളിലും സ്ത്രീ വിമോചനത്തിനും വേണ്ടി പ്രവർത്തിക്കുന്നവർ തുടങ്ങിയവരെ സന്ദർശിച്ചിരുന്നെന്ന് മോയ്ലി പറഞ്ഞു. നിലവിൽ ലോകസഭ എംപിയാണ് എം വീരപ്പ മൊയ്ലി. മെയ് 12നാണ് കർണാടക നിയമസഭയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെ് 15ന് വിധിയറിയാനും സാധിക്കും.

<strong>മോദി സർക്കാരിന് ചിപ്പ് വിട്ട് ഒരു കളിയുമില്ല; മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാൻ ചിപ്പ്, വാസ്തവമെന്ത്?</strong>മോദി സർക്കാരിന് ചിപ്പ് വിട്ട് ഒരു കളിയുമില്ല; മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാൻ ചിപ്പ്, വാസ്തവമെന്ത്?

<strong>ഇവരെ ശ്രദ്ധിക്കാം.. അപകടകാരികളായ രാശിക്കാരാണ് ഇവര്‍!</strong>ഇവരെ ശ്രദ്ധിക്കാം.. അപകടകാരികളായ രാശിക്കാരാണ് ഇവര്‍!

English summary
In a first, the Congress party is preparing 35 separate manifestos for the Karnataka assembly polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X